വില നാലുലക്ഷത്തിൽ താഴെ, മൈലേജ് 33 കിമി; ഇവനാണ് പാവങ്ങളുടെ വോള്‍വോ!

രാജ്യത്ത് ആദ്യമായി കാർ വാങ്ങുന്നവർ മുതൽ ബഡ്‍ജറ്റ്-ഫ്രണ്ട്‌ലി ഓപ്ഷൻ തേടുന്നവർ വരെയുള്ള വിവിധ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്ന വിധത്തിലാണ് ഈ കാർ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. 

Specialties of Maruti Suzuki Alto K 10 prn

താങ്ങാവുന്ന വിലയിൽ എത്തുന്ന ഉയർന്ന മൈലേജ് കാറുകൾക്ക് വലിയ ഡിമാൻഡാണ് ഇന്ത്യൻ വാഹന വിപണിയില്‍. ഈ സെഗ്‌മെന്റിൽ മാരുതിയുടെ ഒരു കിടിലൻ കാറാണ് ജനപ്രിയ മോഡലായ ആൾട്ടോ കെ10. ഒരു കോംപാക്റ്റ് ഹാച്ച്ബാക്ക് കാറാണിത്.  മാരുതി സുസുക്കി ആൾട്ടോയുടെ പുനർരൂപകൽപ്പന ചെയ്‍ത പതിപ്പായ അള്‍ട്ടോ കെ10, 2010-ൽ ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്‍തു. രാജ്യത്ത് ആദ്യമായി കാർ വാങ്ങുന്നവർ മുതൽ ബഡ്‍ജറ്റ്-ഫ്രണ്ട്‌ലി ഓപ്ഷൻ തേടുന്നവർ വരെയുള്ള വിവിധ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്ന വിധത്തിലാണ് ഈ കാർ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. 

2022 ഓഗസ്റ്റിൽ ആണ് മാരുതി സുസുക്കി നവീകരിച്ച അള്‍ട്ടോ K10 രാജ്യത്ത് അവതരിപ്പിച്ചത്. ആറ് മോണോടോൺ കളർ ഓപ്ഷനുകളിലായി നാല് വേരിയന്റുകളിൽ അള്‍ട്ടോ കെ10ലഭ്യമാണ്. ബ്രാൻഡ് ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ഈ ഹാച്ച്ബാക്ക്.  ഏഴ്  ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഈ കാറിൽ ലഭ്യമാണ്. മാരുതി ആൾട്ടോ K10 ന് 214 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കുന്നു. പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകൾ കാറിൽ ലഭ്യമാണ്. കാറിന്റെ പെട്രോൾ പതിപ്പ് 24.39 കിലോമീറ്റർ മൈലേജും സിഎൻജി 33.85 കിലോമീറ്റർ മൈലേജും നൽകുന്നു. മാരുതി ആൾട്ടോ K10 നാല് വേരിയന്റുകളിൽ വരുന്നു (O), LXi, VXi, VXi+.  3.99 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. 65.71 ബിഎച്ച്പി കരുത്താണ് മാരുതി ആൾട്ടോ കെ10ന് ലഭിക്കുന്നത്. ഇത് ഒരു ചെറിയ വലിപ്പം ഉയർന്ന പെർഫോമൻസ് കാറാണ്.

ഈ കാറിന്റെ മുൻനിര മോഡലിന് 5.96 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഈ ക്യൂട്ട് കാറിൽ ലഭ്യമാണ്. 2380 എംഎം വീൽബേസുണ്ട്. കാറിന് വലിയ ടയറുകൾ ലഭിക്കുന്നു. മാരുതി ആൾട്ടോ K10 ന് 998 സിസി എഞ്ചിനാണുള്ളത്. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും റിവേഴ്സ് ക്യാമറയും കാറിന് ലഭിക്കുന്നു. കീലെസ് എൻട്രി, ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ നൂതന സവിശേഷതകളും ഇതിന് ലഭിക്കുന്നു.

കാറിന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ക്രമീകരിക്കാവുന്ന ഒആര്‍വിഎമ്മുകളും ലഭിക്കുന്നു. അഞ്ച് സീറ്റുള്ള കാറാണിത്. അതിന്റെ സെഗ്‌മെന്റിൽ റെനോ ക്വിഡുമായാണ് കാർ മത്സരിക്കുന്നത്. അടുത്തിടെ കാറിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. ഇതിൽ പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, സ്വീപ്‌ബാക്ക് ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, പുതിയ സിംഗിൾ പീസ് ഗ്രിൽ എന്നിവ നൽകിയിട്ടുണ്ട്.

മാരുതി ആൾട്ടോ K10-ൽ ആറ് കളർ ഓപ്ഷനുകൾ ലഭ്യമാണ്. ഇതിന് സ്പീഡ് അലേർട്ട് സംവിധാനവും സീറ്റ് ബെൽറ്റ് റിമൈൻഡർ സംവിധാനവും ലഭിക്കുന്നു. മൂന്ന് സിലിണ്ടർ എഞ്ചിനാണ് കാറിന് നൽകിയിരിക്കുന്നത്. 89 എൻഎം ടോർക്ക് കാറിൽ ലഭ്യമാണ്. കാറിന് സുഖപ്രദമായ സസ്പെൻഷൻ സംവിധാനവും ഉണ്ട്. പുതിയ തലമുറ മോഡലിന് 3530 എംഎം നീളവും 1490 എംഎം വീതിയും 1520 എംഎം ഉയരവുമുണ്ട്. ഇപ്പോൾ, അതിന്റെ വീൽബേസ് 2380 എംഎം നീളമുണ്ട്. ഹാച്ച് 160 എംഎം ഗ്രൗണ്ട് ക്ലിയറൻസും 177 ലിറ്റർ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യുന്നു. 

പുതിയ ആൾട്ടോ K10-ൽ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതിക വിദ്യയോട് കൂടിയ 1.0L ഡ്യുവൽജെറ്റ്, ഡ്യുവൽ വിവിടി കെ-സീരീസ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു. മോട്ടോർ 67 bhp കരുത്തും 89 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വാങ്ങുന്നവർക്ക് 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം. പുതിയ അള്‍ട്ടോ K10 മൈലേജ് കണക്കുകൾ 24.90kmpl (AMT) ഉം 24.39kmpl (MT) ഉം ആണ്. സുസുക്കിയുടെ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, പുതിയ മാരുതി ആൾട്ടോ K10-ൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പ്രീ-ടെൻഷനർ, ഫോഴ്‌സ് ലിമിറ്റർ ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഹൈ സ്പീഡ് അലേർട്ട്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ആന്റി- ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) എന്നിവയും ലഭിക്കുന്നു.

2000-ൽ വിപണിയിലിറക്കിയ മാരുതി സുസുക്കി ആൾട്ടോ, രണ്ട് ദശാബ്ദത്തിനിടെ രാജ്യത്തെ 45 ലക്ഷം വിൽപ്പന നാഴികക്കല്ല് മറികടന്ന് വാഹന നിർമ്മാതാക്കളുടെ ഏറ്റവും ദൈർഘ്യമേറിയ മോഡലായി മാറി . നിലവിൽ, ആൾട്ടോ K10 ഹാച്ച്ബാക്കിന്റെ മൂന്നാം തലമുറയാണ് ഇന്ത്യയിൽ വിൽക്കുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios