പെട്രോള്‍ വേണ്ട, ഡീസലും; മനുഷ്യ വിസർജ്യം ഇന്ധനമാക്കി ഈ വണ്ടികള്‍!
പ്രതിവര്‍ഷം ലാഭം ലക്ഷക്കണക്കിന് രൂപയുടെ പെട്രോള്‍. ഇന്ധനവില കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന കാലത്ത് മനുഷ്യ വിസര്‍ജ്ജം ഇന്ധനമാക്കി ഈ കാറുകള്‍
മനുഷ്യ വിസർജ്യത്തിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്ന ഇന്ധനം ഉപയോഗിച്ച് ഓടുന്ന ഒരു വാഹനം, അതുമൊരു എസ്‍യുവി! അതും പ്രതിവര്‍ഷം ഒരുലക്ഷത്തില്‍ അധികം രൂപയുടെ പെട്രോള്‍ ലാഭിച്ചുകൊണ്ടുള്ള ഓട്ടം. അസാധ്യമെന്ന് പറഞ്ഞ് പലരും നെറ്റിചുളിച്ചേക്കാം. ഇന്ധനവില കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന കാലത്ത് മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ചും ഈ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഒരു വണ്ടിയെക്കുറിച്ചും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് 'പൂ എനര്‍ജി' ഉല്‍പ്പാദിപ്പിക്കുന്നത്. ഓസ്‍ട്രേലിയന്‍ കമ്പനിയായ അർബൻ യൂട്ടിലിറ്റീസ് ആണ് ഈ 'പൂ എനര്‍ജി' ഇന്ധനമാക്കി വണ്ടിയോടിക്കുന്നത്. ഇനി ഇവര്‍ ഈ വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന വണ്ടി ഏതെന്ന് അറിയേണ്ടേ? ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ കോന ഇ.ലക്ട്രിക്ക് എസ്യുവിയാണ് കമ്പനിപൂ എനർജി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന പ്രധാന വാഹനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‍ട്രേലിയയിലെ ബ്രിസ്ബേൻ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ് അർബൻ യൂട്ടിലിറ്റീസ്. 2017 ലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ പൂ-പവർ കാർ വികസിപ്പിച്ചെടുത്തത്. ബ്രിസ്ബേനിലെ മുന്നര ലക്ഷം ആളുകളുടെ വിസർജ്യമാണ് ഇവർ ബയോഗ്യാസായും വൈദ്യുതിയായും മാറ്റുന്നത്.
ഒരു ദിവസം ഒരു ബ്രിസ്ബേൻ നിവാസി ഒരു കോന എസ്‌യുവിക്ക് അര കിലോമീറ്റർ സഞ്ചരിക്കാനുള്ള വൈദ്യുതി സംഭാവന ചെയ്യുന്നുണ്ടെന്നാണ് അർബൻ യൂട്ടിലിറ്റീസിന്‍റെ കണക്കുകള്‍. ബ്രിസ്‌ബെയ്‌നിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള 330,000-ത്തിലധികം ആളുകൾ ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും കമ്പനിയുടെ പൂ-പവർ കാറുകൾക്ക് അരകിലോമീറ്റർ സഞ്ചരിക്കാനുള്ള ഇന്ധനം സൃഷ്ടിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.
ബ്രിസ്ബേനിലെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള ബയോഗ്യാസ് ഒരു കോജെനറേഷൻ യൂണിറ്റിലേക്ക് നൽകുമ്പോൾ ഹ്യൂണ്ടായ് കോന ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് അർബൻ യൂട്ടിലിറ്റീസ് പറയുന്നു. വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഭീമൻ എഞ്ചിനാണ് കോജെനറേഷൻ യൂണിറ്റ്.
ഒരു കോന ഇ.വി ഒരു പ്രവാവശ്യം മുഴുവനായി ചാർജ് ചെയ്യാൻ 150,000 ലിറ്റർ മലിനജലത്തിൽ നിന്നുള്ള വൈദ്യുതി ആവശ്യമാണെന്നും പൂ എനർജി ഉപയോഗിക്കുന്നതിനാൽ എസ്‌യുവിക്ക് പ്രതിവർഷം 1,700 ഡോളർ വിലവരുന്ന പെട്രോൾ ലാഭിക്കാൻ കഴിയുമെന്നുമാണ് കമ്പനി പറയുന്നത്. 240 വോൾട്ട് പവർപ്ലഗ് ഉപയോഗിച്ചാണ് എസ്‌യുവി ചാർജ് ചെയ്യുന്നത്. ഒരൊറ്റ ചാർജിൽ 450 കിലോമീറ്റർ റേഞ്ച് ഉള്ള വാഹനമാണ് കോന. മനുഷ്യ വിസർജ്യത്തെ ഊർജമാക്കി മാറ്റുന്നത് കാരണം പ്രവർത്തനച്ചെലവിന്റെ അടിസ്ഥാനത്തിൽ പ്രതിവർഷം 1.7 ദശലക്ഷം ഡോളർ ലാഭിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സാമ്പത്തിക വർഷത്തിൽ 4,000 വീടുകൾക്ക് ആവശ്യമായ ഊർജത്തിന് സമാനമായ വൈദ്യുതി ഉൽപാദിപ്പിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു.
2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം 2019 ജൂലൈ ആദ്യമാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. കണക്റ്റഡ് സാങ്കേതികവിദ്യയുടെയും അതിവേഗ ചാർജിങ് സംവിധാനത്തിന്റെയും പിൻബലത്തോടെയെത്തുന്ന അഞ്ചു സീറ്റുള്ള കോംപാക്ട് എസ്‌യുവിയാണ് കോന. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന സ്റ്റാൻഡേർഡ്, എക്സ്റ്റൻഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. സ്റ്റാൻഡേർഡ് കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത് സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ് മണിക്കുർ കൊണ്ട് സ്റ്റാൻഡേർഡ് കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്റ്റ് ചാർജറിൽ 54 മിനിട്ട് കൊണ്ട് 80 ശതമാനം ചാർജാകും.
കോന എക്സ്റ്റൻഡിനു 64kWh ബാറ്ററിയും 150 kW   ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞിരുന്നു. ഈ എസ്‍യുവിയുടെ പെര്‍ഫോമന്‍സ് പതിപ്പിനെയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona