ടെസ്‍ലയുടെ ഇന്ത്യയിലെ ആദ്യ മോഡൽ ഇതായിരിക്കും


മോഡൽ 3 സെഡാൻ പ്ലാറ്റ്‌ഫോമിൽ  മോഡൽ Y നിർമ്മിച്ചിരിക്കുന്നു. 2020 മുതൽ ടെസ്‌ല നിർമ്മിക്കുന്ന ഒരു ഇടത്തരം ക്രോസ്ഓവർ എസ്‌യുവിയാണിത്. ഏകദേശം 45 ലക്ഷം രൂപ വില വരും ഈ കാറിന്. മിഡ്-സൈസ് മോഡലിനേക്കാൾ ചെറുതും വിലകുറഞ്ഞതുമായ സെഗ്‌മെന്റിലാണ് മോഡൽ Y വരുന്നത്. എന്നിരുന്നാലും, ഇത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ, ഇറക്കുമതി തീരുവയും നികുതിയും കാരണം അതിന്റെ വില വീണ്ടും വർദ്ധിച്ചേക്കാം.

Model Y Will Be The First Tesla Car To Be Available In India

ടെസ്‌ല ഇന്ത്യയിൽ ഒരു പ്ലാന്‍റ് നിർമ്മിക്കുന്നതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ പ്ലാന്‍റ് തുടങ്ങാൻ പോകുന്നു. പ്ലാന്‍റിന് മുമ്പ് കമ്പനിയുടെ ചില മോഡലുകൾ ഇറക്കുമതിയിലൂടെ വിൽക്കാൻ പോകുകയാണെന്ന് ഇപ്പോൾ റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ വിപണിയിൽ വരുന്ന ടെസ്‌ലയുടെ ആദ്യ മോഡൽ Y ക്രോസ്ഓവർ ആയിരിക്കും എന്നാണ് മണികൺട്രോളിന്റെ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

മോഡൽ 3 സെഡാൻ പ്ലാറ്റ്‌ഫോമിൽ  മോഡൽ Y നിർമ്മിച്ചിരിക്കുന്നു. 2020 മുതൽ ടെസ്‌ല നിർമ്മിക്കുന്ന ഒരു ഇടത്തരം ക്രോസ്ഓവർ എസ്‌യുവിയാണിത്. ഏകദേശം 45 ലക്ഷം രൂപ വില വരും ഈ കാറിന്. മിഡ്-സൈസ് മോഡലിനേക്കാൾ ചെറുതും വിലകുറഞ്ഞതുമായ സെഗ്‌മെന്റിലാണ് മോഡൽ Y വരുന്നത്. എന്നിരുന്നാലും, ഇത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ, ഇറക്കുമതി തീരുവയും നികുതിയും കാരണം അതിന്റെ വില വീണ്ടും വർദ്ധിച്ചേക്കാം.

ഈ ഫീൽഡിലേക്ക് മഹീന്ദ്രയും! അന്തർസംസ്ഥാന പാതയിൽ ക്യാമറയിൽ കുടുങ്ങി, ഹൃദയങ്ങളിലേക്ക് 'പെർമിറ്റ്' നൽകി ഫാൻസ്!

യൂറോപ്പിലെ കമ്പനിയുടെ ആദ്യ യൂണിറ്റ് കൂടിയായ ജർമ്മനിയിലെ ബ്രാൻഡൻബർഗിൽ ഒരു ഗിഗാഫാക്‌ടറി നിർമ്മിക്കാൻ ടെസ്‌ല അഞ്ച് ബില്യൺ യൂറോ നിക്ഷേപിച്ചു. യുഎസ് ആസ്ഥാനമായുള്ള ഇവി നിർമ്മാതാവ് ഒരു പ്ലാന്റിൽ നിന്ന് മോഡൽ Y ക്രോസ്ഓവർ നിർമ്മിക്കുന്നു. അത് പ്രതിവർഷം ഒരുദശലക്ഷം യൂണിറ്റായി വികസിപ്പിക്കാൻ പദ്ധതിയിടുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 25,000 യൂറോ (20 ലക്ഷത്തിലധികം രൂപ) കാർ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ്. അത് ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കും.

100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും എന്നതാണ് ടെസ്‌ല മോഡൽ Y-യെ മികച്ചതാക്കുന്നത്. അതേസമയം മോഡൽ എസ് പോലുള്ള മറ്റ് മോഡലുകൾക്ക് 90 ശതമാനം വരെ മാത്രമേ ചാർജ് ചെയ്യാൻ കഴിയൂ. കമ്പനി സ്ഥാപിച്ചിട്ടുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനിൽ അരമണിക്കൂറിനുള്ളിൽ ഇത് പൂർണ്ണമായും ചാർജ് ചെയ്യാം. വീട്ടിൽ ചാർജ് ചെയ്യാൻ ഏകദേശം ആറ് മണിക്കൂർ എടുക്കും. അതേസമയം മോഡൽ Y നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നം അതിന്റെ ഓട്ടോ പൈലറ്റ് മോഡാണ്. ഈ മോഡിൽ കാറിന്റെ വേഗത മണിക്കൂറിൽ 90 മൈൽ (ഏകദേശം 145 കി.മീ/മണിക്കൂറിൽ) എത്തുന്നു. ഇതുമൂലം ബാറ്ററി അതിവേഗം ഡിസ്ചാർജ് ചെയ്യുന്നു. എന്നിരുന്നാലും, ഓട്ടോ പൈലറ്റ് മോഡിൽ, ഓരോ രണ്ട് -മൂന്ന് മിനിറ്റിലും ഡ്രൈവർ സ്റ്റിയറിംഗ് വീൽ നിർബന്ധമായും പിടിക്കണം. അല്ലാത്തപക്ഷം ഈ മോഡ് പ്രവർത്തനരഹിതമാകും.

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios