"ഈ വിപ്ലവത്തിൽ അണിചേരുക.." 'ഫ്രഷ് ബസ്' ഫ്ലാഗ് ഓഫ് ചെയ്‍തും ദേശീയപാതാ അതോറിറ്റിയെ അഭിനന്ദിച്ചും ഗഡ്‍കരി
തിരുപ്പതി-ബെംഗളൂരു റൂട്ടിൽ 'ഫ്രഷ് ബസ്' എന്ന ഇവി സർവീസാണ് ഗഡ്‍കരി ഫ്ലാഗ് ഓഫ് ചെയ്‍ത്. അത് ഒരു സീറ്റിന് 399 രൂപയ്ക്ക് പരിസ്ഥിതി സൗഹൃദ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നു. ഹൈദരാബാദ്-വിജയവാഡ റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
തിരുപ്പതി-ബെംഗളൂരു റൂട്ടിൽ ഇലക്ട്രിക്ക് ബസ് ഫ്ലാഗ് ഓഫ് ചെയ്‍ത് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. കഴിഞ്ഞ ദിവസം തിരുപ്പതിയിൽ നടന്ന ഒരു പരിപാടിയിലാണ് ഗഡ്‍കരി ഇലക്ട്രിക്ക് ബസ് ഫ്ലാഗ് ഓഫ് ചെയ്‍തത്. 'ഹരിത ഇന്ത്യയുടെ' ഭാഗമാകാനുള്ള വിപ്ലവത്തിൽ അണിചേരാനും നിതിൻ ഗഡ്‍കരി പൊതുജനങ്ങളോട് ആഹ്വാനം ചെയ്‍തു. ഹൈവേ യാത്ര സുഖകരമാക്കുന്നതിന് ഇന്ധന സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും തടസ്സങ്ങളില്ലാതെ നടപടികൾ സ്വീകരിച്ചതിന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയെ (എൻഎച്ച്എഐ) അദ്ദേഹം അഭിനന്ദിച്ചു.
തിരുപ്പതി-ബെംഗളൂരു റൂട്ടിൽ 'ഫ്രഷ് ബസ്' എന്ന ഇവി സർവീസാണ് ഗഡ്‍കരി ഫ്ലാഗ് ഓഫ് ചെയ്‍ത്. അത് ഒരു സീറ്റിന് 399 രൂപയ്ക്ക് പരിസ്ഥിതി സൗഹൃദ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നു. ഹൈദരാബാദ്-വിജയവാഡ റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ദേശീയ പാതയോരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ദേശീയ പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് ഗഡ്‍കരി റെനിഗുണ്ട മണ്ഡലത്തിലെ കോതപാലത്തിൽ ഒരു തൈ നട്ടു. ദേശീയപാത 71 ന്റെ റെനിഗുണ്ട-നായിഡുപേട്ട പാതയിൽ മാത്രം 1,000 മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2014-2023 കാലയളവിലെ ഒമ്പത് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള ഹൈവേകളുടെ നീളം ഇരട്ടിയായതായി അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈൽ മലിനീകരണ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന്, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ സഹായിക്കുന്ന ബയോ എത്തനോൾ അവതരിപ്പിക്കാൻ മന്ത്രാലയം താൽപ്പര്യം പ്രകടിപ്പിച്ചു.
ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള 300-ലധികം പ്രോജക്റ്റുകളിൽ പ്ലാന്റേഷൻ ഡ്രൈവുകൾ നടത്തുന്നുവെന്നും ഓരോ പ്രോജക്റ്റിലും കുറഞ്ഞത് 1,000 ചെടികള്‍ വച്ച് മൊത്തം മരങ്ങളുടെ എണ്ണം മൂന്ന് ലക്ഷം ആയി ഉയർത്തുന്നുവെന്നും ഗഡ്‍കരി വ്യക്തമാക്കി.
ആന്ധ്രാപ്രദേശിന് 17,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതിന് തിരുപ്പതി പാർലമെന്റ് അംഗം എം ഗുരുമൂർത്തി റോഡ് ഗതാഗത മന്ത്രാലയത്തിന് നന്ദി പറയുകയും തിരുപ്പതിക്ക് മൾട്ടി ഫെസിലിറ്റി ബസ് സ്റ്റേഷൻ അനുവദിക്കുന്നത് പരിഗണിക്കാൻ ഗഡ്‍കരിയോട് അഭ്യർത്ഥിക്കുകയും ചെയ്‍ത. ഭാവിതലമുറയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ഔഷധമൂല്യമുള്ള മരങ്ങൾ നട്ടുപിടിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ശ്രീകാളഹസ്‍തി എംഎൽഎ ബി മധുസൂധൻ റെഡ്ഡി മന്ത്രിയോട് അഭ്യർത്ഥിച്ചു.