ചെലവ് 18,000 കോടി, ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ഉടൻ തുറക്കും!

പാലം തുറന്നുകഴിഞ്ഞാല്‍ സെൻട്രൽ മുംബൈയിലെ സെവ്രിയിൽ നിന്ന് നവി മുംബൈയിലെ ചിർലെയിലേക്ക് 15 മുതല്‍ 20 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാം. ഏകദേശം 18,000 കോടി രൂപ ചെലവിൽ നിർമ്മിച്ച എംടിഎച്ച്എൽ മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും. 22 കിലോമീറ്റർ നീളമുള്ള പാലം ഗോവ, പൂനെ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം ചുരുങ്ങും

Mumbai Trans Harbour Sea Link will open soon prn

രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) ഈ മാസം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മുംബൈയിൽ കഴിഞ്ഞ ദിവസം പദ്ധതി അവലോകനം ചെയ്‍തു.  

പാലം തുറന്നുകഴിഞ്ഞാല്‍ സെൻട്രൽ മുംബൈയിലെ സെവ്രിയിൽ നിന്ന് നവി മുംബൈയിലെ ചിർലെയിലേക്ക് 15 മുതല്‍ 20 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാം. ഏകദേശം 18,000 കോടി രൂപ ചെലവിൽ നിർമ്മിച്ച എംടിഎച്ച്എൽ മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും. 22 കിലോമീറ്റർ നീളമുള്ള പാലം ഗോവ, പൂനെ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം ചുരുങ്ങും

കടല്‍പ്പാലത്തിന്റെ വാട്ടര്‍ പ്രൂഫിങ്, ടാറിങ്, ക്രാഷ് ബാരിയര്‍, സിസിടിവി, വിളക്കുകാല്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ അന്തിമഘട്ടത്തിലാണ്. 22 കിലോമീറ്റര്‍ നീളം വരുന്ന പാലത്തിന്റെ 16.5 കിലോമീറ്റര്‍ ദൂരം കടലിന് മുകളിലൂടെയാണ്. മധ്യമുംബൈയിലെ സെവ്രിയില്‍ നിന്ന് ആരംഭിച്ച് നവിമുംബൈയിലെ ചിര്‍ലെയില്‍ അവസാനിക്കുന്ന ഈ പാലം തുറക്കുന്നതോടെ മുംബൈയില്‍ നിന്ന് നവിമുംബൈയിലേക്ക് 20 മിനിറ്റ് കൊണ്ട് എത്താനാകും. 18000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മുംബൈ മെട്രോ പൊളിറ്റന്‍ റീജണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു പാലത്തിന്റെ നിര്‍മാണച്ചുമതല.

പ്രതിദിനം 70,000 വാഹനങ്ങൾക്ക് പാലം ഉപയോഗപ്പെടുത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കാൻ എം.ടി.എച്ച്.എല്‍ ലക്ഷ്യമിടുന്നു. മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണ്‍ ഡെവലപ്മെന്‍റ് അതോറിറ്റിക്കാണ് നിര്‍മാണച്ചുമതല. ജപ്പാൻ ഇന്‍റര്‍നാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 30.1 മീറ്റർ വീതിയാണ് ആറുവരിപ്പാലത്തിനുള്ളത്. പാലത്തിലൂടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം.

മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള ഗതാഗതം വേഗത്തിലാക്കാനും മുംബൈയിൽ നിന്ന് പൂനെ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനും ഏകദേശം 30 വർഷം മുമ്പ് വിഭാവനം ചെയ്‍തതാണ് ഈ കടല്‍പ്പാലം. 2017 നവംബറിൽ എംഎംആർഡിഎ പദ്ധതിയുടെ കരാറുകൾ നൽകി. 2018 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചു. 4.5 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഷെഡ്യൂൾ ചെയ്‍തിരുന്നത്.എന്നാല്‍ കോവിഡ് മഹാമാരി മൂലം നിര്‍മാണം എട്ടുമാസത്തോളം വൈകി. പാലത്തിന്‍റെ വാട്ടര്‍ പ്രൂഫിങ്, ടാറിങ്, സിസി ടിവി ക്യാമറ, വിളക്കുകാല്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ സ്ഥാപിക്കല്‍ അവസാനഘട്ടത്തിലാണ്. ഓപ്പൺ റോഡ് ടോളിംഗ് (ORT) സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമായിരിക്കും എം.ടി.എച്ച്. എല്‍.എഐ ക്യാമറകള്‍ സ്ഥാപിക്കാനും എംഎംആർഡിഎ പദ്ധതിയിടുന്നുണ്ട്.

ഈ മേഖലയിലെ വിദ്യാഭ്യാസ, വ്യാവസായിക, സേവന മേഖലകളുടെ വികസനത്തിന് ഇത് വഴിയൊരുക്കുമെന്ന് മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ഈ പദ്ധതി സമയവും ഇന്ധനവും മലിനീകരണവും തടയും. പദ്ധതി പൂർത്തിയാക്കുമ്പോൾ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുമെന്നും ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചതെന്നും ഇതുമൂലം പക്ഷികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മൊത്തം 22 കിലോമീറ്റർ ദൂരത്തിൽ, മൊത്തം 16.5 കിലോമീറ്റർ കടലിനു മുകളിലൂടെയാണ് പാലം കടന്നുപോകുന്നത്. ഏകദേശം 5.5 കിലോമീറ്ററാണ് കരയിലെ പാലത്തിന്റെ നീളം. ആറ്-വരി ആക്സസ് നിയന്ത്രിത കടൽ ലിങ്ക് നിർമ്മിച്ചിരിക്കുന്നത് ഓർത്തോട്രോപിക് സ്റ്റീൽ ഡെക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഇത് കോൺക്രീറ്റിനെയോ കോമ്പോസിറ്റ് ഗർഡറുകളെയോ അപേക്ഷിച്ച് ഭാരം കുറഞ്ഞതും എന്നാൽ ശക്തമായ ഘടനയുള്ളതും ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയതുമാണ് എന്നണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios