പുതിയ കാർ റോഡിലിറക്കാൻ 60 ലക്ഷത്തിന്‍റെ സർട്ടിഫിക്കേറ്റ് വേണം, ഈ ജനതയുടെ അവസ്ഥ നിങ്ങൾക്ക് വിശ്വസിക്കാനാകില്ല!

ഏറ്റവും താങ്ങാനാവുന്നത് ഏറ്റവും താഴ്ന്ന വിഭാഗമാണ്. അതായത് കാറ്റഗറി എ ആണ്. 1.6 ലിറ്റർ വരെ എഞ്ചിൻ കപ്പാസിറ്റി അല്ലെങ്കിൽ 130 എച്ച്പി വരെ പവർ ഔട്ട്പുട്ട് ഉള്ള വാഹനങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ഈ വിഭാഗത്തിലെ സി‌ഒ‌ഇ ചെലവുകൾ 104,000 സിംഗപ്പൂര്‍ ഡോളര്‍ അല്ലെങ്കിൽ ഏകദേശം 60 ലക്ഷം രൂപ ആണ് . 

Singapore Certificate of Entitlement to own car now costs over 60 lakh prn

സിംഗപ്പൂരിൽ ഒരു പുതിയ കാർ വാങ്ങുന്നത് അത്ര എളുപ്പമല്ല. ഷോറൂമിൽ കയറി മോഡൽ സെലക്ട് ചെയ്ത് പണം കൊടുത്ത് പുറത്തിറങ്ങി ഡ്രൈവ് ചെയ്യുന്നതു മാത്രമല്ല ബുദ്ധിമുട്ട്. ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ആദ്യം ഒരു സർട്ടിഫിക്കറ്റ് ഓഫ് എൻടൈറ്റിൽമെന്റ് (COE) സ്വന്തമാക്കണം. അത് പതിറ്റാണ്ടുകളായി പ്രാബല്യത്തിൽ ഉണ്ട്. എന്നാൽ അടുത്തിടെ, ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ചെലവ് വർദ്ധിച്ചു. ഇപ്പോള്‍ ഏറ്റവും ചെറിയ കാര്‍ വാങ്ങാനുള്ള സിഒഇ സര്‍ട്ടിഫിക്കറ്റിന് ഏകദേശം 60 ലക്ഷം രൂപ നില്‍കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെറിയ ദ്വീപ് രാഷ്ട്രമാണ് സിംഗപ്പൂര്‍. പരിമിതമായ സ്ഥലവും റോഡുകളും മാത്രമേ രാജ്യത്തുള്ളൂ. അതുകൊണ്ടുതന്നെ പൊതുഗതാഗത ഓപ്ഷനുകൾ ജനപ്രിയമാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുൻഗണന നൽകുന്നു. 1990 മുതൽ സി‌ഒ‌ഇ സര്‍ട്ടിഫിക്കേറ്റുകള്‍ നടപടി രാജ്യത്ത് പ്രാബല്യത്തില്‍ ഉണ്ട്. സിംഗപ്പൂരിലെ താമസക്കാർക്ക് 10 വർഷത്തേക്ക് രാജ്യത്തെ റോഡുകളില്‍ കാർ ഓടിക്കാനുള്ള അവകാശം സി‌ഒ‌ഇ സര്‍ട്ടിഫിക്കേറ്റ് അനുവദിക്കുന്നു. ഈ സര്‍ട്ടിഫിക്കറ്റ്  വാഹനങ്ങളെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചാണ് നല്‍കുന്നത്. ഓരോ വിഭാഗത്തിനും പരിമിതമായ എണ്ണം ക്വാട്ടകളുണ്ട്. 

ഏറ്റവും താങ്ങാനാവുന്നത് ഏറ്റവും താഴ്ന്ന വിഭാഗം കാറുകളാണ്. അതായത് കാറ്റഗറി എ ആണ്.1.6 ലിറ്റർ വരെ എഞ്ചിൻ കപ്പാസിറ്റി അല്ലെങ്കിൽ 130 എച്ച്പി വരെ പവർ ഔട്ട്പുട്ട് ഉള്ള വാഹനങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ഈ വിഭാഗത്തിലെ സി‌ഒ‌ഇ ചെലവുകൾ 104,000 സിംഗപ്പൂര്‍ ഡോളര്‍ ആണഅ. ഇത്  ഏകദേശം 60 ലക്ഷം രൂപയോളം വരും. വലിയ വാഹനങ്ങൾക്ക്, അതായത്  1.6 ലിറ്ററിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റി അല്ലെങ്കിൽ 130 എച്ച്പിയിൽ കൂടുതൽ പവർ ഔട്ട്പുട്ട് ഉള്ളവയ്ക്ക്, സി‌ഒ‌ഇ  ഇപ്പോൾ 146,002 ഡോളറാണ്. അഥവാ ഏകദേശം 88 ലക്ഷം രൂപയോളം വരും ഇത്.

ശരാശരി വാർഷിക വരുമാനം 70,000 സിംഗപ്പൂര്‍ ഡോളര്‍ അല്ലെങ്കിൽ ഏകദേശം 42 ലക്ഷം ഉള്ള ഒരു രാജ്യത്ത് , സി‌ഒ‌ഇ ചെലവുകൾ വളരെ കുത്തനെയുള്ളതാണ്. എന്നാൽ ക്വാട്ട നമ്പറുകൾ താരതമ്യേന ചെറുതായിരിക്കും. 2020-ൽ സി‌ഒ‌ഇയുടെ ചെലവ് കുറഞ്ഞുവെങ്കിലും, തദ്ദേശവാസികൾ ബഹുജന-ഗതാഗത ഓപ്ഷനുകൾ ഉപയോഗിക്കാൻ ഇഷ്‍ടപ്പെടുന്നതിനാൽ, കോവിഡ് വർഷങ്ങളിൽ വ്യക്തിഗത മൊബിലിറ്റിയുടെ ആവശ്യം വർദ്ധിച്ചു. ഇത് വ്യക്തിഗത കാറുകൾ പരിമിതമായ സംഖ്യയിൽ നിലനിർത്താനുള്ള സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ ശ്രമങ്ങളിൽ സമ്മർദ്ദം ചെലുത്തി. താരതമ്യേന ചെലവേറിയിട്ടും സി‌ഒ‌ഇ ചെലവുകളിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടും രാജ്യത്തെ വാഹനങ്ങളുടെ എണ്ണം കുറയുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios