ഫ്രഞ്ച് കമ്പനിയുടെ ഈ ജനപ്രിയ മോഡലിനെ ഏഴ് സീറ്ററാക്കി ഇന്ത്യയില്‍ വില്‍ക്കാൻ ജാപ്പനീസ് ഭീമൻ!
പങ്കാളിത്തത്തിൽ നിന്നുള്ള ചില പ്രധാന വിവരങ്ങള്‍ രണ്ട് ബ്രാൻഡുകളും ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ വാഹനങ്ങളെ സംബന്ധിച്ചാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഫ്രഞ്ച് വാഹന നിര്‍മ്മാത്താകളായ റെനോയും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാനും തങ്ങളുടെ പങ്കാളിത്തം പരിഷ്‍കരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരു കമ്പനികളുടെയും നീക്കം. പങ്കാളിത്തത്തിൽ നിന്നുള്ള ചില പ്രധാന വിവരങ്ങള്‍ രണ്ട് ബ്രാൻഡുകളും ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ വാഹനങ്ങളെ സംബന്ധിച്ചാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ എംപിവിയായ റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഒരു കാർ തങ്ങൾ അവതരിപ്പിക്കുമെന്ന് നിസാൻ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിനാൽ, വരും വർഷങ്ങളിൽ നിസാൻ പുതിയ 7 സീറ്റർ വാഹനവും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യൻ വിപണിയിലെ പുതിയ എസ്‌യുവികളെക്കുറിച്ചും പ്രഖ്യാപനങ്ങളിൽ പരാമർശമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അനാച്ഛാദനം ചെയ്ത ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പായിരിക്കും ഇത് പുതിയ തലമുറ റെനോ ഡസ്റ്റർ. എസ്‌യുവി 5, 7 സീറ്റർ രൂപങ്ങളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ പുതിയ ഡസ്റ്ററിന്റെ പതിപ്പും നിസാൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
റെനോയും നിസാനും ഇന്ത്യൻ വിപണിയിൽ എ-സെഗ്‌മെന്റ് ഇലക്ട്രിക് വാഹനങ്ങളും പരിഗണിക്കുന്നുണ്ട്. ക്വിഡിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ഇത്. റെനോ ഇതിനകം തന്നെ ക്വിഡ് ഇ-ടെക് ആഗോള വിപണിയിൽ വിൽക്കുന്നുണ്ട്.
നിലവിൽ, റെനോയുടെ വാഹന ശ്രേണിയിൽ ക്വിഡ്, ട്രൈബർ, കിഗർ എന്നിവ ഉൾപ്പെടുന്നു . ഇന്ത്യൻ വിപണിയിലെ ഏറ്റവും മത്സരാധിഷ്‍ഠിത സെഗ്‌മെന്റുകളിലൊന്നായ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ കിഗർ ഒരു വിജയമാണ്. കിഗർ അതിന്റെ അടിസ്ഥാനം ട്രൈബറുമായി പങ്കിടുന്നു. അതേസമയം റെനോയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ് ക്വിഡ്.
നിസാന്റെ പോർട്ട്‌ഫോളിയോയിൽ നിലവിൽ കിക്സും മാഗ്‌നൈറ്റും മാത്രമേ ഉള്ളൂ . റെനോ ട്രൈബറിന്റെ അതേ അടിസ്‌ഥാനങ്ങൾ മാഗ്‌നൈറ്റും പങ്കിടുന്നു. അതിനാൽ, രണ്ട് വാഹനങ്ങൾക്കിടയിലും പ്ലാറ്റ്ഫോം, എഞ്ചിൻ, ഗിയർബോക്സ് എന്നിവ ഒന്നുതന്നെയാണ്. എക്സ്-ട്രെയില്‍ എസ്‍യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് നിസാൻ സ്ഥിരീകരിച്ചു. നിസാന്‍റെ എസ്‍യുവികളായ കഷ്‌കായിയും ജൂക്കും ഇന്ത്യയിലേക്ക് വരുമോ ഇല്ലയോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.