പുതിയ ബജാജ് പൾസർ NS125 പുറത്തിറക്കി

2024 ബജാജ് പൾസർ NS125 ന് വലിയ പൾസറുകൾക്ക് സമാനമായ അപ്‌ഡേറ്റുകൾ ലഭിച്ചു. മോട്ടോർസൈക്കിൾ മസ്കുലർ ഡിസൈൻ നിലനിർത്തുന്നു, 

New Bajaj Pulsar NS125 launched

പുതിയ പൾസർ NS160, NS200 എന്നിവ അവതരിപ്പിച്ചതിന് ശേഷം, ബജാജ് ഇപ്പോൾ പരിഷ്കരിച്ച പൾസർ NS125 ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ 2024 ബജാജ് പൾസർ NS125 1,04,922 രൂപ (എക്സ്-ഷോറൂം, ഡൽഹി) വിലയിൽ ലഭ്യമാണ്. ഇത് ഹീറോ എക്‌സ്ട്രീം 125R, ടിവിഎസ് റൈഡർ 125 എന്നിവയ്‌ക്ക് നേരിട്ട് എതിരാളികളാണ്.

2024 ബജാജ് പൾസർ NS125 ന് വലിയ പൾസറുകൾക്ക് സമാനമായ അപ്‌ഡേറ്റുകൾ ലഭിച്ചു. മോട്ടോർസൈക്കിൾ മസ്കുലർ ഡിസൈൻ നിലനിർത്തുന്നു, അതേ മുൻ രൂപകൽപ്പനയും ഇന്ധന ടാങ്കും സൈഡ് പാനലുകളും ഫീച്ചർ ചെയ്യുന്നു. ഹെഡ്‌ലൈറ്റിൻ്റെ ഇൻ്റേണലുകൾ കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. 

സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളാണ് മോട്ടോർസൈക്കിളിൽ ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നത്. യാത്രയ്ക്കിടയിൽ SMS, കോൾ അറിയിപ്പുകൾ, ഫോൺ ബാറ്ററി നില, മറ്റ് വിവരങ്ങൾ എന്നിവ ആക്‌സസ് ചെയ്യാൻ ഇത് റൈഡറെ അനുവദിക്കുന്നു. യുഎസ്ബി പോർട്ടും ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും കുഞ്ഞൻ പൾസറിൻ്റെ സവിശേഷതകളാണ്.

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 2024 പൾസർ NS125 ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 11.8 bhp കരുത്തും 11 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. സസ്‌പെൻഷൻ ചുമതലകൾക്കായി, ബൈക്കിന് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ലഭിക്കുന്നു. സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റത്തിനൊപ്പം മുൻ ഡിസ്കും പിൻ ഡ്രം ബ്രേക്കും മോട്ടോർസൈക്കിളിൽ ലഭ്യമാണ്. 17 ഇഞ്ച് അലോയി വീലുകളിലാണ് ഇത് സഞ്ചരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios