45 കിമി മൈലേജും 80,000-ൽ താഴെ വിലയും, ഈ സ്‌കൂട്ടറിന്‍റെ പേര് കേട്ടാൽ എതിരാളികളുടെ ശ്വാസം നിലയ്ക്കും!

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ഹീറോയുടെ ശക്തമായ സ്‌കൂട്ടറാണ് ഹീറോ സൂം 110. ഈ സ്‌കൂട്ടറിന്റെ സവിശേഷതകളെയും വിലയെയും കുറിച്ച് അറിയാം.
 

Specialties of Hero Xoom 110 electric scooter prn

ഒരു ഇരുചക്രവാഹനത്തിൽ ഉയർന്ന മൈലേജ്, ലാഭകരമായ വില, സുഖപ്രദമായ യാത്ര എന്നിവ ഏതൊരു ഇന്ത്യൻ ഉപഭോക്താവിന്‍റെയും അടിസ്ഥാന ആവശ്യങ്ങളാണ്. ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ഹീറോയുടെ അത്തരത്തിലുള്ള ശക്തമായ സ്‌കൂട്ടറാണ് ഹീറോ സൂം 110. ഈ സ്‌കൂട്ടറിന്റെ സവിശേഷതകളെയും വിലയെയും കുറിച്ച് അറിയാം.

ശക്തമായ 110.9 സിസി എഞ്ചിൻ
ഹീറോ സൂമിന് 110.9 സിസി എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിൻ 8.161 പിഎസ് കരുത്തും 8.70 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. കുറഞ്ഞ ബജറ്റിൽ ഉയർന്ന മൈലേജ് നൽകുന്ന സ്കൂട്ടറാണിത്. ഹീറോയുടെ സവിശേഷമായ എക്സ് സെൻസ് ടെക്നോളജി’ പ്രകടനത്തോടൊപ്പം തന്നെ മികച്ച ഇന്ധന ക്ഷമതയും ഉറപ്പ് വരുത്തുന്നു.  ഈ സ്‌കൂട്ടർ ലിറ്ററിന് 45 കിലോമീറ്റർ മൈലേജ് നൽകുന്നുവെന്നാണ് കമ്പനി പറയുന്നത്. 

കോര്‍ണറിംഗ് ലൈറ്റ്
ഹീറോ ഇൻറലിജൻറ് കോർണറിംഗ് ലൈറ്റ് (എച്ച്ഐസിഎൽ) ഈ സ്‍കൂട്ടറില്‍ ലഭിക്കും. രാത്രിയാത്രകളിൽ, വളവുകളിലും തിരുവുകളിലും ഹീറോയുടെ കോർണറിംഗ് ലൈറ്റുകൾ പ്രകാശം നൽകുകയും വ്യക്തമായ കാഴ്ച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നു. കൂടാതെ, ഹീറോ മോട്ടോകോർപ്പിന്റെ ഐത്രീ-എസ് സാങ്കേതികവിദ്യയിലുള്ള (ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം) ബിഎസ്സി-ക്സ്  എഞ്ചിനും, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫുമുള്ള പുതിയ ഡിജിറ്റൽ സ്പീഡോമീറ്ററുമായാണ് സൂം എത്തുന്നത്.

മുൻ ചക്രത്തിൽ ഡിസ്‌ക് ബ്രേക്കും പിൻ ചക്രത്തിൽ ഡ്രം ബ്രേക്കും
സുഖപ്രദമായ യാത്രയ്ക്കായി, സൂം 110 ന് മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറും ലഭിക്കുന്നു. സുരക്ഷയ്ക്കായി, സ്‍കൂട്ടറിന് മുൻ ചക്രത്തിൽ ഡിസ്‍ക് ബ്രേക്കും പിൻ ചക്രത്തിൽ ഡ്രം ബ്രേക്കും ലഭിക്കും.

ട്യൂബ് ലെസ് ടയറുകളോട് കൂടിയ സ്പോർട്ടി ലുക്ക്
ട്യൂബ്‌ലെസ് ടയറുകൾ ഉപയോഗിക്കുന്നതിനാല്‍ സ്‌കൂട്ടറിന് സ്‌പോർട്ടി ലുക്ക് ലഭിക്കും. ഇതിൽ നൂതന ഫീച്ചറുകളും മോഡേൺ ലുക്കും നൽകിയിട്ടുണ്ട്. ഹീറോ സൂം ആകർഷകമായ അഞ്ച് സ്‌പോർട്ടി  നിറങ്ങളിൽ ലഭ്യമാണ്.  ഷീറ്റ് ഡ്രം വേരിയൻറ് പോൾ സ്റ്റാർ ബ്ലൂ നിറത്തിലും, കാസ്റ്റ് ഡ്രം വേരിയൻറ് പോൾസ്റ്റാർ ബ്ലൂ, ബ്ലാക്ക് , പേൾ സിൽവർ വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. കാസ്റ്റ് ഡിസ്ക് വേരിയൻറ് പോൾസ്റ്റാർ ബ്ലൂ, ബ്ലാക്ക്, സ്പോർട്സ് റെഡ്, മാറ്റ് അബ്രാക്സ് ഓറഞ്ച് എന്നീ നാല് നിറങ്ങളിലും ലഭ്യമാണ്.

സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും തത്സമയ മൈലേജ് സൂചകവും
ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, സൂം 110 ന് ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് കോർണർ ബെൻഡ് ലാമ്പുകൾ ഉണ്ട്. പൂർണ്ണമായും ഡിജിറ്റൽ കൺസോൾ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, തത്സമയ മൈലേജ് ഇൻഡിക്കേറ്റർ, ഫോൺ ബാറ്ററി സ്റ്റാറ്റസ്, കോൾ/എസ്എംഎസ് അലേർട്ടുകൾ തുടങ്ങിയ വിപുലമായ ഫീച്ചറുകളോടെയാണ് ഇത് വരുന്നത്.

എതിരാളികളും വിലയും
വിപണിയിൽ, ഈ സ്‌കൂട്ടർ ഹോണ്ട ഡിയോ, ടിവിഎസ് ജൂപ്പിറ്റർ സ്മാർട്ട്‌എക്‌സണക്‌റ്റ് എന്നിവയുമായി മത്സരിക്കുന്നു. ഷീറ്റ് ഡ്രം, കാസ്റ്റ് ഡ്രം, കാസ്റ്റ് ഡിസ്‍ക് എന്നീ മൂന്ന് വിഭാഗങ്ങല്‍ എത്തുന്ന സൂമിന് യഥാക്രമം 75,699 (എൽഎക്സ് - ഷീറ്റ് ഡ്രം), 78,899 (വിഎക്സ് - കാസ്റ്റ് ഡ്രം) 83,799 (ഇസെഡ്എക്സ് - കാസ്റ്റ് ഡ്രം) എന്നിങ്ങനെയാണ് കൊച്ചി എക്സ് ഷോറൂം വില.

Latest Videos
Follow Us:
Download App:
  • android
  • ios