'പഴിക്കുന്നവർ ഇത് കാണൂ'; വന്ദേഭാരത് സ്‌നാക് ട്രേയിൽ കുട്ടികൾ ഇരിക്കുന്നതിന്‍റെ ചിത്രവുമായി റെയിൽവേ ജീവനക്കാരൻ
വന്ദേ ഭാരതിലെയും മറ്റ് ട്രെയിനുകളിലെയും സ്‌നാക്ക് ട്രേകൾ പൊട്ടാനും ഉപയോഗ ശൂന്യമാകാനുമുള്ള പ്രധാന കാരണമെന്നാണ് ആനന്ദ് രുപാനഗുഡി എന്ന റെയില്‍വേ ജീവനക്കാരന്‍റെ വിമര്‍ശനം.
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാർ രണ്ട് കുട്ടികളെ ഭക്ഷണം കഴിക്കുന്നതിനുള്ള ട്രേയിൽ ഇരുത്തിയതിനെ വിമര്‍ശിച്ച് റെയില്‍വേ ജീവനക്കാരൻ. ഭക്ഷണം കഴിക്കുന്നതിനുള്ള ട്രേയില്‍ രണ്ട് കുട്ടികള്‍ ഇരിക്കുന്നതിന്‍റെ ചിത്രം സഹിതമാണ് റെയില്‍വേ ജീവനക്കാരൻ എക്സില്‍ പോസ്റ്റ് ചെയ്തത്.
വന്ദേ ഭാരതിലെയും മറ്റ് ട്രെയിനുകളിലെയും സ്‌നാക്ക് ട്രേകൾ പൊട്ടാനും ഉപയോഗ ശൂന്യമാകാനുമുള്ള പ്രധാന കാരണമെന്നാണ് ആനന്ദ് രുപാനഗുഡി എന്ന റെയില്‍വേ ജീവനക്കാരന്‍റെ വിമര്‍ശനം. ഫോട്ടോഗ്രാഫിക് തെളിവുകൾ ഉണ്ടെങ്കിലും, പഴി യാത്രക്കാരുടെ മേല്‍ ചുമത്തുകയാണെന്നാകും വിമര്‍ശകര്‍ പറയുമെന്നും അദ്ദേഹം കുറിച്ചു. ബുധനാഴ്ച എക്സില്‍ പങ്കുവെച്ച പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. പോസ്റ്റിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് കമന്‍റുകള്‍ ചെയ്യുന്നത്.
മറ്റ് ട്രെയിനുകളിലെ ബോഗികളുടെ അവസ്ഥയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സെക്കൻഡ് എസിയില്‍ യാത്ര ചെയ്തപ്പോള്‍ കാല് നിലത്ത് കുത്താൻ തന്നെ അറപ്പുളവാകുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ഒരാള്‍ കുറിച്ചത്. ട്രെയിനുകള്‍ വൃത്തിയായി സംരക്ഷിക്കാത്തവര്‍ക്ക് പിഴ ചുമത്തണം എന്നത് അടക്കമുള്ള നിര്‍ദേശങ്ങളും പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം