മകന് രണ്ടരക്കോടിയുടെ എസ്‍യുവി സമ്മാനിച്ച് താരം!

ഇപ്പോഴിതാ തന്‍റെ മകന് സമ്മാനമായി നല്‍കിയ ഒരു ആഡംബര എസ്‍യുവി വഴി വാഹനലോകത്തും താരം കൂടിയായിരിക്കുകയാണ് ഈ നടന്‍

Sonu Sood gifts son a Mercedes Maybach GLS600

കൊവിഡ് കാലത്ത് ആരോ​ഗ്യപ്രവർത്തകർക്കും സാധാരണക്കാർക്കും കൈത്താങ്ങായി ശ്രദ്ധേയനായ ബോളിവുഡ് താരമാണ് സോനു സൂ​ദ്. രോ​ഗികൾക്ക് ഓക്സിജനും മരുന്നുകളും എത്തിക്കുന്നതിന് മുന്നിൽ തന്നെ ഉണ്ട് സോനുവും കൂട്ടരും. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ സോനു സൂദ് ഫൗണ്ടേഷന്‍. 

ഇപ്പോഴിതാ തന്‍റെ മകന് സമ്മാനമായി നല്‍കിയ ഒരു ആഡംബര എസ്‍യുവി വഴി വാഹനലോകത്തും താരം കൂടിയായിരിക്കുകയാണ് സോനു സൂദ്. മകന് മേഴ്‍സിഡസ് ബെൻസിന്റെ ഒരു കിടിലന്‍ ആഡംബര എസ്‍യുവിയാണ് അദ്ദേഹം സമ്മാനമായി നല്‍കിയതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തിയ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമായ മെയ്ബാക്കിന്‍റെ  ജിഎൽഎസ് 600 എസ്‍യുവിയാണ് മകൻ‌ ഇഷാൻ സൂദിന് താരം സമ്മാനമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.43 കോടി രൂപയോളം വരും ഈ വാഹനത്തിന്‍റെ എക്സ്ഷോറൂം വില. 

Sonu Sood gifts son a Mercedes Maybach GLS600

റോള്‍സ് റോയ്‌സിനുള്ള മേഴ്‍സിഡിസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. ലക്ഷ്വറിയും സുരക്ഷയും ഉറപ്പ് നൽകുന്ന മെയ്ബാക്ക്  ലോകത്തിലെ ആഡംബര കാറുകളിൽ ഒന്നാണ്. 2019 മുതൽ അന്താരാഷ്ട്ര വിപണിയിൽ സജീവമായ മേഴ്‍സിഡ‌സ് വാഹനമാണിത്. ബെന്‍സ് ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച കാറിന്‍റെ വെറും 50 യൂണിറ്റുകള്‍ മാത്രമാണ് ഈ വർഷം ഇന്ത്യക്കായി അനുവദിച്ചത്. ഇവ മുഴുവനും വില പ്രഖ്യാപിക്കുന്നതിനും മുമ്പുതന്നെ ബുക്ക് ചെയ്‍ത് കഴിഞ്ഞിരുന്നു. 

നാലു ലീറ്റർ ട്വീൻ ടർബൊ വി8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കും. 22 എച്ച്പിയും ടോർക്ക് 250 എൻഎമ്മുമാണ് ഹൈബ്രിഡ് സിസ്റ്റത്തിന് കരുത്തേകുന്നത്. ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബാക്ക് വാഹനമാണ് ജിഎൽഎസ്. പ്രൈവറ്റ് ജെറ്റിന് സമാനമായ പിൻ സീറ്റുകൾ ഉപയോഗിക്കുന്ന സെഗ്‌മെന്റിലെ തന്നെ ആദ്യ വാഹനമാണ് ജിഎൽഎസ് മെയ്ബാക്ക് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.  43.5 ഡിഗ്രിവരെ റിക്ലൈൻ ചെയ്യാവുന്ന സീറ്റുകൾ ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതും മെമ്മറിയുള്ളതുമാണ്. നാലു സീറ്റർ- അഞ്ച് സീറ്റർ എന്നീ മോഡലുകൾ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 3135 എംഎം വീൽബേസും പിൻസീറ്റ് യാത്രക്കാർക്ക് 1103 എംഎം ലെഗ്റൂമും ഈ വാഹനം നൽകുന്നുണ്ടെന്നതാണ് ഇതിന്‍റെ മറ്റൊരു സവിശേഷത. നാലു സീറ്റ് മോഡലിൽ പിൻ സീറ്റുകളുടെ നടുവിലായി ഒരു ചെറിയ റെഫ്രിജറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

ബെന്‍സ് ജിഎൽഎസിന്‍റെ അതേ പ്ളാറ്റ്ഫോമിൽ തന്നെയാണ് മെയ്ബാഷ് ജിഎൽഎസും നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ വലിപ്പമേറിയതും വിശാലതയേറിയതുമാകും പുതിയ മോഡലും. എന്നാൽ നോർമൽ മോ‌ഡലിൽ ഉള്ളതിനേക്കാളും മേയ്ബാഷ് ബാഡ്‍ജ്, ക്രോമിൽ തീർത്ത റേഡിയേറ്റർ ഗ്രിൽ, ബമ്പറുകളെ ബന്ധിപ്പിച്ചുള്ള ക്രോം ഫിനിഷ് തുടങ്ങിയവ ഇതിൽ കൂടുതലായുണ്ട്. 

നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, വെന്റിലേറ്റഡ് മുന്‍–പിൻ സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ബർമെസ്റ്റർ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സൂരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ലൈൻ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്റർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

ബെന്‍റ്‍ലി ബെൻടൈഗ, റോൾസ് റോയിസ് കള്ളിനൻ, മസാറെറ്റി ലെവാന്‍റെ, റെയ്ഞ്ച് റോവർ ഓട്ടോബയോഗ്രഫി തുടങ്ങിയവരാണ് മെയ്ബാഷ് ജി എൽ എസിന്‍റെ ഇന്ത്യന്‍ എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios