ഉടമ അറിയാതെ വാഹനം കൈവിട്ട് പോകും, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍; എംവിഡിയുടെ മുന്നറിയിപ്പ് ഇങ്ങനെ

ഉടമ അറിയാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാതിരിക്കാനും എപ്പോഴെങ്കിലും ഉടമസ്ഥാവകാശം മാറ്റുമ്പോള്‍ യഥാര്‍ത്ഥ ആര്‍.സി ഉടമ അറിഞ്ഞുമാത്രം അത് നടത്താനും മൊബൈല്‍ നമ്പര്‍ കൃത്യമായി അപ്‍ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

Motor vehicle department advises vehicle owners to ensure Aadhar linked mobile number with rc details afe

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ ഉടമസ്ഥാവകാശം മറ്റുന്നല്‍ ഉള്‍പ്പെടെ പല പ്രധാന ഇടപാടുകള്‍ക്കും ആര്‍.സി രേഖകള്‍ക്കൊപ്പം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടത് നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കുന്നതും ടാക്സ് അടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും ഇപ്പോള്‍ പരിവാഹന്‍ വെബ്സൈറ്റില്‍  മൊബൈല്‍ നമ്പര്‍ ചേര്‍ത്തിരിക്കേണ്ടത് നിര്‍ബന്ധമാണ്. ഉടമ അറിയാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാതിരിക്കാനും എപ്പോഴെങ്കിലും ഉടമസ്ഥാവകാശം മാറ്റുമ്പോള്‍ യഥാര്‍ത്ഥ ആര്‍.സി ഉടമ അറിഞ്ഞുമാത്രം അത് നടത്താനും മൊബൈല്‍ നമ്പര്‍ കൃത്യമായി അപ്‍ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

Read also:  അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു മൂന്ന് സെക്കന്റ് തരൂ... വാഹനം ഓടിക്കുന്നവര്‍ക്ക് എംവിഡിയുടെ ജാഗ്രതാ നിര്‍ദേശം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

നിങ്ങളുടെ മൊബൈൽ നമ്പർ ഇതുവരെ RC യിൽ ചേർത്തില്ലേ..!?
വാഹനം നിങ്ങളറിയാതെ ഉടമസ്ഥത മാറ്റാതിരിക്കാനും നിങ്ങളുടെ വാഹനം നിങ്ങൾ അറിഞ്ഞു തന്നെ ഉടമസ്ഥത മാറ്റാനും നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ PARIVAHAN സൈറ്റിൽ വാഹന വിവരങ്ങൾക്കൊപ്പം ചേർക്കണം. Tax അടക്കുക, രജിസ്ട്രേഷൻ പുതുക്കുക തുടങ്ങിയ സേവനങ്ങൾ ലഭ്യമാകാനും ഇപ്പോൾ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തേ മതിയാകൂ...  ഇതിനായി PARIVAHAN സൈറ്റിൽ mobile number update മോഡ്യൂൾ സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ വളരെ എളുപ്പത്തിൽ ഇത് ഓൺലൈൻ ആയി പൂർത്തിയാക്കാം.
RC യിലെയും ആധാറിലെയും പേരും വിലാസവും തമ്മിൽ അൻപത് ശതമാനത്തിലധികം വ്യത്യാസം ഉണ്ടെങ്കിൽ ഈ മോഡ്യൂൾ വഴി ചെയ്യാൻ കഴിയണമെന്നില്ല. ഉദാ: RC, ആധാർ എന്നിവയിൽ ഉടമയുടെ പേര് യഥാക്രമം 'ജോൺ കുരിശിങ്കൽ' എന്നും 'ജോൺ കെ' എന്നും ആണെങ്കിൽ അത് വ്യത്യാസമായി കാണിച്ചേക്കാം.

ഇത്തരം സാഹചര്യത്തിൽ തൊട്ടടുത്ത് കാണുന്ന 'update mobile number done at  RTO' എന്ന മോഡ്യൂൾ വഴി രേഖകൾ  അപ്‌ലോഡ് ചെയ്ത് R T ഓഫീസിലേക്ക് ഓൺലൈൻ ആയി നൽകി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി വെള്ള പേപ്പറിലുള്ള ഒരു അപേക്ഷ, RC, mobile നമ്പർ ലിങ്ക് ചെയ്ത e-adhar എന്നിവ അപ്‌ലോഡ് ചെയ്ത് നൽകിയാൽ മതിയാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios