തോക്ക് ലൈസന്‍സിന് പിന്നാലെ സല്‍മാന് ഒന്നരക്കോടിയുടെ ബുള്ളറ്റ് പ്രൂഫ് ലാൻഡ് ക്രൂയിസറും!
സൽമാൻ ഖാൻ തന്റെ വാഹനവ്യൂഹം ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവി കവചതിവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചതായി റിപ്പോർട്ടുകള്‍
അടുത്തിടെയാണ് മുംബൈ പൊലീസ് സൽമാൻ ഖാന് തോക്കിന് ലൈസൻസ് നൽകിയത്. ജൂലൈ 22ന് ഇതുമായി ബന്ധപ്പെട്ട് താരം മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറെ കണ്ടിരുന്നു. താരത്തിന് അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.
ഇതിനിടയിൽ, സൽമാൻ ഖാൻ തന്റെ വാഹനവ്യൂഹം ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവി കവചതിവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചതായി റിപ്പോർട്ടുകള്‍ ഉണ്ട്. ഇന്ത്യാ ടുഡേ, കാര്‍ ടോഖ് തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഈ പുതിയ വാഹനത്തിന് ഒന്നരക്കോടി രൂപയാണ് വില. ബുള്ളറ്റ് പ്രൂഫ് സ്‌ക്രീനുകൾ സ്ഥാപിക്കുന്നതിന് അധിക ചിലവ് വരും.
കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ ഒന്നരക്കോടി രൂപ വിലയുള്ള ഈ ടൊയോട്ട ലാൻഡ് ക്രൂയിസറിലാണ് സല്‍മാന്‍ ഖാന്‍ എത്തിയത്. പിങ്ക് ഷർട്ടും കറുത്ത പാന്‍റും ധരിച്ചായിരുന്നു സൽമാൻറെ വരവ്. സൽമാന്റെ കാറിനെക്കുറിച്ച് പറയുമ്പോൾ, ലാൻഡ് ക്രൂയിസറിന് 4461-സിസി എഞ്ചിനും 262 ബിഎച്ച്പി കരുത്തുമുണ്ടെന്ന് കാര്‍ വാലെ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. എസ്‌യുവി ഒരു വേരിയന്റിൽ ലഭ്യമാണ്. കൂടാതെ തെളിയിക്കപ്പെട്ട ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യതയുമുണ്ട്. ജനാലകൾക്ക് ചുറ്റും കട്ടിയുള്ള ബോർഡറും ഉണ്ട്. അതായത് കാർ ഇപ്പോൾ കവചിതവും ബുള്ളറ്റ് പ്രൂഫും ആണെന്ന് വെളിപ്പെടുത്തുന്നു.
ഒന്നരക്കോടിയുടെ രണ്ടാം ബിഎംഡബ്ല്യുവും ഗാരേജിലാക്കി സണ്ണി ലിയോണ്‍!
സൽമാൻ ഖാന് തോക്ക് ലൈസൻസ്
വധഭീഷണി കത്ത് ലഭിച്ചതിനെ തുടർന്നാണ് സൽമാൻ ഖാൻ തോക്ക് ലൈസൻസിന് അപേക്ഷിച്ചത്. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവോണ് മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിൽ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസ് വാല കൊല്ലപ്പെട്ടത്. അക്രമികൾ അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തത്. മൂസെവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്ന ഭീഷണി. "തുംഹാര മൂസ് വാലാ കർ ദേംഗേ (മൂസ് വാലയുടെ അതേ ഗതി നിങ്ങൾക്കും അനുഭവിക്കേണ്ടിവരും)" ഭീഷണി കുറിപ്പിൽ പറയുന്നു.
വധ ഭീഷണിയെ തുടർന്ന് സൽമാൻ ജൂലൈ 22ന് പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെ കാണുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അപേക്ഷക്ക് പിന്നാലെ സൽമാൻ താമസിക്കുന്ന സോൺ 9ന്റെ ചുമതലയുള്ള ഡി.സി.പിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തോക്ക് ലൈസൻസ് അനുവദിക്കുകയുമായിരുന്നു. സല്‍മാന് ഒരു തോക്കിന് സല്‍മാന് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാല്‍ ഏത് തോക്ക് വാങ്ങാം എന്നതിനെക്കുറിച്ച് പരാമർശമില്ല. സാധാരണയായി സംരക്ഷണത്തിനായി ഒരു വ്യക്തി .32 കാലിബർ റിവോൾവർ അല്ലെങ്കിൽ പിസ്റ്റൾ വാങ്ങുന്നു.
കൂറ്റന്‍ മതിലിനടിയില്‍ ടൊയോട്ടയുടെ കരുത്തന്‍ പപ്പടമായി, കുലുക്കമില്ലാതെ പജേറോ!
കവചിത വാഹനം എന്നാല്‍
ടൊയോട്ട ഇതിനകം തന്നെ പുതിയ ലാൻഡ് ക്രൂയിസർ LC300 അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഇത് ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ല. സൽമാൻ ഖാന്റെ പുതിയ ബുള്ളറ്റ് പ്രൂഫ് ലാൻഡ് ക്രൂയിസറും മുൻ തലമുറയുടേതാണ്. മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി തുടങ്ങിയ ജർമ്മൻ നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി ടൊയോട്ട ഔദ്യോഗികമായി കവചിത വാഹനങ്ങൾ വിൽക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ടൊയോട്ട ലാൻഡ് ക്രൂയിസർ പോലൊരു കാറിന്, കവചം ആഫ്റ്റർ മാർക്കറ്റ് ചെയ്യണം എന്നര്‍ത്ഥം.
ലോകമെമ്പാടും അറിയപ്പെടുന്ന നിരവധി കവച ഗാരേജുകളുണ്ട്. മഹീന്ദ്ര ആർമർഡ് വെഹിക്കിൾസ് പോലും ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് ആഫ്റ്റർ മാർക്കറ്റ് ആർമറിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പല കവചിത വാഹനങ്ങളും VR8, VR9 പോലെയുള്ള ഫാക്ടറി-റേറ്റഡ് പരിരക്ഷാ ലെവലുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, വാഹനം കവചിതമാണെന്ന് കാണുന്നവർ അറിയാതിരിക്കാനാണ് ഇത്തരം ജോലികൾ ചെയ്യുന്നത്. എന്നാൽ നിങ്ങൾ ജനാലകൾ സൂക്ഷ്മമായി നോക്കിയാൽ, കട്ടിയുള്ള ബോർഡറുകൾ അവ അടച്ചിരിക്കുന്നതും ബുള്ളറ്റ് പ്രൂഫും ആണെന്ന വസ്തുത നൽകുന്നു.
ഇന്നോവ മുറ്റത്തെത്തണോ? കീശ കീറും; വില വീണ്ടും കൂട്ടി ടൊയോട്ട!
ആഡംബര കാറുകളാല്‍ സമ്പന്നം സൽമാൻന്‍റെ ഗാരേജ്
സൽമാൻ ഖാന് തന്റെ പതിവ് ദൈനംദിന റൈഡുകള്‍ക്കായി പ്രീമിയം ആഡംബര കാറുകളുടെ ഒരു ശ്രേണി തന്നെയുണ്ട്. ഖാന്റെ ഗാരേജിൽ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, ഔഡി ആര്‍ എസ്7, മെഴ്‍സിഡസ് എഎംജി ജിഎല്‍ഇ 63 S, മെഴ്‍സിഡസ് ബെന്‍സ് ജിഎല്‍ ക്ലാസ്, മെഴ്‍സിഡസ് ബെന്‍സ് എസ് ക്ലാസ്, ലെക്സസ് LX 470, ഔഡി എ8, പോർഷെ കയെൻ എന്നിവയുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വളരെയധികം പരിഷ്‌ക്കരിച്ച മാരുതി സുസുക്കി ജിപ്‌സിയിലും സല്‍മാന്‍ കറങ്ങുന്നത് കണ്ടിരുന്നു. ഓഫ്-റോഡ് സ്‌പെക്ക് ബമ്പർ, ഓഫ്-റോഡ് സ്‌പെക്ക് ബുൾബാർ, മുൻവശത്ത് ഒരു ടോ ഹുക്ക്, ഒരു ഇലക്ട്രിക് വിഞ്ച്, എൽഇഡി ഓക്‌സിലറി ലാമ്പുകൾ, ആഫ്റ്റർ മാർക്കറ്റ് ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ നിരവധി ഓഫ്-റോഡ് പരിഷ്‌ക്കരണങ്ങൾക്കൊപ്പമായിരുന്നു വെള്ള നിറത്തിലുള്ള സല്‍മാന്‍റെ ഈ ജിപ്‌സി.
ഒന്നുപോരാ, 3.15 കോടിയുടെ ലംബോര്‍ഗിനി രണ്ടാമതും വാങ്ങി ജനപ്രിയ ഗായകന്‍!