പണി പാലുംവെള്ളത്തില്‍ കിട്ടും, ഈ ലൈറ്റുകള്‍ ഉപയോഗിക്കേണ്ടത് മൂന്നു സാഹചര്യങ്ങളില്‍ മാത്രമെന്ന് എംവിഡി!

മൂന്നു സാഹചര്യങ്ങളില്‍ മാത്രമേ ഹസാര്‍ഡ് ലാമ്പുകള്‍ ഉപയോഗിക്കാവൂ എന്നാണ് മോട്ടോര്‍വാഹനവകുപ്പ് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നത്. അവ എന്തൊക്കെയാണെന്ന് അറിയാം.
 

MVD Kerala Facebook post about how to use hazard lights in vehicles prn

വാഹനത്തിന്‍റെ നാല് ടേണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്‌  ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളില്‍ ഒന്നാണ് ഹസാർഡ് ലാമ്പുകൾ.  നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം.  

പല റോഡുകൾ ചേരുന്ന ജംഗ്‌ഷനുകളിൽ നേരെ പോകുന്നതിലേക്കായി ഹസാർഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കാറുണ്ട് പലരും. മഴയത്തും മഞ്ഞത്തുമൊക്കെ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നവരും കുറവല്ല. ആഡംബരം എന്ന രീതിയില്‍ വെറുമൊരു രസത്തിന് ഇത് ഉപയോഗിക്കുന്നവരും ഉണ്ട്. എന്താണ് ഹസാർഡ് ലൈറ്റുകളെന്നും  വാഹനത്തിലെ  അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടത് എന്നുമൊക്കെ അറിയാത്തതാണ് ഇതിനു കാരണം. ഹസാര്‍ഡ് ലൈറ്റുകളുടെ ഉപയോഗത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇതാദ്യമല്ല ഇക്കാര്യത്തില്‍ ബോധവല്‍ക്കരണവുമായി എംവിഡിയും കേരളാ പൊലീസുമൊക്കെ രംഗത്തെത്തുന്നത്.  മൂന്നു സാഹചര്യങ്ങളില്‍ മാത്രമേ ഹസാര്‍ഡ് ലാമ്പുകള്‍ ഉപയോഗിക്കാവൂ എന്നാണ് മോട്ടോര്‍വാഹനവകുപ്പ് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നത്. അവ എന്തൊക്കെയാണെന്ന് അറിയാം.

1. വാഹനം യാന്ത്രിക തകരാർ സംഭവിച്ചോ, ടയർ മാറ്റിയിടാനോ, അപകടത്തിൽ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിർത്തിയിടേണ്ടി വന്നാൽ. 
2. യാന്ത്രിക തകരാർ സംഭവിച്ച വാഹനം കെട്ടിവലിച്ച് കൊണ്ടുപോവുമ്പോൾ രണ്ട് വാഹനങ്ങളിലെയും (കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന വാഹനത്തിന്‍റെയും കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻറെയും) ഹസാർഡ് വാണിംഗ് ലൈറ്റ് ഓണാക്കിയിടണം.
3. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതീകൂല സാഹചര്യങ്ങളില്‍ വാഹനം റോഡിൽ ഓടിക്കാൻ സാധിക്കാതെ നിർത്തിയിടേണ്ടി വന്നാൽ മാത്രം

ഇത്തരക്കാരെക്കൊണ്ട് ഒരു നിവര്‍ത്തിയുമില്ല, ഒടുവില്‍ ഈ സൂപ്പര്‍ റോഡില്‍ എഐ ക്യാമറ വച്ച് കര്‍ണാടക

ഇൻഡിക്കേറ്ററുകളുടെ തെറ്റായ ഉപയോഗം ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും എംവിഡി ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു. വീഡിയോ കാണാം.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios