പാട്ടുപോലെ മനോഹരം, വിഖ്യാത ഗായകൻ ഡിസൈൻ ചെയ്‍ത സ്‍കൂട്ടറുമായി വെസ്‍പ!
വെസ്പ ജസ്റ്റിൻ ബീബർ എഡിഷൻ എന്ന ഈ സ്‌പെഷ്യൽ എഡിഷൻ സ്‌കൂട്ടറിന് 6.45 ലക്ഷം രൂപയാണ് വില. സ്‌കൂട്ടറിന്റെ ഈ പതിപ്പ് കംപ്ലീറ്റ്‌ലി ബുലിറ്റ് യൂണിറ്റ് (CBU) ആയി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തിരിക്കുന്നു. ഇപ്പോൾ പ്രീ-ഓർഡര്‍ ബുക്കിംഗുകൾ തുടങ്ങി.
ഐക്കണിക് ഇറ്റാലിയൻ സ്‍കൂട്ടർ നിർമ്മാതാക്കളായ വെസ്‍പ സ്പ്രിന്റ് മോഡലിന്റെ പ്രത്യേക പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. വെസ്പ ജസ്റ്റിൻ ബീബർ എഡിഷൻ എന്ന ഈ സ്‌പെഷ്യൽ എഡിഷൻ സ്‌കൂട്ടറിന് 6.45 ലക്ഷം രൂപയാണ് വില. സ്‌കൂട്ടറിന്റെ ഈ പതിപ്പ് കംപ്ലീറ്റ്‌ലി ബുലിറ്റ് യൂണിറ്റ് (CBU) ആയി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തിരിക്കുന്നു. ഇപ്പോൾ പ്രീ-ഓർഡര്‍ ബുക്കിംഗുകൾ തുടങ്ങി.
സ്‌കൂട്ടറിന്റെ ഈ പതിപ്പിന്റെ പ്രത്യേകത, ഗായകൻ ജസ്റ്റിൻ ബീബർ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും നിലവിലുള്ള വെസ്പ 150-നേക്കാൾ ചില സൗന്ദര്യാത്മക മാറ്റങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതുമാണ്. വെള്ള നിറത്തിലാണ്ഈ സ്‍കൂട്ടര്‍ എത്തുന്നത്. ബോഡി പാനലുകളിൽ തീജ്വാലകൾ വരച്ചിട്ടുണ്ട്. ബോഡി പാനലിന്റെ അടിയിൽ ഗായകന്റെ പേരും പരാമർശിച്ചിരിക്കുന്നു. വെസ്പയുടെ പ്രത്യേക പതിപ്പ് കടുത്ത ആരാധകരെ ഉദ്ദേശിച്ചുള്ളതാണ്.
“ഞാൻ വെസ്പയെ സ്നേഹിക്കുന്നു. ഇത്തരമൊരു ക്ലാസിക് ബ്രാൻഡുമായി പങ്കാളിയാകുന്നത് വളരെ രസകരമാണ്. കലയിലൂടെയോ, സംഗീതത്തിലൂടെയോ, ദൃശ്യങ്ങളിലൂടെയോ, സൗന്ദര്യശാസ്ത്രത്തിലൂടെയോ, സ്വയം പ്രകടിപ്പിക്കാൻ കഴിയുക, ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും സൃഷ്ടിക്കാൻ കഴിയുക - അത് എന്റെ ഭാഗ്യാണ്.." വെസ്പയോടുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് വ്യക്തമാക്കി ജസ്റ്റിൻ ബീബർ പറഞ്ഞു.
ആ ഫഠ് ഫഠ് ശബ്‍ദം തൊട്ടരികെ, എൻഫീല്‍ഡ് ജനപ്രിയൻ എത്തുക മോഹവിലയില്‍!
യുഎസ് വിപണിയിൽ ലഭ്യമായ വെസ്പ സ്പ്രിന്റ് 150 അടിസ്ഥാനമാക്കിയാണ് വെസ്പ ജസ്റ്റിൻ ബീബർ എഡിഷൻ. സ്കൂട്ടറിൽ 155 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു, ഇത് 12.5 എച്ച്പിയും 12.4 എൻഎം ടോർക്കും നൽകുന്നു. എഞ്ചിൻ ഏറ്റവും പുതിയ ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. ഇതിന് രണ്ട് അറ്റത്തും 12 ഇഞ്ച് വീലുകളും 200 എംഎം ഫ്രണ്ട് ഡിസ്‌ക്കും ലഭിക്കുന്നു. പിന്നിൽ 140എംഎം ഡ്രം ബ്രേക്കാണ് നൽകിയിരിക്കുന്നത്. എബിഎസിന്റെ കാര്യത്തിൽ നമുക്ക് സിംഗിൾ-ചാനൽ എബിഎസ് ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്കൊപ്പം TFT ഡാഷും ഈ സ്‍കൂട്ടറില്‍ ലഭിക്കും.