ഈ ജനപ്രിയ സ്‍കൂട്ടറുകളുടെ നിര്‍മ്മാണവും വില്‍പ്പനയും ഒല നിര്‍ത്തുന്നു, കാരണം ഇതാണ്!
ഒല തങ്ങളുടെ എസ്1 ഇലക്ട്രിക് സ്‍കൂട്ടർ നിർത്തലാക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. അതായത് എസ്1 എയറും എസ്1 പ്രോയും മാത്രമാണ് ഒല ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ വിൽക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
2021 ഓഗസ്റ്റ് 15 ന് എസ്1, എസ്1 പ്രോ എന്നീ ഇ-സ്‍കൂട്ടറുകൾ പുറത്തിറക്കിക്കൊണ്ടാണ് ഒല ഇലക്ട്രിക് ഇരുചക്ര വാഹനവിപണിയിലേക്ക് പ്രവേശിച്ചത്. രാജ്യത്തെ പരമ്പരാഗത ഇരുചക്രവാഹന നിർമ്മാതാക്കളുടെ ആധിപത്യത്തെ വെല്ലുവിളിച്ചാണ് ഒലയുടെ വരവ്. ഡീലര്‍ഷിപ്പുകളെ ഒഴിവാക്കി ഡയറക്ട് ടു ഹോം എന്ന ആശയം ഉള്‍പ്പെടെ നിരവധി വിപ്ലവാത്മക പദ്ധതികളോടെയായിരുന്നു ഓണ്‍ലൈന്‍ സേവനദാതാക്കളായ ഒല തങ്ങളുടെ ഇ-സ്‌കൂട്ടറുകളുമായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത്. നിലവില്‍ രാജ്യത്തെ ഏറ്റവും പ്രശസ്‍തമായ ഇലക്ട്രിക് സ്‍കൂട്ടർ കമ്പനികളിലൊന്നാണ് ഒല ഇലക്ട്രിക്ക്. അതിന്റെ ഇവികൾ തികച്ചും മികച്ച പ്രകടനവും ശ്രേണിയും വാഗ്ദാനം ചെയ്യുന്നു.
ഇപ്പോള്‍ ഒല അതിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ S1 എയറിനെ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എസ് 1 എയറിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു. ഇതോടെ ഒല തങ്ങളുടെ എസ്1 ഇലക്ട്രിക് സ്‍കൂട്ടർ നിർത്തലാക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. അതായത് എസ്1 എയറും എസ്1 പ്രോയും മാത്രമാണ് ഒല ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ വിൽക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ് 1 എയറിന്റെ പർച്ചേസ് വിൻഡോ നിലവിൽ എസ് 1 കമ്മ്യൂണിറ്റിക്കും റിസർവറുകൾക്കും മാത്രമുള്ളതാണ്.
വന്നു, കണ്ടു, കീഴടക്കി; 335 കിമി മൈലേജുള്ള ഈ കാര്‍ വാങ്ങാൻ കൂട്ടിയിടി!
S1 എയർ ശേഷിക്കുന്ന രണ്ട് മോഡലുകളോട് സാമ്യമുള്ളതായി തോന്നുമെങ്കിലും, S1, S1 പ്രോ എന്നിവയിൽ കണ്ട മോണോഷോക്ക് സജ്ജീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട പിൻ ഷോക്കുകളും ലഭിക്കുന്നു. മാത്രമല്ല,പരന്ന ഫ്ലോർബോർഡും ഇതിന് ലഭിക്കുന്നു. അതേ ട്വിൻ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകളും വളഞ്ഞ സൈഡ് പാനലുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
3 kWh ബാറ്ററി പാക്കാണ് S1 എയറിൽ ഒല സജ്ജീകരിച്ചിരിക്കുന്നത് . ഒറ്റ ചാർജിൽ 125 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതിന് കഴിയും. ബാറ്ററി പാക്ക് പൂർണ്ണമായി ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ എടുക്കും. 4.5 kW പരമാവധി പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു ഹബ് മോട്ടോറുമായാണ് സ്കൂട്ടർ വരുന്നത്. 3.3 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. അതേസമയം 5.7 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 90 കിലോമീറ്ററാണ് സ്‌കൂട്ടറിന്‍റെ പരമാവധി വേഗത. ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ഓഫറിലുണ്ട്.
നിഗൂഢത ഒളിപ്പിച്ച് ഹോണ്ടയുടെ ക്ഷണക്കത്ത്, വരാനിരിക്കുന്നത് ഒരു 'മിസ്റ്റീരിയസ്' ബൈക്കോ?!
ഫീച്ചറുകളുടെ കാര്യത്തിൽ, സ്‌കൂട്ടർ ക്രൂയിസ് കൺട്രോൾ, ടച്ച്‌സ്‌ക്രീൻ ക്ലസ്റ്റർ എന്നിവയുമായി വരും. അതിൽ നിന്ന് റൈഡർക്ക് വിവിധ വിവരങ്ങൾ പരിശോധിക്കാനും സ്‌കൂട്ടറിന്റെ മറ്റ് സവിശേഷതകൾ ഉപയോഗിക്കാനും കഴിയും. മറ്റ് ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, പ്രോക്‌സിമിറ്റി അൺലോക്ക്, കോൾ അലേർട്ടുകൾ, പാർട്ടി മോഡ്, നാവിഗേഷൻ, വെക്കേഷൻ മോഡ്, ഡിജിറ്റൽ കീ, ഡോക്യുമെന്റ് സ്‌റ്റോറേജ്, പ്രൊഫൈലുകൾ, മൂഡ്‌സ് എന്നിവയുമായാണ് എസ്1 എയർ വരുന്നത്. ചെലവ് ലാഭിക്കാൻ, ഒല ഇലക്ട്രിക്ക് സ്ക്രീനിന്റെ റെസല്യൂഷൻ 800x840 ആയി കുറച്ചു.
എസ് 1 എയറിന് ഒരു ഫ്ലാറ്റ് ഫ്ലോർബോർഡ് ഉണ്ട്, ഇത് എസ് 1 പ്രോയേക്കാൾ കൂടുതൽ പ്രായോഗികമാക്കുന്നു. മാത്രമല്ല, ഗ്രാബ് ഹാൻഡിൽ ഇപ്പോൾ ലോഹം കൊണ്ട് നിർമ്മിച്ച ഒറ്റ-പീസ് യൂണിറ്റാണ്. 34 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ ഉപയോഗിച്ചാണ് ബ്രേക്കിംഗ് ഡ്യൂട്ടി. മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. മാത്രമല്ല, അലോയ് വീലുകൾക്ക് പകരം സ്റ്റീൽ വീലു കളാണ് വരുന്നത്.
ഒല ഇലക്ട്രിക്എസ് 1 എയറിന്റെ വിപുലമായ പരീക്ഷണം നടത്തിയിരുന്നു. അഞ്ച് ലക്ഷം കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു. വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ ഇത് ടിവിഎസ് ഐക്യൂബ് സ്റ്റാൻഡേർഡ് , ഏഥര്‍450S , 450X ബേസ് വേരിയൻറ് എന്നിവയ്ക്ക് എതിരാളിയാകും.