ഇന്ത്യയ്ക്കും സ്വന്തം അയണ്‍ ഡോം! ശത്രു റോക്കറ്റുകളും മിസൈലുകളും ഇനി നിലം തൊടില്ല!

ഈ നൂതന സംവിധാനം 350 കിലോമീറ്റർ വരെ ശ്രദ്ധേയമായ ദൂരത്തിൽ ഇൻകമിംഗ് സ്റ്റെൽത്ത് ഫൈറ്ററുകൾ, വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണങ്ങൾ എന്നിവ കണ്ടെത്തുന്നതിന് മാത്രമല്ല, ഇല്ലാതാക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. 

Own Iron Dome of India like Israel Air Defence System to be rolled out by 2028-29 prn

ത്രു റോക്കറ്റുകളിൽ നിന്ന് രക്ഷനേടാൻ ഇസ്രായേൽ നിർമ്മിച്ചിരിക്കുന്ന അയൺ ഡോം പ്രസിദ്ധമാണ്. ആകാശത്ത് നിന്ന് വരുന്ന റോക്കറ്റുകളെ വായുവിൽ വച്ചു തന്നെ നശിപ്പിക്കുന്ന മിസൈൽ സംവിധാനമാണിത്. അതുപോലെ, ഇന്ത്യയും സ്വന്തമായി അയൺ ഡോം നിർമ്മിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 350 കിലോമീറ്റർ ദൂരപരിധിയുള്ള തദ്ദേശീയ ലോംഗ് റേഞ്ച് സർഫേസ് ടു എയർ മിസൈൽ (എൽആർഎസ്എഎം) ആണ് ഇന്ത്യ നിർമ്മിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ നൂതന സംവിധാനം 350 കിലോമീറ്റർ വരെ ശ്രദ്ധേയമായ ദൂരത്തിൽ ഇൻകമിംഗ് സ്റ്റെൽത്ത് ഫൈറ്ററുകൾ, വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണങ്ങൾ എന്നിവ കണ്ടെത്തുന്നതിന് മാത്രമല്ല, ഇല്ലാതാക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ മിസൈൽ സംവിധാനത്തിന് ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് ആക്രമണം നടത്താൻ കഴിയും. ഇത് മൂന്ന് പാളികളായിരിക്കും. അതിനർത്ഥം ഇതിന് മൂന്ന് ഘട്ടങ്ങളുണ്ട്. ശത്രുവിമാനങ്ങൾ, യുദ്ധവിമാനങ്ങൾ, റോക്കറ്റുകൾ, ഹെലികോപ്റ്ററുകൾ അല്ലെങ്കിൽ മിസൈലുകൾ എന്നിവയെ 400 കിലോമീറ്റർ പരിധിക്കുള്ളിൽ വെടിവയ്ക്കാൻ ഇതിന് കഴിയും. ഡിആർഡിഒയുടെ പ്രോജക്ട് കുഷയ്ക്ക് കീഴിൽ വികസിപ്പിച്ചെടുത്ത ഈ തദ്ദേശീയ ലോംഗ് റേഞ്ച് സർഫസ് ടു എയർ മിസൈൽ (എൽആർ-എസ്എഎം) സംവിധാനത്തിന്റെ ‘തടസ്സപ്പെടുത്തൽ ശേഷി’ റഷ്യൻ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധത്തിന് തുല്യമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

മൂന്ന് പാളികളുള്ള ദീർഘദൂര ഭൂതല മിസൈൽ നിർമ്മിക്കാനുള്ള നിർദ്ദേശം പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ക്ലിയറൻസും ഉടൻ ലഭിക്കും. 20,000 കോടി രൂപയുടെ ഈ പദ്ധതിയുടെ വിജയത്തിന് ശേഷം ഇന്ത്യ സ്വന്തമായി വ്യോമ പ്രതിരോധ സംവിധാനമുള്ള രാജ്യങ്ങളിൽ ചേരും. റഷ്യയുടെ S-400 സിസ്റ്റംത്തിന് സമാനമായിരിക്കും ഇന്ത്യയുടെ ഈ സംവിധാനം.

"ചൈനയില്‍ ഉണ്ടാക്കി ഇവിടെ വില്‍ക്കാനാണ് പ്ലാനെങ്കില്‍ നടക്കില്ല"തുറന്നടിച്ച് ഗഡ്‍കരി! നടുങ്ങി അമേരിക്കൻ ഭീമൻ!

ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം റഷ്യയുടെ എസ്-400 എയർ ഡിഫൻസ് സിസ്റ്റം അല്ലെങ്കിൽ ഇസ്രായേലിന്റെ അയൺ ഡോം പോലെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്-400 സംവിധാനത്തിന്റെ മൂന്ന് സ്ക്വാഡ്രണുകളാണ് ഇന്ത്യയിലുള്ളത്. ചൈന, പാകിസ്ഥാൻ അതിർത്തികളിൽ ഇവ വിന്യസിച്ചിട്ടുണ്ട്. രണ്ട് സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിൽ എത്തുമെങ്കിലും അവയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഇന്ത്യ നിർമ്മിക്കുന്ന മിസൈലിന് മൂന്ന് പാളികളാണുള്ളത്. അതായത് വ്യത്യസ്ത ശ്രേണികളിൽ ആക്രമണം നടത്താൻ ഇതിന് കഴിയും. പരമാവധി ദൂരപരിധി 350 മുതൽ 400 കിലോമീറ്റർ വരെയാണ്. ഇതിനുമുമ്പ് ഇന്ത്യ ഇസ്രായേലുമായി ചേർന്ന് ഇടത്തരം ദൂരത്തിലുള്ള സാം മിസൈൽ നിർമിച്ചിരുന്നു. ഇവയുടെ പരിധി 70 കിലോമീറ്ററാണ്. 

ഇന്ത്യയിൽ ഡിആർഡിഒ ഭൂമിയിൽ നിന്ന് വിക്ഷേപിക്കുന്നതും യുദ്ധക്കപ്പലിൽ നിന്ന് വിക്ഷേപിക്കുന്നതുമായ വ്യോമ പ്രതിരോധ മിസൈലുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഏറെ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ മൂന്ന് സേനകൾക്കും നിലവിൽ മധ്യദൂര ഉപരിതല- ആകാശ മിസൈലുകൾ (MRSAM) ഉണ്ട്. 

റഷ്യയുടെ എസ്-400-ന് സമാനമായി ചൈനയ്ക്ക് സ്വന്തമായി വ്യോമ പ്രതിരോധ സംവിധാനമുണ്ടെങ്കിലും റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തേക്കാൾ ശേഷി കുറവാണ്. ഇന്ത്യൻ എയർ ഡിഫൻസ് സിസ്റ്റം (എൽആർഎസ്എഎം) പദ്ധതിക്ക് നേതൃത്വം നൽകുന്നത് ഇന്ത്യൻ വ്യോമസേനയാണ്. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios