വില 79,999 രൂപ, റേഞ്ച് 151 കിമി; നെഞ്ചില്‍ കുളിരുമായി ജനം, ഉള്ളുപൊള്ളി എതിരാളികള്‍; ഇത് ഒല മാജിക്ക്!
79,999 രൂപ പ്രാരംഭ വിലയിൽ ആണ് ഈ സ്‍കൂട്ടര്‍ എത്തുന്നത്. S1X (2kwh ബാറ്ററിയുള്ളത്), S1X, 3kwh ബാറ്ററിയുള്ള S1X, 3kwh ബാറ്ററി, S1X+ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് പുതിയ S1X ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്. 2kwh ബാറ്ററി വേരിയന്റുള്ള S1X ആദ്യത്തെ ആഴ്‌ചയില്‍ മാത്രമാണ് 79,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുക. അതിനുശേഷം വില 89,999 രൂപ ആയിരിക്കുമെന്നും കമ്പനി പറയുന്നു.
പരമ്പരാഗത എഞ്ചിൻ ഇരുചക്ര വാഹന നിര്‍മ്മാതാക്കളോടുള്ള വെല്ലുവിളി ശക്തമാക്കിക്കൊണ്ട് ഒല ഇലക്ട്രിക് തങ്ങളുടെ പുതിയ എൻട്രി ലെവൽ ഇലക്ട്രിക്ക് സ്‌കൂട്ടറായ S1X പുറത്തിറക്കി. എസ് വണ്‍ എക്‌സ്, എസ് വണ്‍ എക്‌സ് പ്ലസ് തുടങ്ങി മൂന്ന് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയത്.രണ്ട് കിലോ വാട്ട് ബാറ്ററി ശേഷിയുള്ളതാണ് എസ് വണ്‍ എക്‌സ്. ഒപ്പം മൂന്ന് കിലോ വാട്ട് ബാറ്ററി ശേഷിയുള്ള എസ് വണ്‍ എക്‌സും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എസ് വണ്‍ എക്‌സ് പ്ലസിലും മൂന്ന് കിലോ വാട്ട് ബാറ്ററിയാണ് ക്രമീകരിച്ചിരിക്കുന്നത്. 79,999 രൂപ പ്രാരംഭ വിലയിൽ ആണ് ഈ സ്‍കൂട്ടര്‍ എത്തുന്നത്. അതേസമയം രണ്ടുകിലോവാട്ട് ബാറ്ററി വേരിയന്റുള്ള S1X ആദ്യത്തെ ആഴ്‌ചയില്‍ മാത്രമാണ് 79,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുക. അതിനുശേഷം വില 89,999 രൂപ ആയിരിക്കുമെന്നും കമ്പനി പറയുന്നു.
മൂന്നു കിലോവാട്ട് ബാറ്ററിയുള്ള S1 X, ഉയർന്ന നിലവാരമുള്ള S1 X+ എന്നിവയ്ക്ക് യഥാക്രമം 99,999 രൂപയും 1,09,999 രൂപയുമാണ് വില. മൂന്ന് വേരിയന്റുകൾക്കും 10,000 രൂപയുടെ പ്രത്യേക കിഴിവ് പ്രാരംഭ ആഴ്ചയിൽ മാത്രം ലഭിക്കും. ഈ ഓഫറിന് ഓഗസ്റ്റ് 21 വരെ സാധുതയുണ്ട്. പുതിയ S1 X വേരിയന്റുകളുടെ ബുക്കിംഗും കമ്പനി രാജ്യവ്യാപകമായി തുറന്നു. പ്രീമിയം S1 X+ വേരിയന്റിനായുള്ള ഡെലിവറികൾ സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കും. 2023 ഡിസംബറിൽ മറ്റ് രണ്ട് വേരിയന്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
പുതിയ ഒല S1 X, S1 X+ മോഡലുകൾക്കുള്ള പവർട്രെയിൻ കോൺഫിഗറേഷൻ പതിവുപോലെ തുടരുന്നു. S1 എയറിൽ കാണുന്ന അതേ 4.5kW ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നു. 3.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കുകയും പരമാവധി 90 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യുന്ന ഈ സ്‍കൂട്ടറുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 2kWh ബാറ്ററി പാക്ക് ഫീച്ചർ ചെയ്യുന്ന S1 X വേരിയന്റിന് 85കിമി എന്ന ഉയർന്ന വേഗതയുണ്ട്, കൂടാതെ 4.1 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിമി വരെ വേഗത കൈവരിക്കും. 2kWh ബാറ്ററിയുള്ള S1 X 91km റേഞ്ച് നൽകുന്നു. 3kWh ബാറ്ററിയുള്ള S1 X, S1 X+ എന്നിവ ഒറ്റ ചാര്‍ജ്ജില്‍ യഥാക്രമം 91കിമി, 151കിമി എന്നിങ്ങനെ വമ്പൻ റേഞ്ചുകള്‍ വാഗ്‍ദാനം ചെയ്യുന്നു.
"ബുള്ളറ്റ് ഡാാ.."എതിരാളികള്‍ മനസില്‍ കണ്ടത് റോയല്‍ എൻഫീല്‍ഡ് മാനത്ത് കണ്ടു!
ഡിസൈനിന്റെ അടിസ്ഥാനത്തിൽ, പുതിയ S1 X ശ്രേണി Ola S1 എയറിനോട് സാമ്യമുള്ളതാണ്. പക്ഷേ ഇതില്‍ ടിഎഫ്‍ടി ടച്ച്‌സ്‌ക്രീൻ യൂണിറ്റിന് പകരം ഒരു എല്‍സിഡി ഡിസ്‌പ്ലേ സംയോജിപ്പിച്ചിരിക്കുന്നു. ഈ ഇലക്ട്രിക് സ്‌കൂട്ടറുകൾ ബ്രാൻഡിന്റെ നൂതനമായ ജെൻ 2 ഇ-സ്‌കൂട്ടർ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു ഫ്ലാറ്റ് ഫ്ലോർബോർഡ് ഡിസൈൻ ഫീച്ചർ ചെയ്യുന്നു.
പുതിയ S1 X ശ്രേണിക്ക് പുറമേ, ഒല ഇലക്ട്രിക്ക് രണ്ടാം തലമുറ ഒല എസ്1 പ്രോ ജെൻ 2-ഉം അവതരിപ്പിച്ചു. 1.48 ലക്ഷം രൂപയാണ് ഇതിന്‍റെ വില. മുൻഗാമിയെ അപേക്ഷിച്ച് 8,000 രൂപയുടെ വർധനവുണ്ട് ഈ പുതുക്കിയ പതിപ്പ്. ഒരു പുതിയ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ മോഡലിന് അതിന്റെ മുൻഗാമിയേക്കാൾ ഗണ്യമായ നവീകരണവും ഉണ്ട്. ഒല എസ്1 പ്രോ ജെൻ 2 4kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു. പുതിയ മോഡൽ 195 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇക്കോ മോഡിൽ മുമ്പത്തെ 170 കി.മീ മുതൽ 180 കി.മീ റേഞ്ചിൽ നിന്നാണ് ഈ വര്‍ദ്ധനവ്. ഇതിന്റെ ബാറ്ററി 6.5 മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. കൂടാതെ, സിംഗിൾ-സൈഡഡ് ഫ്രണ്ട് സസ്‌പെൻഷന് പകരം ഒല എസ്1 പ്രോ ജെൻ 2വിന് ഒരു ടെലിസ്‌കോപ്പിക് ഫോർക്ക് സസ്പെൻഷൻ സിസ്റ്റം ലഭിക്കുന്നു.
ഡയമണ്ട്‌ഹെഡ്, അഡ്വഞ്ചർ, റോഡ്‌സ്റ്റർ, ക്രൂയിസർ എന്നീ നാല് ഇലക്ട്രിക് മോട്ടോർസൈക്കിളുകളും ഓല ഇലക്ട്രിക്ക് കഴിഞ്ഞദിവസം പ്രദര്‍ശിപ്പിച്ചു.