ഇന്ത്യൻ ഹൈവേകൾ അമേരിക്കയ്ക്ക് തുല്യമാകുന്നു; ഗഡ്‍കരിയുടെ വാക്കുകളിൽ കേരളത്തിലെ റോഡുകളും!

ഈ വർഷം അവസാനത്തോടെ യുഎസിലെ റോഡ് ശൃംഖലയോട് ഇന്ത്യൻ റോഡുകൾ പൊരുത്തപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും നിതിൻ ഗഡ്‍കരി. തിരുവനന്തപുരം, കൊച്ചി, കന്യാകുമാരി, ഹൈദരാബാദ്, ചെന്നൈ  തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും ഗതാഗത റൂട്ടുകൾ കാര്യക്ഷമമാക്കുകയും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും ഗഡ്‍കരി.

Nitin Gadkari says national highway network in India to be equivalent to US by 2024 end

ന്ത്യയുടെ ദേശീയ പാത ശൃംഖല 2024 അവസാനത്തോടെ യുഎസ്എയുടെ റോഡ് ശൃംഖലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഇന്ത്യയുടെ ദേശീയ പാതാ റോഡ് ശൃംഖലയുടെ വികസന തന്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയതെന്ന് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം, കൊച്ചി, കന്യാകുമാരി, ഹൈദരാബാദ്, ചെന്നൈ  തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും ഗതാഗത റൂട്ടുകൾ കാര്യക്ഷമമാക്കുകയും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ യുഎസിലെ റോഡ് ശൃംഖലയോട് ഇന്ത്യൻ റോഡുകൾ പൊരുത്തപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 2024 അവസാനത്തോടെ നമ്മുടെ നാഷണൽ ഹൈവേ റോഡ് ശൃംഖല യുഎസിലെ റോഡ് ശൃംഖലയ്ക്ക് തുല്യമാകുമെന്നും ഗഡ്‍കരി കൂട്ടിച്ചേർത്തു.

രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് സംസാരിച്ച മന്ത്രി, ഇന്ത്യക്ക് മൂലധന നിക്ഷേപവും വ്യവസായത്തിൽ വികസനവും ആവശ്യമാണെങ്കിൽ, രാജ്യത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്ന് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. നിർദ്ദിഷ്ട പദ്ധതികൾ എടുത്തുകാണിച്ചുകൊണ്ട്, ഡൽഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 320 കിലോമീറ്റർ ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതികൾ ഗഡ്‍കരി വെളിപ്പെടുത്തി. ഇത് രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രയുടെ ദൈർഘ്യം ഗണ്യമായി കുറയ്ക്കും. ഈ രണ്ട് മെട്രോ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ ആളുകൾക്ക് മുംബൈയിലേക്കും പൂനെയിലേക്കും പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ടോൾ പ്ലാസകൾ ഇനിയില്ല, സഞ്ചരിച്ച ദൂരത്തിന് മാത്രം പണം! റോഡുകളിൽ ജിപിഎസ് മാജിക്കുമായി ഗഡ്‍കരി!

സൂറത്തിൽ നിന്നുള്ള നിർദ്ദിഷ്‍ട എക്‌സ്പ്രസ് ഹൈവേ നാസിക്, അഹമ്മദ്‌നഗർ, സോളാപൂർ, കർണൂൽ, തിരുവനന്തപുരം, കൊച്ചി, കന്യാകുമാരി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും ഗതാഗത റൂട്ടുകൾ കാര്യക്ഷമമാക്കുകയും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും നിതിൻ ഗഡ്‍കരി വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ദൂരം 320 കിലോമീറ്റർ കുറയ്ക്കും. സൂറത്തിലേക്കുള്ള എക്‌സ്പ്രസ് ഹൈവേയ്ക്ക് ശേഷം നാസിക്കിലേക്കും നാസിക്കിൽ നിന്ന് അഹമ്മദ്‌നഗറിലേക്കും അഹമ്മദ്‌നഗറിൽ നിന്ന് സോലാപൂരിലേക്കും സോലാപൂരിൽ നിന്ന് കുർണൂലിലേക്കും കുർണൂലിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കന്യാകുമാരി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും കണക്റ്റിവിറ്റി ഉണ്ടാകും. ചെന്നൈയെ സംബന്ധിച്ചിടത്തോളം നിങ്ങൾ മുംബൈയിലും പൂനെയിലും പോകേണ്ടതില്ലെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. അതേസമയം, ഈ വർഷം ഡിസംബറോടെ ചെന്നൈ-ബെംഗളൂരു ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ പൂർത്തിയാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും ഇത് ദക്ഷിണേന്ത്യയിലെ രണ്ട് മെട്രോ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും നിതിൻ ഗഡ്‍കരി വ്യക്തമാക്കി. 

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios