കിടപ്പുമുറി, അടുക്കള, കുളിമുറി; റോഡിലും ഓടും ദുബായ് ഷെയിഖിന്‍റെ ഈ ഭീമാകാരൻ ഹമ്മര്‍!

മോട്ടോറിയസ് റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ഷെയ്‌ക്കിന്റെ ഹമ്മർ H1 X3ക്ക് ഏകദേശം 46 അടി നീളവും 21.6 അടി ഉയരവും 19 അടി വീതിയും ലഭിക്കുന്നു. രാജകുടുംബാംഗവും 20 ബില്യൺ യുഎസ് ഡോളറിലധികം വ്യക്തിഗത ആസ്തിയുള്ളതുമായ ഷെയ്ഖ് ഹമദ് ഇത് പ്രത്യേകം കമ്മീഷൻ ചെയ്തത്. 

Specialties of 46 feet Hummer owned by Dubai sheikh prn

'ദുബായിലെ റെയിൻബോ ഷെയ്ഖ്' എന്നറിയപ്പെടുന്ന ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ ഒരു ഓട്ടോമൊബൈൽ പ്രേമിയാണ്. അദ്ദേഹം തന്റെ സമ്പത്തിന്റെ ഒരു ഭാഗം ശരിക്കും ശ്രദ്ധേയമായ കാറുകള്‍ സ്വന്തമാക്കുന്നതിനും അവുടെ കസ്റ്റമൈസേഷനുമായി വിനിയോഗിക്കുന്നു. അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള ഒരു വാഹനം സാധാരണ മോഡലിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഒരു വലിയ ഹമ്മർ H1 ആണ്. അദ്ദേഹത്തിന്‍റെ ഈ ഭീമൻ ഹമ്മർ റോഡിലൂടെ സഞ്ചരിക്കുന്ന പഴയ വീഡിയോ വീണ്ടും വൈറലാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. .

മോട്ടോറിയസ് റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ഷെയ്‌ക്കിന്റെ ഹമ്മർ H1 X3ക്ക് ഏകദേശം 46 അടി നീളവും 21.6 അടി ഉയരവും 19 അടി വീതിയും ലഭിക്കുന്നു. എമിറാത്തി രാജകുടുംബത്തിലെ അംഗവും 20 ബില്യൺ യുഎസ് ഡോളറിലധികം വ്യക്തിഗത ആസ്തിയുള്ളതുമായ ഷെയ്ഖ് ഹമദ് ഇത് പ്രത്യേകം കമ്മീഷൻ ചെയ്തത്. അമേരിക്കൻ വാഹന ബ്രാൻഡായ ജിഎംസയുടെ ഹമ്മർ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ എസ്‌യുവികളിൽ ഒന്നാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയുമായുള്ള ദീർഘകാല ബന്ധത്തിലൂടെ, എസ്‌യുവി ഏത് ഭൂപ്രദേശത്തെയും കീഴടക്കാനുള്ള കഴിവും തെളിയിച്ചു. എന്നിരുന്നാലും, റെയിൻബോ ഷെയ്ഖ് എന്നറിയപ്പെടുന്ന യുഎഇ രാജകുടുംബത്തിലെ ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാനെ സംബന്ധിച്ചിടത്തോളം ഈ വാഹനത്തിന്‍റെ നിലവിലെ വലുപ്പം പര്യാപ്തമായിരുന്നില്ല. അങ്ങനെയാണ് ജിഎംസിയുടെ ഒരു സ്റ്റാൻഡേർഡ് പതിപ്പിന്റെ മൂന്നിരട്ടി വലിപ്പമുള്ള, ഹമ്മർ H1 X3 എന്ന് നാമകരണം ചെയ്യപ്പെട്ട, പ്രത്യേകം കസ്റ്റമൈസ് ചെയ്ത ഹമ്മറിന്റെ ഉടമയായി അദ്ദേഹം മാറിയത്. 

ചൈനീസ് കാര്‍ കമ്പനിക്ക് കനത്ത തിരിച്ചടി, 8199 കോടിയുടെ ആ പ്ലാന്‍റ് ഇന്ത്യയില്‍ വേണ്ടെന്ന് കേന്ദ്രം

ഭീമാകാരമായ ഹമ്മറിന്റെ വലിയ വലിപ്പം വെളിപ്പെടുത്തുന്ന പഴയ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവിയാണിതെന്ന് അവകാശപ്പെടുന്നു. ഹമ്മർ H1 X3 ന് 14 മീറ്റർ നീളവും ആറ് മീറ്റർ വീതിയും 6.6 മീറ്റർ ഉയരവുമുണ്ട്. എസ്‌യുവി റോഡിലൂടെ ഓടിക്കാൻ കഴിയുന്നതാണ് എന്നതാണ് കൂടുതൽ രസകരമായ കാര്യം. കസ്റ്റമൈസ് ചെയ്‍ത് നിർമ്മിച്ച വാഹനമായാണ് ഇത് വരുന്നത്. കട്ടിയുള്ള മെറ്റൽ ഷീറ്റുകളും മറ്റ് ഘടകങ്ങളും ഉള്ള ഒറിജിനൽ പോലെ തന്നെ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഹമ്മർ എച്ച്1 എക്‌സ്3യുടെ ചക്രങ്ങളും ടയറുകളും യുഎസ് ആർമി ഉപയോഗിക്കുന്ന ആംഫിബിയസ് വാഹനത്തിൽ നിന്നുള്ളതാണെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. ഇതിന് ഒരു മെറ്റൽ ഫ്രെയിം ലഭിക്കുന്നു. കൂടാതെ കിടപ്പുമുറി, അടുക്കള, കുളിമുറി തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു വീടായാണ് ഈ ഹമ്മറിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരാൾക്ക് കാറിൽ കയറാൻ ഗോവണി വേണം. വാഹനത്തിന്‍റെ ബോഡിയുടെ അടിയിൽ ഈ ഗോവണി ഭംഗിയായി സ്ഥാപിച്ചിരിക്കുന്നു. കാറിനുള്ളിൽ വെള്ളം വിതരണം ചെയ്യുന്നതിനായി പൈപ്പ് ലൈനുകളും സജ്ജീകരിച്ചിരിക്കുന്നു. ടയറുകളിലെ മർദ്ദം പരിശോധിക്കുന്നതിനുള്ള ഗേജുകളും ഉണ്ട്.

അമ്പരപ്പിക്കുന്ന വിധത്തില്‍ കസ്റ്റമൈസ് ചെയ്ത വാഹനങ്ങളുടെ ശേഖരത്തിന് ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ അറിയപ്പെടുന്നു. ഈ ഹമ്മർ H1 X3 അതിലൊന്ന് മാത്രമാണ്. വിചിത്രവും വലിപ്പമുള്ളതുമായ വാഹനങ്ങളോട് ഷേഖിന്‍റെ ഇഷ്‍ടം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ കാർ മ്യൂസിയങ്ങളിൽ ഷാർജയിലെ ഓഫ് റോഡ് വാഹനങ്ങൾക്കായുള്ള ഒരു മ്യൂസിയവും ഉൾപ്പെടുന്നു. അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന കാറുകളിൽ ഈ ഭീമൻ ഹമ്മർ H1, ലോകത്തിലെ ഏറ്റവും വലിയ ഓടുന്ന ജീപ്പ്, ലോകത്തിലെ ഏറ്റവും വലിയ എസ്‍യുവി എന്നിവയും മറ്റും ഉൾപ്പെടുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ ഏകദേശം 3,000 വാഹനങ്ങളുണ്ട്. മഴവില്ലിന്റെ എല്ലാ നിറത്തിലും മെഴ്‌സിഡസ് എസ്-ക്ലാസിന്റെ മുഴുവൻ മോഡലുകളും ഒരിക്കൽ കമ്മീഷൻ ചെയ്‌തതിനാലാണ് ശൈഖ് ഹമദിന് റെയിൻബോ ഷെയ്ഖ് എന്ന വിളിപ്പേര് ലഭിച്ചത്. 21 അടി ഉയരമുള്ള വില്ലിസ് ജീപ്പും അദ്ദേഹത്തിനുണ്ട്.  

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios