സുരക്ഷ ഉറപ്പ്, വിലയും കുറവ്! ജനപ്രിയ ബ്രെസയെ നേരിടാൻ പുതിയ സ്‍കോഡ എസ്‍യുവി, ടീസർ പുറത്ത്

സ്‌കോഡയുടെ പുതിയ കോംപാക്ട് എസ് യു വിയുടെ ഡിസൈന്‍ ടീസര്‍ കമ്പനി പുറത്തുവിട്ടു. ആധുനിക, ബോള്‍ഡ്, മസ്‌കുലാര്‍ ലുക്കിലുള്ള ഡിസൈനാണ് പുറത്ത് വന്നത്. കുഷാഖ്, സ്ലാവിയ പോലുള്ള വലിയ കാറുകള്‍ക്കായി വികസിപ്പിച്ചിട്ടുള്ള എംക്യുബി-എ0-ഇന്‍ പ്ലാറ്റ്‌ഫേമിലാണ് പുതിയ എസ് യു വി എത്തുന്നത്. സ്‌കോഡയുടെ ആധുനിക സോളിഡ് ഡിസൈന്‍ ഭാഷയുടെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Skoda Auto India shares design glimpse of all new compact SUV rival of Maruti Brezza

വാഹനപ്രേമികളില്‍ ആകാംക്ഷ ഉയര്‍ത്തി സ്‌കോഡയുടെ പുതിയ കോംപാക്ട് എസ് യു വിയുടെ ഡിസൈന്‍ ടീസര്‍ കമ്പനി പുറത്തുവിട്ടു. ആധുനിക, ബോള്‍ഡ്, മസ്‌കുലാര്‍ ലുക്കിലുള്ള ഡിസൈനാണ് പുറത്ത് വന്നത്. കുഷാഖ്, സ്ലാവിയ പോലുള്ള വലിയ കാറുകള്‍ക്കായി വികസിപ്പിച്ചിട്ടുള്ള എംക്യുബി-എ0-ഇന്‍ പ്ലാറ്റ്‌ഫേമിലാണ് പുതിയ എസ് യു വി എത്തുന്നത്. സ്‌കോഡയുടെ ആധുനിക സോളിഡ് ഡിസൈന്‍ ഭാഷയുടെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ഇന്ത്യയില്‍ കോംപാക്ട് എസ് യു വിയിലൂടെ ആദ്യമായിട്ടാണ് കമ്പനി ഈ ഡിസൈന്‍ ഭാഷ അവതരിപ്പിക്കുന്നത്. അത് സ്‌കോഡ കാറുകളുടെ ലാളിത്യം, ദൃഡത, നിലവാരം എന്നിവയെ പ്രതിഫലിക്കുന്നു. ഇന്ത്യയിലെ സബ് 4-മീറ്റര്‍ എസ് യു വി സെഗ്മെന്റിലാണ് പുതിയ സ്‌കോഡ എസ് യു വി മത്സരിക്കുക. 2024 ഫെബ്രുവരിയിലാണ് ഈ കാര്‍ സ്‌കോഡ പ്രഖ്യാപിച്ചത്. 2025-ല്‍ ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം കുറിക്കും.

അതേസമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സബ്-കോംപാക്റ്റ് അതായത് 4 മീറ്ററിൽ താഴെയുള്ള എസ്‌യുവികളുടെ ഡിമാൻഡിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ഈ സെഗ്‌മെൻ്റിൽ ടാറ്റ പഞ്ച്, ഹ്യുണ്ടായ് വെന്യു, നെക്‌സോൺ തുടങ്ങിയ എസ്‌യുവികൾ ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ  ഈ സെഗ്‌മെൻ്റില്‍ പുതിയ വാഹനം ഉപയോഗിച്ച് മികച്ച നേട്ടമുണ്ടാക്കാമെന്നാണ് സ്‍കോഡ കരുതുന്നത്. ലോഞ്ചിന് മുമ്പ്, ഇന്ത്യൻ റോഡുകളിൽ പരീക്ഷണ സമയത്ത് ഈ വാഹനത്തെ നിരവധി തവണ കണ്ടിട്ടുണ്ട്. വരാനിരിക്കുന്ന പുതിയ സ്കോഡ കോംപാക്റ്റ് എസ്‌യുവി പ്രധാനമായും കുഷാക്കിൻ്റെ ചെറിയ പതിപ്പായിരിക്കും.

വരാനിരിക്കുന്ന ഈ സ്‌കോഡ എസ്‌യുവി അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് കണക്കിലെടുത്താണ് നിർമ്മിക്കുന്നതെന്ന് പുറത്തുവന്ന പല റിപ്പോർട്ടുകളും അവകാശപ്പെടുന്നു. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന കമ്പനിയുടെ സ്‌കോഡ കുഷാക്കും സ്ലാവിയയ്ക്കും കുടുംബ സുരക്ഷയ്‌ക്കായുള്ള ക്രാഷ് ടെസ്റ്റിൽ ഗ്ലോബൽ എൻസിഎപി 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ കമ്പനിയുടെ സബ്-4 മീറ്റർ എസ്‌യുവിയിലും ഇത് ആവർത്തിക്കാനാണ് സ്‍കോഡ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. 

വരാനിരിക്കുന്ന സ്കോഡ സബ്-4 മീറ്റർ എസ്‌യുവി എംക്യുബി എഓ ഇൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ആഗോള വിപണിയിലും ഈ പ്ലാറ്റ്‌ഫോമിന് നല്ല പ്രതികരണമാണ് ലഭിച്ചത്. പുതിയ സ്‌കോഡ കോംപാക്റ്റ് എസ്‌യുവിക്ക് കുഷാക്കിനെ അപേക്ഷിച്ച് 2,566 എംഎം വീൽബേസ് കുറവാണ്. എന്നിരുന്നാലും, അതിൻ്റെ മുൻനിര മോഡലുകൾക്കായി ഉപയോഗിക്കുന്ന അതേ MQB A0 IN പ്ലാറ്റ്‌ഫോം ഇതിനും അടിവരയിടും. ഇന്ത്യൻ വിപണിക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ഡിസൈൻ പവർട്രെയിനുകൾ ഒഴികെ ബാക്കി ഭാഗങ്ങൾ 82 ശതമാനം വരെ പ്രാദേശികവൽക്കരിച്ചിരിക്കുന്നു. അത് ചെലവും വിലയും കുറഞ്ഞതാക്കുന്നു.  പുതിയ സ്‌കോഡ കോംപാക്റ്റ് എസ്‌യുവിയുടെ അടിസ്ഥാന വേരിയൻ്റിന് ഏകദേശം ഒമ്പത് ലക്ഷം മുതൽ ടോപ്പ് എൻഡ് ട്രിമ്മിന് 14 ലക്ഷം രൂപ വരെ വില ഉയരാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. വരാനിരിക്കുന്ന ഈ എസ്‌യുവി വിപണിയിൽ ടാറ്റ നെക്‌സോൺ, പഞ്ച്, മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV3X0 എന്നിവയുമായി മത്സരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios