ഞെട്ടിക്കും കണക്കുകള്‍, കഴിഞ്ഞ വർഷം ഇന്ത്യൻ റോഡുകളില്‍ പൊലിഞ്ഞത് ഇത്രയും ലക്ഷം ജീവനുകള്‍!

കഴിഞ്ഞ വര്‍ഷം ഇന്ത്യയിൽ ആകെ 4,61,312 റോഡപകടങ്ങൾ രേഖപ്പെടുത്തി. ഈ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 1,68,491 ആയി ഉയർന്നു. ഈ റോഡപകടങ്ങളിൽ ഏകദേശം 4.45 ലക്ഷം പേർക്ക് പരിക്കേറ്റു. 2021 നെ അപേക്ഷിച്ച് ഇന്ത്യയിൽ അപകടങ്ങളുടെ എണ്ണം ഏകദേശം 12 ശതമാനം വർധിച്ചപ്പോൾ മരണസംഖ്യ 9.4 ശതമാനം വർദ്ധിച്ചു. 

Over 1.68 lakh people died in road accidents in India in 2022 prn

ന്ത്യയിലെ റോഡപകടങ്ങൾ കുതിക്കുന്നതായി റിപ്പോര്‍ട്ട്. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പുറത്തുവിട്ട 2022-ലെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിൽ ആകെ 4,61,312 റോഡപകടങ്ങൾ രേഖപ്പെടുത്തി. ഈ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 1,68,491 ആയി ഉയർന്നു. ഈ റോഡപകടങ്ങളിൽ ഏകദേശം 4.45 ലക്ഷം പേർക്ക് പരിക്കേറ്റു. 2021 നെ അപേക്ഷിച്ച് ഇന്ത്യയിൽ അപകടങ്ങളുടെ എണ്ണം ഏകദേശം 12 ശതമാനം വർധിച്ചപ്പോൾ മരണസംഖ്യ 9.4 ശതമാനം വർദ്ധിച്ചു. പോലീസ് പങ്കുവെക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം  റോഡപകടങ്ങളെക്കുറിച്ചുള്ള ഈ വാർഷിക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യൻ റോഡുകളിലെ ഏറ്റവും വലിയ കൊലയാളി അമിതവേഗതയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2022-ൽ നടന്ന അപകടങ്ങളിൽ 75 ശതമാനത്തിനും അമിതവേഗതയാണ് കാരണം. റോഡപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നിലെ മറ്റൊരു വലിയ കാരണം തെറ്റായ സൈഡ് ഡ്രൈവിംഗാണ്. ഇത് ആറ് ശതമാനത്തോളം സംഭാവന ചെയ്യുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും വാഹനമോടിക്കുമ്പോൾ ഫോണിന്റെ ഉപയോഗവുമാണ് ഇന്ത്യയിലെ റോഡപകടങ്ങളിൽ നാല് ശതമാനത്തിലധികം സംഭാവന ചെയ്യുന്ന മറ്റ് രണ്ട് പ്രധാന കാരണങ്ങൾ.

"ചൈനയില്‍ ഉണ്ടാക്കി ഇവിടെ വില്‍ക്കാനാണ് പ്ലാനെങ്കില്‍ നടക്കില്ല"തുറന്നടിച്ച് ഗഡ്‍കരി! നടുങ്ങി അമേരിക്കൻ ഭീമൻ!

അടിസ്ഥാന റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇന്ത്യയിൽ 70,000 ത്തോളം പേർ കൊല്ലപ്പെട്ടു. എല്ലാ യാത്രക്കാർക്കും നിർബന്ധിത സീറ്റ് ബെൽറ്റ് നിയമം നടപ്പിലാക്കിയിട്ടും, 2022-ൽ 17,000-ത്തോളം ആളുകൾക്ക് അത് ധരിക്കാത്തതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടു. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ 50,000-ത്തിലധികം ഇരുചക്രവാഹന യാത്രികരും മരിച്ചു.

ഈ റോഡപകടങ്ങളിൽ പകുതിയിലേറെയും ഹൈവേകളിലും എക്‌സ്പ്രസ് വേകളിലുമാണ് നടന്നതെന്നും റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം  പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. റോഡപകടങ്ങളിൽ 33 ശതമാനവും നടന്നത് ഏറ്റവും ഉയർന്ന വേഗപരിധി നൽകുന്ന എക്‌സ്പ്രസ് വേകൾ ഉൾപ്പെടെയുള്ള ദേശീയ പാതകളിലാണ്. സംസ്ഥാന പാതകളിൽ കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലധികം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം അപകടങ്ങളുടെ 23 ശതമാനവും. 40 ശതമാനം അപകടങ്ങളും മറ്റ് റോഡുകളിലാണ് നടക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios