ബോംബിട്ടാലും തകരില്ല, ഗ്യാസ് ആക്രമണവും ഏശില്ല, രണ്ടുടണ്‍ അധികഭാരം, ഉഗ്രനൊരു കാര്‍ കൂടി വാങ്ങി അംബാനി!
വളരെക്കാലമായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉപയോഗിക്കുന്ന അദ്ദേഹം അടുത്തിടെ തന്റെ കാർ അപ്ഡേറ്റ് ചെയ്‍തെന്നും ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് ബെൻസ് എസ് 680 ഗാർഡ് സെഡാനിലാണ് മുകേഷ് അംബാനിയുടെ ഇപ്പോഴത്തെ യാത്രകള്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍
മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. 17.69 ട്രില്യൺ രൂപ വിപണി മൂലധനമുള്ള റിലയൻസ് ഇൻഡസ്ട്രീസ് എന്ന ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്‍ത ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ഒരാളായ അംബാനി ബിസിനസ് കഴിവുകൾക്ക് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ശ്രദ്ധേയനാണ്. നിത അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി, ശ്ലോക മേഹ്ത അംബാനി, ഇഷ അംബാനി തുടങ്ങിയവരടങ്ങുന്ന അംബാനി കുടുംബം അത്യാഡംബര ജീവിതശൈലിക്കും ആഡംബര വാഹനങ്ങൾക്കും പേരുകേട്ടവരാണ്. അംബാനി കുടുംബത്തിലെ അംഗങ്ങൾ കൂറ്റൻ എസ്‌യുവികളും വിലകൂടിയ കാറുകളുമായി നീണ്ട വാഹനവ്യൂഹങ്ങളിൽ യാത്ര ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്.
കുടുംബം അവരുടെ ഗാരേജ് കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്യുന്നതും തുടരുന്നു. മിക്ക അംബാനി കുടുംബാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം യാത്ര ചെയ്യുമ്പോൾ മുകേഷ് അംബാനിക്ക് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നത്. അദ്ദേഹം യാത്രയ്ക്ക് പലപ്പോഴും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ ഒരു വാഹനവ്യൂഹം ഉള്‍പ്പെടുന്ന നിരവധി സുരക്ഷാ വാഹനങ്ങൾ അദ്ദേഹത്തെ അനുഗമിക്കാറുമുണ്ട്. വളരെക്കാലമായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉപയോഗിക്കുന്ന മുകേഷ് അംബാനി അടുത്തിടെ തന്റെ ബുള്ളറ്റ് പ്രൂഫ് കാർ അപ്ഡേറ്റ് ചെയ്‍തെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് ബെൻസ് എസ് 680 ഗാർഡ് സെഡാനില്‍ അദ്ദേഹം അടുത്തിടെ മുംബൈയിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഒന്നും കാണാതെ അംബാനി കാശെറിയില്ല, 13.14 കോടിയുടെ കാറിന് ഒരുകോടിയുടെ പെയിന്‍റടിച്ചതും വെറുതെയല്ല!
മുകേഷ് അംബാനിയുടെ ഈ മെഴ്‌സിഡസ് ബെൻസ് എസ് 680 ഗാർഡ് പുറത്ത് നിന്ന് നോക്കിയാൽ മറ്റേതൊരു മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ് പോലെയാണെങ്കിലും സാധാരണ സെഡാനേക്കാൾ രണ്ട് ടൺ ഭാരം കൂടുതലാണ്. ഇതിന്റെ ബോഡിക്ക് ഒരു പ്രത്യേക സംയോജിത ഷെൽ ഉണ്ട്. കാറിൽ ബുള്ളറ്റും ബ്ലാസ്റ്റ് പ്രൂഫും മൾട്ടി-ലെയർ ഗ്ലാസും ഉണ്ട്. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയുന്ന ഉറപ്പുള്ള ടയറുകളുമായാണ് വിലയേറിയ സൂപ്പർ കാർ വരുന്നത്. 612 പിഎസും 830 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 6.0 ലിറ്റർ വി12 എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്.
അതേസമയം ഇതാദ്യമായല്ല അംബാനി ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് സെഡാൻ വാങ്ങുന്നത്. എസ് 680 ന് മുമ്പ് എസ് 600 ഗാർഡ് ഏകദേശം 10 കോടി രൂപയ്ക്ക് അദ്ദേഹം വാങ്ങിയിരുന്നു. S680 ഗാർഡിനെ സംബന്ധിച്ചിടത്തോളം ഈ സെഡാന്റെ കൃത്യമായ വില വ്യക്തമല്ല. കാരണം വാഗ്ദാനം ചെയ്യുന്ന പരിരക്ഷണ നിലവാരത്തെയും കസ്റ്റമൈസേഷനെയും ആശ്രയിച്ച് വിലയില്‍ മാറ്റം ഉണ്ടാകാം. ഈ കാറിന് VPAM VR 10 സ്പെസിഫിക്കേഷൻ ഉണ്ട്. ഇത് സിവിലിയൻ വാഹനങ്ങൾക്ക് ഏറ്റവും ഉയർന്ന ബാലിസ്റ്റിക് സർട്ടിഫിക്കേഷനാണ്. ഇത് ബുള്ളറ്റ് പ്രൂഫ് മാത്രമല്ല, സ്ഫോടനാത്മക ചാർജുകൾക്കുള്ള പ്രതിരോധവും വാഗ്ദാനം ചെയ്യുന്നു. മറ്റേതൊരു ബുള്ളറ്റ് പ്രൂഫ് വാഹനത്തെയും പോലെ, മെഴ്‌സിഡസ് എസ് 680 സെഡാനും പുറമേ നിന്ന് നോക്കുമ്പോൾ ഒരു സാധാരണ സെഡാൻ പോലെ കാണപ്പെടുന്നു.
ഒരു സാധാരണ സെഡാനുമായി താരതമ്യപ്പെടുത്തുമ്പോൾ, കവച സംരക്ഷണവും മറ്റ് സുരക്ഷാ സവിശേഷതകളും കാരണം S680 ഗാർഡ് വളരെ ഭാരമുള്ളതാണ്. അങ്ങനെയാണ് സാധാരണ സെഡാനെക്കാൾ ഏകദേശം രണ്ട് ടൺ ഭാരമുണ്ട്. സ്റ്റാൻഡേർഡ് ബോഡി ഷെല്ലിൽ സംയോജിപ്പിച്ചിട്ടുള്ള സംരക്ഷിത മെറ്റീരിയലുമായാണ് കാർ വരുന്നത്. കൂടാതെ ഏകദേശം 3.5-4 ഇഞ്ച് കട്ടിയുള്ള ഒരു ബുള്ളറ്റ്, ബ്ലാസ്റ്റ് പ്രൂഫ്, മൾട്ടി-ലെയർ ഗ്ലാസ് എന്നിവ ഉൾക്കൊള്ളുന്നു. പിളർപ്പ് സംരക്ഷണത്തിനായി ഉള്ളിൽ ഒരു പോളികാർബണേറ്റ് പാളിയും ഉണ്ട്. ഈ ആഡംബര സെഡാന്റെ ഓരോ വാതിലും ഇപ്പോൾ ഏകദേശം 250 കിലോഗ്രാം ഭാരം വരും.
80 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന ഉറപ്പുള്ള ടയറുകളാണ് S680 ഗാർഡിന് ഉള്ളത്. ഡ്രൈവറുമായി ആശയവിനിമയം നടത്താൻ ഒരു ഓൺബോർഡ് ഇന്റർകോമും ഉണ്ട്. പിൻസീറ്റിന് പിന്നിൽ ഒരു അഗ്നിശമന ഉപകരണവും കംപ്രസ് ചെയ്‍ത ശുദ്ധവായു ടാങ്കും ഉണ്ട്. ഇത് ഗ്യാസ് ആക്രമണമുണ്ടായാൽ തടയിടും. സാധാരണ എസ് ക്ലാസ് നൽകുന്ന എല്ലാ പ്രീമിയം അല്ലെങ്കിൽ ലക്ഷ്വറി ഫീച്ചറുകളും കാർ തുടർന്നും നൽകുന്നു. S680 ഗാർഡിന് ഏകദേശം 4.2 ടൺ ഭാരമുണ്ട്. ഈ കൂറ്റൻ കാർ ചലിപ്പിക്കുന്നതിന്, 612 Ps ഉം 830 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 6.0 ലിറ്റർ V12 എഞ്ചിൻ മെഴ്‌സിഡസ് ബെൻസ് സജ്ജീകരിച്ചിരിക്കുന്നത് വെറുതെയല്ല. മാത്രമല്ല ഇതാദ്യമായി, ഗാർഡ് വേരിയന്റിനൊപ്പം മെഴ്‌സിഡസ് ഒരു AWD സവിശേഷത വാഗ്ദാനം ചെയ്യുന്നു.
മുകേഷ് അംബാനി കുടുംബത്തിന്റെ വാഹനവ്യൂഹത്തിൽ റോൾസ് റോയ്‌സ് കള്ളിനൻ എസ്‌യുവി, ലംബോർഗിനി ഉറുസ്, മെഴ്‌സിഡസ്-എഎംജി ജി63, ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മെഴ്‌സിഡസ്-മെയ്‌ബാക്ക് എസ്580, വിലകൂടിയ കാറുകളുടെ നിരയും ഉൾപ്പെടുന്നു.