32 കിമി മൈലേജും സ്‌പോർട്ടി ലുക്കും മോഹവിലയും; ഇത് ഞങ്ങടെ 'മിനി സ്‌കോർപ്പിയോ' എന്ന് മാരുതി ഫാൻസ്!

ബോക്‌സി രൂപവും സ്‌പോർട്ടി ലുക്കും ഉള്ള ഈ കാറിനെ 'മിനി സ്‌കോർപ്പിയോ' എന്നാണ് ആരാധകർ വിളിക്കുന്നത്. ഇതാ എസ്-പ്രെസോയുടെ ചില വിശേഷങ്ങള്‍

Specialties of Maruti Suzuki S Presso alias Mini Scorpio prn

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡാണ് മാരുതി സുസുക്കി. മാരുതിയില്‍ നിന്നുള്ള ജനപ്രിയ മോഡലുകളില്‍ ഒന്നാണ് എസ്‍പ്രെസോ. ബോക്‌സി രൂപവും സ്‌പോർട്ടി ലുക്കും ഉള്ള ഈ കാറിനെ 'മിനി സ്‌കോർപ്പിയോ' എന്നാണ് ആരാധകർ വിളിക്കുന്നത്. ഇതാ എസ്-പ്രെസോയുടെ ചില വിശേഷങ്ങള്‍

ആദ്യാവതരണം
ചെറു എസ്‌യുവി സെഗ്‌മെന്റിലെ ജനപ്രിയ മോഡലാണ് എസ്-പ്രെസോ. ഈ കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി  ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ആദ്യമായി അവതരിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവി എന്ന പ്രത്യേകതയുള്ള വാഹനം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ 2019 സെപ്‍തംബറില്‍ ആണ് ആദ്യമായി വിപണിയില്‍ എത്തുന്നത്. വലിയ ജനപ്രീതിയാണ് വാഹനത്തിന് ലഭിക്കുന്നതെന്നാണ് പ്രതിമാസ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

"എന്ത് വിധിയിത്.." ഡീസലിന് 293 രൂപ, പെട്രോളിന് 290 രൂപ; തലയില്‍ കൈവച്ച് പാക്കിസ്ഥാനികള്‍!

മൈലേജ്
Std, LXi, VXi(O), VXi+(O) എന്നീ നാല് വകഭേദങ്ങളിലാണ് എസ്-പ്രസ്സോ വരുന്നത്. സിഎൻജി, പെട്രോൾ പതിപ്പുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു. എസ്-പ്രസ്സോയുടെ സിഎൻജി പതിപ്പ് 56.69 പിഎസ് പവറും 82 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ സിഎൻജി പതിപ്പ് 32.73 കിമി മൈലേജ് നൽകുന്നു. കാറിന്റെ പെട്രോൾ VXi(O), VXi+(O) വേരിയന്റുകൾക്ക് 25.30 കിമി മൈലേജ് ലഭിക്കും. എസ്-പ്രെസോയുടെ ഒരു ലിറ്റർ പെട്രോൾ പതിപ്പിന് 68 പിഎസ് പവർ ലഭിക്കുന്നു. 90 എൻഎം ടോർക്ക് ഈ എഞ്ചിൻ സൃഷ്‍ടിക്കും.

സുരക്ഷ
സുരക്ഷയ്ക്കായി, കാറിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലർട്ട്, ഇബിഡി ഉള്ള എബിഎസ്, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ലഭിക്കുന്നു. ഹിൽ-ഹോൾഡ് അസിസ്റ്റ് സംവിധാനവും ഈ കാറില്‍ ഉണ്ട്.

വീല്‍ബേസ്
14 ഇഞ്ച് ടയറുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 3565 എംഎം ആണ് കാറിന്റെ നീളം. കാറിന്റെ മൊത്തം ഭാരം 854 ആണ്. ഇതിന്റെ ഉയരം 1567 മില്ലിമീറ്ററാണ്. കാറിന് 2380 എംഎം വീൽബേസ് ലഭിക്കുന്നു, ഇത് കുറഞ്ഞ സ്ഥലത്ത് എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ഇടുങ്ങിയ ഇടങ്ങളിലൂടെ എളുപ്പത്തിൽ കുതിച്ചുചാടാനും സഹായിക്കുന്നു.

നിറവും എതിരാളികളും
സ്റ്റാറി ബ്ലൂ, ഗ്രാനൈറ്റ് ഗ്രേ, സിൽക്കി സിൽവർ, ഫയർ റെഡ്, സിസിൽ ഓറഞ്ച്, സോളിഡ് വൈറ്റ് എന്നീ ആറ് കളർ ഓപ്ഷനുകളില്‍ മാരുതി എസ്-പ്രെസോ ലഭ്യമാണ്. വിപണിയിൽ റെനോ ക്വിഡുമായി ഈ കാർ മത്സരിക്കുന്നു. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios