കൂടുന്നത് ഒരുലക്ഷം രൂപ വരെ, ഈ ജനപ്രിയ കാറുകൾ ഇനി തൊട്ടാൽ പൊള്ളും!

ഇപ്പോൾ മോഡലുകളിലൊന്ന് ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് പുതിയ വിലകൾ ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വർദ്ധനവിന് ശേഷമുള്ള കുഷാക്കിന്റെയും സ്ലാവിയയുടെയും പുതിയ വില അറിയാം. 

Skoda Kushaq SUV and Slavia sedan prices hiked

ചെക്ക് വാഹന ബ്രാൻഡായ സ്‌കോഡ ഓട്ടോയുടെ മുൻനിര മോഡലുകളായ കുഷാക്ക്, സ്ലാവിയ എന്നിവയുടെ വില വർധിപ്പിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകൾക്ക് വരാനിരിക്കുന്ന വിലവർദ്ധനവ് പ്രഖ്യാപിച്ച കമ്പനി പുതിയ വില പട്ടിക പുറത്തിറക്കി. കുഷാക്കിന്റെയും സ്ലാവിയയുടെയും വിലയിൽ ഒരു ലക്ഷം രൂപ വരെ വർധിച്ചിട്ടുണ്ട് . ഇപ്പോൾ മോഡലുകളിലൊന്ന് ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് പുതിയ വിലകൾ ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വർദ്ധനവിന് ശേഷമുള്ള കുഷാക്കിന്റെയും സ്ലാവിയയുടെയും പുതിയ വില അറിയാം. 

സ്‌കോഡ പങ്കിട്ട പുതിയ വില പട്ടിക പ്രകാരം , എസ്‌യുവിയുടെയും സെഡാന്റെയും അടിസ്ഥാന വകഭേദങ്ങൾ പരമാവധി വർദ്ധന രേഖപ്പെടുത്തി. സ്ലാവിയയുടെ അടിസ്ഥാന വേരിയന്റിന് 64,000 രൂപ വില വർധിപ്പിച്ചപ്പോൾ , കുഷാക്ക് എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റിന് ഇപ്പോൾ ഒരു ലക്ഷം രൂപ വില കൂടും.  സ്കോഡ കുഷാക്ക് എസ്‌യുവി വില ഇപ്പോൾ 11.89 ലക്ഷത്തിൽ നിന്ന് ആരംഭിച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ ടോപ്പ്-എൻഡ് എലഗൻസ് വേരിയന്റിന് 19.51 ലക്ഷം രൂപ എക്സ്-ഷോറൂം വിലവരെ ഉയരുന്നു . 11.53 ലക്ഷം നൽകിയാൽ സ്ലാവിയ സെഡാൻ ഇനി വീട്ടിലെത്തിക്കാം . ടോപ്പ് എൻഡ് സ്ലാവിയയുടെ വില 19.20 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്.

ഹണ്ടർ 350ന് അതിശയിപ്പിക്കും കളർ ഓപ്ഷനുകളുമായി റോയൽ എൻഫീൽഡ്

മാറ്റ് എഡിഷനും എലഗൻസും പോലുള്ള ചില വകഭേദങ്ങൾക്ക് അവയുടെ വിലയിൽ മാറ്റമില്ലെങ്കിലും, മറ്റ് കുഷാക്ക് എസ്‌യുവി വേരിയന്റുകൾക്ക് കുറഞ്ഞത് 16,000 രൂപയുടെ വർധനയുണ്ടാകും . ഈ വർദ്ധനയ്ക്ക് ശേഷം ആംബിഷൻ 1.0-ലിറ്റർ ഓട്ടോമാറ്റിക് വില 15.49 ലക്ഷം രൂപയായി പരിഷ്കരിച്ചു, അതേസമയം മാനുവൽ ട്രാൻസ്മിഷനുള്ള അതേ വേരിയന്റിന് ഇപ്പോൾ 66,000 രൂപയാണ് വില. മാനുവൽ ട്രാൻസ്‍മിഷനോടുകൂടിയ ആംബിഷൻ വേരിയന്‍റിന്‍റെ 1.5 ലിറ്റർ പതിപ്പിന് 80,000 രൂപ വർധിച്ചു. ഇതോടെ വില 15.99 ലക്ഷം രൂപയായി . ഈ വേരിയന്റിന്റെ ഓട്ടോമാറ്റിക് പതിപ്പിന്റെ വില 41,000 രൂപയോളം കൂട്ടി എന്നാണ് റിപ്പോര്‍ട്ടുകൾ.

സ്ലാവിയ സെഡാന്റെ വകഭേദങ്ങൾക്ക് 11,000 രൂപ മുതൽ 64,000 രൂപ വരെ വില വർധിച്ചു . 1.0 ലിറ്റർ എഞ്ചിനും മാനുവൽ ട്രാൻസ്മിഷനുമുള്ള എൻട്രി ലെവൽ ആക്റ്റീവ് വേരിയന്റിലാണ് ഏറ്റവും വലിയ വർദ്ധനവ്. 1.0 ലിറ്റർ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്സും ഉള്ള സ്റ്റൈൽ വേരിയന്റിലാണ് അടുത്ത വലിയ വർദ്ധനവ്. ഈ വേരിയന്റിന് ഇപ്പോൾ 61,000 രൂപ കൂടുതലായിരിക്കും. ഈ വേരിയന്റിന്റെ മാനുവൽ പതിപ്പിന് 51,000 രൂപയുടെ വർധനയുണ്ടായി . സ്റ്റൈൽ 1.5 ലിറ്റർ മാനുവൽ, ഡിഎസ്‍ജി തുടങ്ങിയ വകഭേദങ്ങളിൽ 11,000 രൂപയുടെ ഏറ്റവും ചെറിയ വർധന നടപ്പാക്കിയിട്ടുണ്ട്. കുഷാക്കിന്റെയും സ്ലാവിയയും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ ഒരു ലക്ഷം വിൽപ്പന നടത്തിയതായി സ്കോഡ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios