ട്രെയിനിൽ റിസർവേഷൻ ടിക്കറ്റ് ഉറപ്പ്, പുതിയ ഫീച്ചറുമായി ഈ ആപ്പ്!

പേടിഎമ്മിന്റെ ഈ ഫീച്ചറുകളുടെ സഹായത്തോടെ ഉപയോക്താക്കൾക്ക് ട്രെയിൻ ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ സാധിക്കും. പേടിഎമ്മിന്റെ ഈ ഫീച്ചർ ട്രാവൽ ഏജന്റുമാരെ ആശ്രയിക്കുന്നത് കുറയ്ക്കും

New feature launched by Paytm for confirm train ticket named Guaranteed Seat Assistance

ത്സവകാലം അടുത്തിരിക്കുന്നു. ദീപാവലി, ഛത്ത് തുടങ്ങി നിരവധി ഉത്സവങ്ങൾ വരുന്നു. ഉത്സവ സീസണിൽ, പലരും വീട്ടിലേക്കോ ബന്ധുക്കളിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ എത്താൻ ട്രെയിനുകൾ ഉപയോഗിക്കുന്നു. യാത്ര തുടങ്ങുന്നതിന് മുമ്പ് സീറ്റ് ഉറപ്പിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത്തരക്കാരെ സഹായിക്കാൻ  ഇന്ത്യൻ പേയ്‌മെന്റ് ആൻഡ് ഫിനാൻഷ്യൽ സർവീസ് കമ്പനിയായ പേടിഎം  'ഗ്യാരന്റീഡ് സീറ്റ് അസിസ്റ്റൻസ്' എന്ന നൂതനമായ ഒരു ഫീച്ചര്‍ അവതരിപ്പിച്ചു. 

പേടിഎമ്മിന്റെ ഈ ഫീച്ചറുകളുടെ സഹായത്തോടെ ഉപയോക്താക്കൾക്ക് ട്രെയിൻ ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ സാധിക്കും. പേടിഎമ്മിന്റെ ഈ ഫീച്ചർ ട്രാവൽ ഏജന്റുമാരെ ആശ്രയിക്കുന്നത് കുറയ്ക്കും. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നീണ്ട വരികളിൽ നിന്ന് ഇത് ആശ്വാസം നൽകും. 'ഗ്യാരന്റീഡ് സീറ്റ് അസിസ്റ്റൻസ്' ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉറപ്പായ സീറ്റ് ലഭിക്കും, കാരണം ഇത് അവർക്ക് ഒന്നിലധികം ട്രെയിൻ ഓപ്ഷനുകൾ നൽകുന്നു.  കൂടാതെ അവർക്ക് ഇഷ്ടപ്പെട്ട ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിക്കുന്നു.

വീട്ടുമുറ്റങ്ങളില്‍ 300 ദശലക്ഷം കാറുകൾ, 88-ാം വയസിൽ ഇന്നോവ മുതലാളി രചിച്ചത് ചരിത്രം!

പേടിഎമ്മിന്റെ ഈ ഫീച്ചർ സീറ്റ് ബുക്കിംഗ് സമയത്ത് നിരവധി ട്രെയിനുകളിൽ നിന്നുള്ള ഓപ്ഷനുകൾ കാണിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് അവരുടെ മുൻഗണനകളെ അടിസ്ഥാനമാക്കി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ഇതര സ്റ്റേഷനുകൾക്കൊപ്പം നിരവധി ബദൽ ട്രെയിനുകളുടെ ഓപ്ഷൻ കാണിക്കും. കൺഫേം ചെയ്‍ത സീറ്റിനുള്ള ടിക്കറ്റ് അടുത്തുള്ള സ്റ്റേഷനിൽ നിന്ന് ലഭ്യമാണെങ്കിൽ, അതും നിർദ്ദേശിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഉപയോക്താക്കൾക്ക് സ്ഥിരീകരിച്ച സീറ്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. ഉപയോക്താക്കൾക്ക് സൗകര്യം വർദ്ധിപ്പിക്കുന്നതിന്, സമീപത്തെ നിരവധി ബോർഡിംഗ് സ്റ്റേഷനുകളിൽ നിന്ന് ഇതര ട്രെയിൻ ബുക്കിംഗ് ഓപ്ഷനുകൾ ഫീച്ചർ നിർദ്ദേശിക്കുന്നു, അതുവഴി സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പേടിഎം പറയുന്നു

പേടിഎം ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
പേടിഎം ആപ്പ് തുറക്കുക. ഇതിന് ശേഷം നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ ട്രെയിൻ തിരയുക. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയ്റ്റ്‌ലിസ്റ്റ് തിരഞ്ഞെടുത്താൽ, നിങ്ങൾക്ക് ചില ഇതര സ്റ്റേഷനുകൾ കാണാം. ഇതിനുശേഷം, ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ള സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം.  

ഗ്യാരണ്ടീഡ് സീറ്റ് അസിസ്റ്റൻസ് ഉപയോഗിച്ച് സ്ഥിരീകരണ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നാല് ഘട്ടങ്ങള്‍ ഇതാ

  • പേടിഎം ആപ്പിൽ നിങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനത്തേക്കുള്ള ട്രെയിനുകൾക്കായി തിരയുക.
  • ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനായി ഉപയോക്താക്കൾ 'ബദൽ സ്റ്റേഷൻ' ഓപ്ഷനുകൾ കണ്ടെത്തും. തിരഞ്ഞെടുത്ത ട്രെയിൻ ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണെങ്കിൽ മാത്രമേ ഓപ്ഷൻ ദൃശ്യമാകൂ.
  • സമീപത്തുള്ള ഇതര സ്റ്റേഷനുകളിൽ നിന്ന് ഒരാൾക്ക് ലഭ്യമായ ടിക്കറ്റുകൾ കണ്ടെത്തും.
  • നിങ്ങൾ ആഗ്രഹിക്കുന്ന ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനത്തേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുക.

മെച്ചപ്പെട്ട ഇൻവെന്ററികളും കൂട്ടിച്ചേർക്കലുകളും, സൗജന്യ ക്യാൻസലേഷനും റീഫണ്ടുകളും, യാത്രാ ഇൻഷുറൻസും ഉപയോഗിച്ച് വേഗത്തിലും എളുപ്പത്തിലും ടിക്കറ്റ് അനുഭവം പേടിഎം ആപ്പ് നൽകുന്നുവെന്നും കമ്പനി പറയുന്നു. ടിക്കറ്റ് ബുക്കിംഗിൽ ആവേശകരമായ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നുവെന്നും പേടിഎം അവകാശപ്പെടുന്നു. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios