ഐസില്‍ തെന്നി നീങ്ങി ഗിന്നസിലേറി സ്കോഡ എന്യാക്ക്
മഞ്ഞ് കട്ടയിൽ ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്‍ത കാറിനും ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്‍ത ഇലക്ട്രിക് വാഹനത്തിനുമുള്ള ഗിന്നസ് റെക്കാഡുകളാണ് ലഭിച്ചത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മുംബൈ: സ്കോഡയുടെ ഇലക്ട്രിക് എസ് യു വിയായ എൻയാക് ആർ എസ് 4 ഐസ് കട്ടയിൽ 7.351 കിലോ മീറ്റർ ദൂരം ഡ്രിഫ്റ്റ് ചെയ്‍തു കൊണ്ട് രണ്ട് ഗിന്നസ് ലോക റെക്കാഡുകൾ സൃഷ്‍ടിച്ചു. മഞ്ഞ് കട്ടയിൽ ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്‍ത കാറിനും ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്‍ത ഇലക്ട്രിക് വാഹനത്തിനുമുള്ള ഗിന്നസ് റെക്കാഡുകളാണ് ലഭിച്ചത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മാധ്യമ പ്രവർത്തകനായ റിച്ചാർഡ് മ്യാഡനനാണ് സ്വീഡനിലെ ഓസ്റ്റർസൺ ഡിനടുത്തുളള മഞ്ഞു മൂടിയ തടാകത്തിൽ കാർ ഡ്രിഫ്റ്റ് ചെയ്‍തു കൊണ്ട് 15 മിനിറ്റിൽ റെക്കാഡിട്ടത്. കഴിഞ്ഞ വർഷം ചൈനയിൽ സൃഷ്ടിച്ച 6.231 കിലോമീറ്ററിന്റെ റെക്കാഡ് ഭേദിക്കുകയായിരുന്നു.
അതേസമയം ചെക്ക് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ഓഫറാണ് എൻയാക്. 'ജീവന്റെ ഉറവിടം' എന്നർത്ഥം വരുന്ന 'എന്യ' എന്ന ഐറിഷ് നാമത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ഈ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് സ്‌പോർട്ടി റോഡ് സാന്നിധ്യമുണ്ട്. 2021 സെപ്‌റ്റംബർ ആദ്യത്തിലാണ് ഇത് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MEB മോഡുലാർ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഇത് ഒന്നിലധികം ബാറ്ററി ഓപ്ഷനുകളാൽ പ്രവർത്തിക്കുന്നു. 55kWh ബാറ്ററി 340km ഡ്രൈവിംഗ് റേഞ്ച് നൽകുന്നു, 62kWh ബാറ്ററി ഉപയോഗിച്ച് ഒരാൾക്ക് 390 കിലോമീറ്റർ ഓടിക്കാം. 510 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന 82kWh ബാറ്ററിയും ഉണ്ട്.
സ്‌കോഡ എൻയാക് ഇതിനകം സമാരംഭിച്ച തിരഞ്ഞെടുത്ത ആഗോള വിപണികളിൽ അഞ്ച് പതിപ്പുകളിൽ ലഭ്യമാണ്. മൂന്ന് റിയർ-വീൽ ഡ്രൈവ്, രണ്ട് ഫോർ വീൽ ഡ്രൈവ് പതിപ്പുകളാണ് അവ. ഈ ഇലക്ട്രിക് എസ്‌യുവിക്ക് 4,649 എംഎം നീളവും 1,879 എംഎം വീതിയും 1,616 എംഎം ഉയരവും ഉണ്ട്. വീൽബേസിന് 2,765 എംഎം, ബൂട്ട് കപ്പാസിറ്റി 585 ലിറ്ററാണ്. EV യുടെ ഡിസൈൻ ഹൈലൈറ്റ് യാത്രക്കാർക്ക് ഉള്ളിലുള്ള സ്ഥലത്തിന് പ്രാധാന്യം നൽകുന്നു. എൽഇഡി-ബാക്ക്‌ലൈറ്റ് ഗ്രില്ലും ശിൽപ ലൈനുകളും ചെറിയ മുൻഭാഗവും വലിയ ചക്രങ്ങളുമുണ്ട്.
ഒരു ചെറിയ ഫ്രണ്ട് സെക്ഷനും നീളമേറിയ മേൽക്കൂര ലൈനും ഇന്റീരിയർ സ്പേസ് വാഗ്‍ദാനം ചെയ്യുമ്പോൾ ചലനാത്മക പുറംമോടിയാണ് സ്കോഡ ഒരുക്കുന്നത്. 13 ഇഞ്ച് സെൻട്രൽ സ്‌ക്രീനും ഹെഡ്-അപ്പ് ഡിസ്‌പ്ലേയുമാണ് എസ്‌യുവിയുടെ അകത്തളത്തിൽ അണിനിരക്കുന്നത്. മാതൃ കമ്പനിയായ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ എംഇബി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യ സ്‌കോഡ മോഡല്‍ കൂടിയാണ് ഇനിയാക്ക്.