കൂട്ടിയിടിയിൽ തകർന്നത് ആറുകാറുകൾ, ഞെട്ടിപ്പിക്കുന്ന അപകടം ഈ സൂപ്പർ റോഡിൽ

ബാന്ദ്രയിലേക്കുള്ള സീ ലിങ്ക് ടോൾ പ്ലാസയ്ക്ക് സമീപത്താണ് സംഭവം. വോർളിയിൽ നിന്ന് അമിതവേഗതയിലെത്തിയ വാഹനം ആദ്യം ടോൾ പ്ലാസയിൽ നിന്ന് 100 മീറ്റർ അകലെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ആദ്യം കൂട്ടിയിടിച്ചതിന് ശേഷം വാഹനം വേഗത കൂട്ടുകയും മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നുവെന്ന് ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. 

Shocking multi car crash at Bandra Worli Sea Link road

മുംബൈയില്‍ ഒരേസമയം ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് വൻ അപകടം. ആറോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്കിൽ വച്ച് അമിതവേഗതയിൽ വന്ന ഒരു വാഹനം ആറ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‍തു.

ബാന്ദ്രയിലേക്കുള്ള സീ ലിങ്ക് ടോൾ പ്ലാസയ്ക്ക് സമീപത്താണ് സംഭവം. വോർളിയിൽ നിന്ന് അമിതവേഗതയിലെത്തിയ വാഹനം ആദ്യം ടോൾ പ്ലാസയിൽ നിന്ന് 100 മീറ്റർ അകലെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ആദ്യം കൂട്ടിയിടിച്ചതിന് ശേഷം വാഹനം വേഗത കൂട്ടുകയും മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നുവെന്ന് ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ ആകെ ആറ് വാഹനങ്ങൾ തകർന്നു. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റെന്നും മൂന്ന് പേർ മരിച്ചെന്നും മറ്റ് ആറ് പേരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്നും സോൺ 9 ഡിസിപി കൃഷ്ണകാന്ത് ഉപാധ്യായയെ ഉദ്ധരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ടു ചെയ്യുന്നു.

അഞ്ചരലക്ഷം വിലയും 35 കിമി മൈലേജുമുള്ള ഈ മാരുതി ജനപ്രിയന് ഇപ്പോള്‍ വമ്പൻ വിലക്കിഴിവും

സംഭവസ്ഥലത്തെ ഫോട്ടോകൾ അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. അപകടത്തില്‍ തകര്‍ന്ന നിരവധി വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി നിരനിരയായി കിടക്കുന്നത് ചിത്രങ്ങളില്‍ കാണാം. പൂര്‍ണമായി തകര്‍ന്ന നിലയില്‍ ചുവന്ന നിറത്തിലുള്ള ഒരു ഹോണ്ട മൊബിലിയോ മോഡലിനെയും ചിത്രങ്ങളില്‍ കാണാം. ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടായ് സാൻട്രോ ക്യാബുകൾ എന്നിവയും കേടായ വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios