വാങ്ങാന്‍ ആളില്ല, ഈ കാറിന് വമ്പന്‍ വിലക്കിഴിവുമായി കമ്പനി!
വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. അതുകൊണ്ട് വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്പനി വലിയ ഓഫറുകളുമായി കമ്പനി
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു എസ്‍യുവി മോഡലാണ് കിക്‌സ്. എന്നാല്‍ കിക്സിന് വിപണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. പിന്നാലെ കമ്പനി അവതരിപ്പിച്ച മാഗ്നൈറ്റാണെങ്കില്‍ ബുക്കിംഗിലും വില്‍പ്പനയിലും കുതിച്ചുപായുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കിക്‌സിന്റെ വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്പനി എല്ലാ മാസവും വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസവും കിക്സിന് ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 90,000 രൂപ വരെ പരമാവധി വിലക്കിഴിവുകളാണ് കാറിന് കമ്പനി വാഗ്ദാനം ചെയ്‍തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഓഫറുകള്‍ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്.
നിസാന്റെ എന്‍ഐസി പ്രാപ്‍തമാക്കിയ ഡീലര്‍ഷിപ്പുകളില്‍ മാത്രമായിരിക്കും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ആഗസ്റ്റ് 31 വരെയാണ് ആനുകൂല്യങ്ങള്‍ നല്‍കുക. വാഹനത്തിന് 70,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 15,000 രൂപയുടെ ക്യാഷ് ബെനിഫിറ്റ് എന്നിവ ലഭിക്കും. ബ്രാന്‍ഡിന്റെ വെബ്സൈറ്റിലൂടെയുള്ള ബുക്കിംഗിന് 5,000 രൂപയോളം ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും നല്‍കും. ഉപഭോക്താക്കള്‍ക്ക് പ്രത്യേക 7.99 ശതമാനം പലിശയും കമ്പനി നല്‍കുന്നുണ്ട്.
കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഓണം പ്രമാണിച്ച് പ്രത്യേക ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 7.99 ശതമാനം ആര്‍ഒഐ (പലിശ നിരക്ക്), 2 ഗ്രാം സ്വര്‍ണ നാണയം എന്നിവയ്ക്കൊപ്പം 90,000 രൂപ വരെ സമാനമായ ആനുകൂല്യങ്ങളുമാണ് നല്‍കുക. എക്സ്എല്‍, എക്സ് വി, എക്സ് വി പ്രീമിയം, എക്സ് വി പ്രീമിയം(ഒ) എന്നിങ്ങനെ നാല് വേരിയന്റുകളില്‍ കാര്‍ തിരഞ്ഞെടുക്കാവുന്നതാണ്. പ്രാരംഭ കാര്‍ മോഡലിന് എക്സ്ഷോറൂം വില 9.49 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 14.65 ലക്ഷം രൂപയുമാണ്.
വിദേശ വിപണികളിലെ കിക്ക്‌സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെ ഇന്ത്യന്‍ സ്‌പെക്ക് കിക്സിനെ 2018 ഒക്ടോബറിലാണ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. പിന്നാലെയാണ് 2019 ജനുവരിയില്‍ വാഹനത്തെ വിപണിയിലെത്തിച്ചത്.
റെനൊയുടെ എംഒ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കുന്നത്. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്‍ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച M0 പ്ലാറ്റ്ഫോമില്‍നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ പ്ലാറ്റ്ഫോം. നിലവില്‍ നിസാന്റെ ഐതിഹാസിക V- പ്ലാറ്റഫോമിലാണ് വിവിധ രാജ്യങ്ങളില്‍ കിക്ക്സ് നിരത്തിലുള്ളത്. നിസ്സാന്‍ ഇന്ത്യ നിരയില്‍ ടെറാനോയ്ക്കും മുകളിലാണ് കിക്ക്‌സിന്റെ സ്ഥാനം. വിദേശ കിക്ക്‌സിനെക്കാള്‍ നീളവും വീതിയും ഇന്ത്യന്‍ കിക്ക്‌സിന് കൂടുതലുണ്ട്. പ്ലാറ്റ്‌ഫോമും മാറി. വില വലിയ തോതില്‍ കുറയ്ക്കാനും ഇത് സഹായിക്കും. ക്രോം ആവരണത്താലുള്ള ഹണികോംബ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ നിറത്തില്‍ ഒഴുകിയിറങ്ങുന്ന റൂഫ്, 5 സ്‌പോക്ക് മെഷീന്‍ഡ് അലോയി വീല്‍, ബൂമറാങ് ടെയില്‍ലാമ്പ്, മുന്നിലെയും പിന്നിലെയും സ്‌പോര്‍ട്ടി ബംമ്പര്‍ എന്നിവ വാഹനത്തിന് കരുത്തന്‍ പരിവേഷം നല്‍കും.
2021 കിക്ക്സ് ഈ വര്‍ഷം ആദ്യം കമ്പനി അവതരിപ്പിച്ചിരുന്നു. സ്റ്റാൻഡേർഡ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹെഡ് യൂണിറ്റ് ഫേംവെയറുകൾക്കായി ഓവർ-ദി-എയർ അപ്ഡേറ്റിംഗിനൊപ്പം വൈ-ഫൈ, കീലെസ് എൻട്രി പോലുള്ള റിമോട്ട് കമാൻഡുകൾ, ഓട്ടോമാറ്റിക് കൂളിഷൻ അറിയിപ്പ് ഉൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകളും ഉൾക്കൊള്ളുന്നു.
കൂടുതൽ സ്‌റ്റൈലിഷ് ഇന്റീരിയറാണ് വാഹനത്തില്‍. ആംസ്‌ട്രെസ്റ്റിനൊപ്പം ഒരു പുതിയ സെന്റർ കൺസോളും വാഹനത്തിന് ലഭിക്കുന്നു. അധിക ടൈപ്പ്-C യുഎസ്ബി പോർട്ട്, ഇഷ്ടാനുസൃതമാക്കാവുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീൻ ഡിസ്‍പ്ലേ, പുതിയ സീറ്റ് മെറ്റീരിയലുകൾ, പ്രീമിയം ഫിനിഷ് എന്നിവ ഇന്‍റീരിയറിനെ വേറിട്ടതാക്കുന്നു. ബോസ് പേഴ്സണൽ പ്ലസ് ഓഡിയോ സിസ്റ്റം നിസാൻ പുതിയ കിക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് എക്സ്‌ക്ലൂസീവ് ഇന്റലിജന്റ് എറൗണ്ട് വ്യൂ മോണിറ്ററും ഇതിൽ വാഗ്ദാനം ചെയ്യുന്നു.
നിസാൻ കണക്ട് സേവനങ്ങളും പുതിയ വാഹനത്തിന്റെ സവിശേഷതയാണ്. കിക്‌സ് S, കിക്‌സ് SV, കിക്‌സ് SR എന്നിങ്ങനെ മൂന്ന് ഫ്രണ്ട്-വീൽ ഡ്രൈവ് മോഡലുകളായാണ് 2021 നിസാൻ കിക്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. 1.6 ലിറ്റർ DOHC 16-വാൽവ് ഫോർ സിലിണ്ടർ എഞ്ചിനാണ് പുതിയ പതിപ്പിന് ഹൃദയം. ഈ എഞ്ചിൻ 122 കുതിരശക്തി ഉത്പാദിപ്പിക്കാൻ കഴിയും. എക്സ്‌ട്രോണിക് ട്രാൻസ്മിഷനുമായി ചേർന്ന് എഞ്ചിൻ മികച്ച ഇൻ-ക്ലാസ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് നിസാൻ അവകാശപ്പെടുന്നു. നിസാൻ പുതിയ റിയർ ഡിസ്‌ക് ബ്രേക്ക് സിസ്റ്റം, ഇന്റലിജന്റ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ മെച്ചപ്പെട്ട ഡ്രൈവ് ഡൈനാമിക്‌സിനായി വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയാണ് കിക്സിനോട് വിപണിയില്‍ മത്സരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona