ദി ഈഗിൾ ഈസ് കമിംഗ്! ഹാരിയറിനും മഹീന്ദ്ര എക്സ്‍യുവി 700നും എതിരാളി; കോംപസിന്‍റെ ലിമിറ്റഡ് എഡിഷനുമായി ജീപ്പ്
മഹീന്ദ്ര XUV700, MG ഹെക്ടർ, ടാറ്റ ഹാരിയർ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ, ഹ്യുണ്ടായ് ടക്‌സൺ, സിട്രോൺ C5 എയർക്രോസ് എന്നിവയോട് മത്സരിക്കുന്നു.
ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യയിൽ ജനപ്രിയ മോഡലായ കോംപസിൻ്റെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എന്ന ഈ പ്രത്യേക പതിപ്പ്, എസ്‌യുവിയുടെ പ്രാരംഭ വില 25.39 ലക്ഷം രൂപയാണ്. എസ്‌യുവിയുടെ പ്രത്യേക പതിപ്പ് ലോഞ്ചിറ്റ്യൂഡ് (ഒ) വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഡീസൽ പവർ എഫ്‌ഡബ്ല്യുഡി പവർട്രെയിനിൽ ലഭ്യമാണ്. ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ, എംജി ഹെക്ടർ ബ്ലാക്ക്‌സ്റ്റോം എന്നിവയോട് ഈ ജീപ്പ് കോംപസ് മത്സരിക്കുന്നു.
ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ എസ്‌യുവിയുടെ ലോഞ്ചിറ്റ്യൂഡ് (ഒ) വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കോമ്പസ് ബ്ലാക്ക് ഷാർക്കുമായുള്ള കോസ്‌മെറ്റിക് വശത്തിലുള്ള സാമ്യം, അലോയ്-വീൽ ഡിസൈൻ, സ്റ്റാൻഡേർഡ് ബ്ലാക്ക്ഡ്-ഔട്ട് റൂഫ്, ഇൻ്റീരിയറിലെ ഓൾ-ബ്ലാക്ക് തീം എന്നിവ ഉൾപ്പെടുന്നു. ബ്ലാക്ക് ഗ്രിൽ, ബ്ലാക്ക് റൂഫ് റെയിലുകൾ, കറുപ്പ് നിറത്തിലുള്ള 18 ഇഞ്ച് അലോയ് വീലുകൾ, നൈറ്റ് ഈഗിൾ ബാഡ്‌ജിംഗ് എന്നിവ ചില ബ്ലാക്ക് ഔട്ട് ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
മുന്നിലും പിന്നിലും ഡാഷ്‌ക്യാമുകൾ, റിയർ എൻ്റർടെയ്ൻമെൻ്റ് യൂണിറ്റ്, പ്രീമിയം കാർപെറ്റ് മാറ്റുകൾ, അണ്ടർബോഡിയിലെ ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, കണക്റ്റഡ് ടെക്, വയർലെസ് ചാർജിംഗ്, എയർ പ്യൂരിഫയർ എന്നിവ ജീപ്പ് കോമ്പസിൻ്റെ പ്രത്യേക പതിപ്പിലെ ചില സവിശേഷതകളിൽ ഉൾപ്പെടുന്നു. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളുടെ ലഭ്യതയുണ്ട്.
ഫ്രണ്ട് വീൽ ഡ്രൈവ് കോൺഫിഗറേഷനോടൊപ്പം 2.0 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ജീപ്പ് കോമ്പസ് നൈറ്റ് ഈഗിളിന് കരുത്ത് പകരുന്നത്. വാഹനത്തിന്‍റെ പവർ ഔട്ട്പുട്ടിനെക്കുറിച്ച് പറയുകയാണെങ്കിൽ, ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ 170 എച്ച്പി പവറും 350 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഓപ്ഷണൽ 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഉപയോഗിച്ച് എസ്‌യുവി തിരഞ്ഞെടുക്കാം. റഗുലർ ജീപ്പ് കോംപസിൻ്റെ വില 20.49 ലക്ഷം രൂപ മുതലാണ്, ഇത് മഹീന്ദ്ര XUV700, MG ഹെക്ടർ, ടാറ്റ ഹാരിയർ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ, ഹ്യുണ്ടായ് ടക്‌സൺ, സിട്രോൺ C5 എയർക്രോസ് എന്നിവയോട് മത്സരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...