'ആരോരുമില്ലാത്ത നിസാന് മാഗ്നൈറ്റ് തുണ', വളര്‍ച്ച 2,696 ശതമാനം, എതിരാളികള്‍ക്ക് ബോധക്ഷയം!
അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ (Nissan magnite) രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയായിരുന്നു അടുത്തകാലംവരെ ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ നിസാന്‍. അതിനിടെ കമ്പനിയുടെ ഇന്ത്യയിലെ തലേവര മാറ്റിയെഴുതിയ വാഹനമാണ് മാഗ്നൈറ്റ് (Nissan magnite). അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ (Nissan magnite) രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' (Make In India, Make For The World) എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.
2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യ സബ് കോംപാക്റ്റ് എസ്‌യുവിയായ മാഗ്നൈറ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. വാഹനത്തിന് ഇതുവരെ 65000ത്തില്‍ അധികം ബുക്കിംഗ് ലഭിച്ചതായി കമ്പനി പറയുന്നു. വാഹനം നിസാ മോട്ടോർ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നിർണായക മോഡലായി മാറുകയാണെന്നും കമ്പനി വിലയിരുത്തുന്നു.
സെപ്റ്റംബറിൽ നിസാൻ, ഡാറ്റ്സൻ ശ്രേണിയിലായി 2,816 വാഹനങ്ങൾ വിറ്റെന്നാണു കണക്കുകള്‍. മുൻവർഷം ഇതേ മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് 261% വർധനയാണിത്. മാഗ്‌നൈറ്റിനു ലഭിച്ച മികച്ച സ്വീകാര്യതയാണ് ഈ മുന്നേറ്റത്തിൽ പ്രതിഫലിക്കുന്നതെന്നും നിസാൻ മോട്ടോർ ഇന്ത്യ വ്യക്തമാക്കുന്നു. മാഗ്‌നൈറ്റിന്റെ പിൻബലത്തിൽ കയറ്റുമതിയിലും മികച്ച പ്രകടനം നടത്താൻ നിസാന് സാധിച്ചു. സെപ്റ്റംബറിൽ 5900 യൂണിറ്റായിരുന്നു കയറ്റുമതി. 2020 സെപ്റ്റംബറിൽ വെറും 211 യൂണിറ്റ് കയറ്റുമതി ചെയ്‍ത സ്ഥാനത്താണിത്. ഏകദേശം 2,696 ശതമാനമാണ് കമ്പനിയുടെ കയറ്റുമതിയിലെ വളർച്ചയെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മാഗ്‌നൈറ്റിനു ലഭിച്ച സ്വീകാര്യത മുൻനിർത്തി ഇന്ത്യയിലെ വിൽപ്പന, വിൽപ്പനാന്തര സേവന ശൃംഖല വിപുലീകരിക്കാനും നിസ്സാൻ നടപടി തുടങ്ങിയിട്ടുണ്ട്. കാർ വാങ്ങൽ അനുഭവം മെച്ചപ്പെടുത്താനായി കഴിഞ്ഞ മാസം മാഗ്‌നൈറ്റ് ഉപയോക്താക്കൾക്കായി നിസ്സാൻ വെർച്വൽ സെയിൽസ് അഡ്വൈസർ സംവിധാനവും ലഭ്യമാക്കിയിരുന്നു.
XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.
നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു. മികച്ച ഡിസൈനും അതിനൊത്ത രണ്ട് പെട്രോൾ എഞ്ചിനും താങ്ങാനാവുന്ന വിലയും കൂടി ആയതോടെ മാഗ്നൈറ്റിനെ ജനം ഹൃദയത്തോട് ചേര്‍ത്തെന്നു വേണം കരുതാന്‍. ഇതുവരെ ഇന്ത്യയില്‍ ഒരു നിസാൻ കാറിനും ലഭിക്കാതിരുന്ന സൗഭാഗ്യങ്ങളാണ് ജാപ്പനീസ് ബ്രാൻഡിന് മാഗ്നൈറ്റ് നേടിക്കൊടുത്തിരിക്കുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. അവതരിപ്പിച്ച ഉടന്‍ മാഗ്നൈറ്റിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുണ്ടായി. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് (ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക) എന്നതാണ് തങ്ങൾ ഇപ്പോൾ പിന്തുടരുന്ന പോളിസി എന്ന് നിസാൻ ഇന്ത്യ പറയുന്നു. നിസാന് ഏറ്റവും അധികം പ്രതീക്ഷയുള്ള മോഡലാണ് മാഗ്നൈറ്റ്.
നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള 'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.