ചെരിഞ്ഞാലും വീഴില്ല, പുത്തൻ ടിവിഎസ് അപ്പാഷെ വിസ്‍മയമാകുന്നത് എങ്ങനൊക്കെയെന്നോ!

ടിവിഎസ് തങ്ങളുടെ മുൻനിര സ്ട്രീറ്റ് ഫൈറ്റർ ബൈക്ക് അപ്പാഷെ RTR 310 കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അപ്പാച്ചെ RR 310-ൽ ഉപയോഗിക്കുന്ന അതേ എഞ്ചിൻ തന്നെയാണ് അപ്പാച്ചെ RTR 310-നും ലഭിക്കുന്നത്. എന്നാൽ ഇതിന് നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ ലഭിക്കുന്നു. ഇതാ ഈ കിടിലൻ ബൈക്കിന്‍റെ ചില വിശേഷങ്ങള്‍

Specialties of TVS Apache RTR 310 prn

ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ മുൻനിര സ്ട്രീറ്റ് ഫൈറ്റർ ബൈക്ക് അപ്പാഷെ RTR 310 കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അപ്പാച്ചെ RR 310-ൽ ഉപയോഗിക്കുന്ന അതേ എഞ്ചിൻ തന്നെയാണ് അപ്പാച്ചെ RTR 310-നും ലഭിക്കുന്നത്. എന്നാൽ ഇതിന് നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ ലഭിക്കുന്നു. അപ്പാച്ചെ RTR 310-ന്റെ പ്രീ-ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതാ ഈ കിടിലൻ ബൈക്കിന്‍റെ ചില വിശേഷങ്ങള്‍

ലുക്കും സ്റ്റൈലും
പുതിയ ടിവിഎസ് അപ്പാച്ചെ RTR 310-ൽ ഡൈനാമിക് ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി DRL-കൾ എന്നിവയ്‌ക്കൊപ്പം അഗ്രസീവ് സ്‌റ്റൈലിംഗും ഉണ്ട്. സ്പ്ലിറ്റ് എൽഇഡി ടെയിൽലൈറ്റിനൊപ്പം ഡൈനാമിക് റിയർ എൽഇഡി ബ്രേക്ക് ലൈറ്റിംഗും മോട്ടോർസൈക്കിളിന് ലഭിക്കുന്നു. മോട്ടോർസൈക്കിളിന് ആവരണത്തോടുകൂടിയ ഷാര്‍പ്പായ സ്റ്റൈൽ ഫ്യൂവൽ ടാങ്ക്, ടു പീസ് സീറ്റ്, ഉയർത്തിയ ടെയിൽ സെക്ഷൻ എന്നിവ ലഭിക്കുന്നു. വിശാലമായ ഹാൻഡിൽബാർ ഉപയോഗിച്ച് റൈഡിംഗ് പൊസിഷൻ സാമാന്യം നിവർന്നു കിടക്കുന്നു.

എഞ്ചിൻ ശക്തിയും വേഗതയും
ഇതിന് 312.12 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ലഭിക്കുന്നു. ഇത് 9,700 ആർപിഎമ്മിൽ 35.1 ബിഎച്ച്പി കരുത്തും 6,650 ആർപിഎമ്മിൽ 28.7 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഈ ബൈക്ക് 2.81 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കുന്നു, അതിന്റെ ഉയർന്ന വേഗത 150 കിലോമീറ്ററാണ്.

ഇതാ എല്ലാം വിരല്‍ത്തുമ്പിലെത്തിക്കും കേന്ദ്ര മാജിക്ക്, വാഹന ഉടമകള്‍ക്ക് വഴികാട്ടി കേരള എംവിഡി! 

സസ്പെൻഷൻ
ബൈക്കിന് 30 ശതമാനം കംപ്രഷനും റീബൗണ്ട് ഡാമ്പിങ്ങും ഉള്ള യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകൾ ലഭിക്കുന്നു. 30 ശതമാനം പ്രീ-ലോഡ് റീബൗണ്ട് ഡാംപിംഗ് ഉള്ള മോണോഷോക്ക് പിൻഭാഗത്ത് ലഭിക്കുന്നു. ഇരട്ട കോമ്പൗണ്ട് റേഡിയൽ ടയറുകളിലാവും ബൈക്ക് ഓടുക.

ഫീച്ചറുകൾ
ക്രൂയിസ് കൺട്രോൾ, അഞ്ച് റൈഡ് മോഡുകൾ, ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, അഞ്ച് ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്ലൈമറ്റ് കൺട്രോൾ സീറ്റുകൾ, റേസ് ട്യൂൺ ചെയ്ത ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (RT-DSC) എന്നിവയാണ് പുതിയ ടിവിഎസ് അപ്പാച്ചെ RTR 310 സവിശേഷതകൾ. കോർണറിംഗ് എബിഎസും സ്വിച്ചുചെയ്യാവുന്ന ചരിവുകളെ ആശ്രയിച്ചുള്ള നിയന്ത്രണവും മോട്ടോർസൈക്കിളിൽ ലഭിക്കും. അപ്പാച്ചെ RTR 310-ന് ഫ്രണ്ട് വീൽ ലിഫ്റ്റ് ഓഫ് കൺട്രോളും ലഭിക്കും. 

അധിക ഫീച്ചറുകൾ
അപ്പാച്ചെ RTR 310-ൽ ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, റേസ്-ട്യൂൺഡ് ലീനിയർ സ്റ്റെബിലിറ്റി കൺട്രോൾ, ലൈറ്റ്വെയ്റ്റ് അലുമിനിയം സബ്ഫ്രെയിം ഉള്ള ട്രെല്ലിസ് ഫ്രെയിം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയുണ്ട്. ബ്രാൻഡിന്റെ ബിൽഡ് ടു ഓർഡർ (ബിടിഒ) പ്ലാറ്റ്‌ഫോമിന് കീഴിൽ കസ്റ്റമൈസേഷൻ ഓപ്ഷനുകളും മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യും.

ഡൈനാമിക് കിറ്റിൽ ക്രമീകരിക്കാവുന്ന സസ്പെൻഷൻ, ടിപിഎംഎസ്, ബ്രാസ്-കോട്ടഡ് ഡ്രൈവ് ചെയിൻ എന്നിവ ഉൾപ്പെടുന്നു. ഇതിന് 18,000 രൂപ അധികമായി ചിലവാകും. അതേസമയം, 22,000 രൂപ വിലയുള്ള ഡൈനാമിക് പ്രോ കിറ്റിൽ ആർടി-ഡിഎസ്‌സി, ക്ലൈമറ്റ് കൺട്രോൾ സീറ്റുകൾ ലഭ്യമാകും. 10,000 രൂപ കൂടി നൽകിയാൽ, ടിവിഎസ് റേസിംഗ് ലിവറിക്കൊപ്പം പുതിയ സെപാങ് ബ്ലൂ കളർ സ്‍കീമും ബൈക്കിന് ലഭിക്കും. ട്രാക്ഷൻ കൺട്രോൾ, കോർണറിങ് ക്രൂയിസ് കൺട്രോൾ എന്നിവയും ഈ ബൈക്കിനുണ്ട്. ശബ്‌ദ നിലവാരം മെച്ചപ്പെടുത്തുന്നതിനായി എക്‌സ്‌ഹോസ്റ്റ് യൂണിറ്റ് ചെറിയ ഇൻടേക്ക് സ്‌നോർക്കൽ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് ടിവിഎസ് പറയുന്നു. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios