തമിഴ്‍നാടിന്‍റെ യോഗമാണ് സാറേ രാജയോഗം! 3,000 കോടി കൂടി നിക്ഷേപിക്കാൻ ബുള്ളറ്റ് മുതലാളി!

റോയൽ എൻഫീൽഡിന് അവരുടെ മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്ന ഒറഗഡത്തിലും വല്ലം വടഗലിലും ഇതിനകം തന്നെ നിർമ്മാണ പ്ലാന്‍റുകൾ ഉണ്ട്. കമ്പനിയുടെ മൂന്നാമത്തെ ഉൽപ്പാദന കേന്ദ്രമാണ് ഇനി വരുന്നത്.

Royal Enfield Signs 3,000 Crore project MoU With Tamil Nadu Government

മിഴ്‌നാട്ടിൽ എട്ട് വർഷത്തിനുള്ളിൽ ഏകദേശം 3,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ്. ഈ നിക്ഷേപം പ്രധാനമായും പുതിയ ഉൽപ്പന്നങ്ങൾ, ഇവികൾ എന്നിവയുടെ വികസനത്തിനും കൂടാതെ ഐസിഇ മോഡലുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ നിക്ഷേപം പ്രത്യക്ഷമായും പരോക്ഷമായും 2,000 വ്യക്തികൾക്ക് വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്‍റെ ഭാഗമായി ചെന്നൈയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ റോയൽ എൻഫീൽഡ് തമിഴ്‌നാട് സർക്കാരുമായി നോൺ-ബൈൻഡിംഗ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് (എംഒയു) ഒപ്പുവച്ചു.

റോയൽ എൻഫീൽഡിന് അവരുടെ മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്ന ഒറഗഡത്തിലും വല്ലം വടഗലിലും ഇതിനകം തന്നെ നിർമ്മാണ പ്ലാന്‍റുകൾ ഉണ്ട്. കമ്പനിയുടെ മൂന്നാമത്തെ ഉൽപ്പാദന കേന്ദ്രമാണ് ഇനി വരുന്നത്. ഇത് കമ്പനിയെ ഉൽപ്പാദനശേഷി വർധിപ്പിക്കാൻ സഹായിക്കും.  2019 ജനുവരിയിലും 2012 മെയ് മാസത്തിലും തമിഴ്‌നാട് സർക്കാരുമായി സമാനമായ രണ്ട് ധാരണാപത്രം (എംഒയു) റോയൽ എൻഫീൽഡ് ഒപ്പുവച്ചിരുന്നു. 

ടോൾ പ്ലാസകൾ ഇനിയില്ല, സഞ്ചരിച്ച ദൂരത്തിന് മാത്രം പണം! റോഡുകളിൽ ജിപിഎസ് മാജിക്കുമായി ഗഡ്‍കരി!

ഈ പുതിയ നിക്ഷേപം 2,000-ത്തിലധികം വ്യക്തികൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റോയൽ എൻഫീൽഡിന്റെ ഒരു പ്രസ്‍താവനയിൽ പറഞ്ഞു. ഇത് തമിഴ്‌നാട് സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ സംഭാവന നൽകുന്നു. ധാരണാപത്രത്തിലെ സുപ്രധാന വ്യവസ്ഥകളിൽ, ബാധകമായ നിയമങ്ങൾക്കനുസൃതമായി ആവശ്യമായ അടിസ്ഥാന സൗകര്യ പിന്തുണയും നിയന്ത്രണ സൗകര്യങ്ങളും സംബന്ധിച്ച് തമിഴ്‌നാട് സർക്കാരിന്റെ ഉറപ്പ് ഉൾപ്പെടുന്നു. കമ്പനിക്ക് മികച്ച പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണവും മറ്റ് അവശ്യ അടിസ്ഥാന സൗകര്യ പിന്തുണയും നൽകുന്നതിനും സർക്കാർ മുൻഗണന നൽകും.

തമിഴ്‌നാട്ടിലെ ഈ തന്ത്രപരമായ നിക്ഷേപം റോയൽ എൻഫീൽഡിൽ തങ്ങൾക്ക് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് റോയൽ എൻഫീൽഡ് സിഇഒ ബി ഗോവിന്ദരാജൻ അഭിപ്രായപ്പെട്ടു. തമിഴ്‌നാട് സർക്കാരിന്റെ അചഞ്ചലമായ പിന്തുണയ്‌ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും സർക്കാരുമായി പങ്കാളികളാകാനും സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്താനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക അഭിവൃദ്ധിയിലേക്ക് സംഭാവന നൽകാനും തങ്ങൾ ഉത്സുകരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം സൂപ്പർ മെറ്റിയർ 650, ഹിമാലയൻ 450 എന്നിവ വിപണിയിൽ അവതരിപ്പിച്ചതിനാൽ റോയൽ എൻഫീൽഡിന് 2023 വളരെ മികച്ച വർഷം ആയിരുന്നു. നിലവിൽ ഷോട്ട്ഗൺ 650 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രാൻഡ്. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios