ടാക്സടച്ച കാശുണ്ടേല്‍ ഒരു ഔഡി കൂടി വാങ്ങാം, ഫഹദിന്‍റെ പുത്തൻ കാറിന്‍റെ ഓണ്‍ റോഡ് വിലയിൽ ഞെട്ടി ഫാൻസ്!
2.70 കോടിയാണ് വാഹനത്തിന്റെ ഓൺറോഡ് വില. ഈ വാഹനത്തിന് നികുതി ഇനത്തില്‍ അടച്ച പണമാണ് ഇപ്പോള്‍ ഫാൻസിനെ ഞെട്ടിച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. അടുത്തിടെയാണ് ഈ താരദമ്പതികള്‍ പുത്തൻ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയത്. കേരളത്തിലെ ആദ്യ ഡിഫൻസർ ഡി 90 ഉടമകളാണ് ഈ താര ദമ്പതികൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.18 കോടിയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. 2.70 കോടിയാണ് വാഹനത്തിന്റെ ഓൺറോഡ് വില. ഈ വാഹനത്തിന് നികുതി ഇനത്തില്‍ അടച്ച പണമാണ് ഇപ്പോള്‍ ഫാൻസിനെ ഞെട്ടിച്ചിരിക്കുന്നത്. നികുതി മാത്രം ഏകദേശം 46 ലക്ഷം രൂപയോളം വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന വാഹനമാണിത്. ആറ് എയർബാഗുകളുണ്ട് ഡിഫൻഡര്‍ ഡി90ന്. ഇതിനു പുറമേ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, പവർഡോർ ലോക്ക്, ചൈൽഡ് സേഫ്റ്റി ലോക്സ്, ആന്റി തെഫ്റ്റ് അലാം, ടയർപ്രഷർ മോണിറ്റർ ക്രാഷ് സെൻസർ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഉണ്ട്.
5.0 ലിറ്റർ വി8 പെട്രോൾ എൻജിനാണ് ഡിഫൻഡർ ഡി90 ന്‍റെ ഹൃദയം. 535 ബിഎച്ച്പി കരുത്തും 650 എൻഎം ടോർക്കും ഈ എഞ്ചിൻ സൃഷ്‍ടിക്കും. 100 കിലോമീറ്റർ വേഗത്തിലെത്താൻ വാഹനത്തിൻ 5.2 സെക്കൻഡുകള്‍ മാത്രം മതി. ഉയർന്ന വേഗം 240 കിലോമീറ്ററാണ്. വയർലെസ് ഫോൺ ചാർജിങ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, മെറിഡിയൻ സറൗണ്ട് ഇൻഫോടെയിൻമെന്റ് സിസ്റ്റം, 10 ഇഞ്ച് ടച്ച് സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉൾക്കൊള്ളുന്ന കണക്ടിവിറ്റി എന്നീ സൗകര്യങ്ങളും വാഹനത്തിൽ നൽകിയിട്ടുണ്ട്. 5-ഡോര്‍ 3-ഡോര്‍ ബോഡി സ്‌റ്റൈലില്‍ ഇറങ്ങുന്ന ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡറിന്റെ 3-ഡോര്‍ വേരിയന്റാണ് ഫഹദ് ഫാസിൽ യാത്രകൾക്കായി സ്വന്തമാക്കിയിരിക്കുന്നത്. ലാന്റൗ ബ്രോൺസ് കളർ ഓപ്ഷനിൽ ഉള്ള ഡിഫൻഡറാണ് ഫഹദ് തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
"കേറി വാടാ മക്കളേ.." ടാറ്റയെയും മഹീന്ദ്രയെയും നെഞ്ചോടു ചേര്‍ത്ത് കേന്ദ്രം, കിട്ടുക കോടികള്‍!
ഇതോടെ മമ്മൂട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ മലയാള സിനിമയിലെ മുൻനിര ഡിഫന്‍ഡര്‍ ഉടമകളുടെ ക്ലബിലേക്കാണ് ഫഹദ് ഫാസില്‍-നസ്രിയ ദമ്പതികളും ഡിഫൻഡറുമായി എത്തിയിരിക്കുന്നത്. ഈ പുത്തൻ മോഡലിന് പുറമെ താരദമ്പതികളുടെ കാർ കളക്ഷനിൽ ലംബോര്‍ഗിനി ഉറുസ്, പോര്‍ഷ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു 7 സീരീസ്, മിനി കണ്‍ട്രിമാന്‍ തുടങ്ങിയ ലക്ഷ്വറി വാഹനങ്ങളും ഉണ്ട്. അടുത്തിടെ ബിഎംഡബ്ല്യു 740ഐയും താരദമ്പതകിള്‍ തങ്ങളുടെ ഗാരേജില്‍ എത്തിച്ചിരുന്നു.