"ദേ ചേച്ചീ പിന്നേം.." ഒറ്റ ചാർജ്ജിൽ 401 കിമി ഓടും, മോഹവിലയിൽ ആ എംജി കാറും ഇന്ത്യയിലേക്ക്!

എംജിയുടെ പുതിയ ഇലക്ട്രിക് കാർ റീ-ബാഡ്ജ് ചെയ്ത ബോജുൻ യെപ് പ്ലസ് ആണെന്ന് ഊഹിക്കപ്പെടുന്നു. എന്നാൽ ഇതേപ്പറ്റി കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

MG Motor plans to launch a new electric car for India with 401 Km range

ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ നിലവിൽ ഹെക്ടർ (ഹെക്ടർ, ഹെക്ടർ പ്ലസ്), ആസ്റ്റർ, ഗ്ലോസ്റ്റർ, ഇസഡ്എസ് ഇവി, കോമറ്റ് ഇവി എന്നിവ ഉൾപ്പെടുന്ന അഞ്ച് മോഡലുകൾ വിൽക്കുന്നുണ്ട്. ഇതിൽ കോമറ്റ് ഇവി കമ്പനിയുടെ വില കുറഞ്ഞ ഇലക്ട്രിക്ക് കാറാണ്. ഇപ്പോഴിതാ 2024 ലെ ഉത്സവ സീസണിൽ ഒരു പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ ഉൽപ്പന്ന ശ്രേണി കൂടുതൽ വിപുലീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. എംജി മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രാജീവ് ചാബയാണ് ഈ വിവരം വെളിപ്പെടുത്തിയത്. 

എംജി മോട്ടോറിൻ്റെ മാതൃ കമ്പനിയായ എസ്എഐസിയും സജ്ജൻ ജിഡ്ഡാലിന്‍റെ ഉടമസ്ഥതയിലുള്ള ജെഎസ്ഡബ്ല്യുവും തമ്മിലുള്ള സഹകരണത്തെ തുടർന്നുള്ള ആദ്യ ഉൽപ്പന്ന ലോഞ്ചായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകൾ. രാജ്യത്ത് ഇൻ്റേണൽ കംബസ്‌ഷൻ എഞ്ചിനും (ഐസിഇ) നെയ്‌ബർഹുഡ് ഇലക്ട്രിക് വെഹിക്കിൾസും (എൻഇവി) അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന സംയുക്ത സംരംഭത്തിൽ ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിന് 35 ശതമാനം ഓഹരിയുണ്ട്.

എംജിയുടെ പുതിയ ഇലക്ട്രിക് കാർ റീ-ബാഡ്ജ് ചെയ്ത ബോജുൻ യെപ് പ്ലസ് ആണെന്ന് ഊഹിക്കപ്പെടുന്നു. എന്നാൽ ഇതേപ്പറ്റി കമ്പനി ഔദ്യോഗക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, ഇത് യെപ് പ്ലസ് ആണെന്ന് കമ്പനിയുടെ ഇന്ത്യയിലെ ഡിസൈൻ ട്രേഡ്‌മാർക്ക് ഫയലിംഗ് തെളിയിക്കുന്നു. ഈ വർഷം ആദ്യം പുറത്തിറക്കിയ യെപ് പ്ലസ് 2,560 എംഎം വീൽബേസുള്ള അഞ്ച്ഡോർ ഇലക്ട്രിക് എസ്‌യുവിയാണ്. 3.4 മീറ്റർ നീളവും 75 എംഎം വീതിയും 3-ഡോർ കൗണ്ടർപാർട്ടിനെ അപേക്ഷിച്ച് 5 മില്ലീമീറ്ററും ഉയരവും 450 എംഎം നീളമുള്ള വീൽബേസുമുണ്ട്. ബോക്‌സി സ്റ്റാൻസ് ഉള്ള ഡിഫൻഡർ പോലെയുള്ള രൂപഭാവത്തിൽ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും ബ്ലാക്ക്-ഔട്ട് സി-പില്ലറും ഉൾക്കൊള്ളുന്നു, അതേസമയം അതിൻ്റെ ഹെഡ്‌ലാമ്പുകൾ പോർഷെ ഗ്രാഫിക്‌സിനോട് സാമ്യം പുലർത്തുന്നു.

ബോജുൻ യെപ് പ്ലസ് എസ്‌യുവിയുടെ പവർട്രെയിനിനെക്കുറിച്ചുള്ള പ്രത്യേകതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, യെപ് 3-ഡോർ വേരിയൻ്റിൽ വാഗ്ദാനം ചെയ്യുന്ന 28.2kWh-നെക്കാൾ വലിയ ബാറ്ററി ശേഷിയും പിൻ ആക്‌സിലിൽ ഘടിപ്പിച്ച 102bhp ഇലക്ട്രിക് മോട്ടോറും ഇതിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാർജ്ജിൽ ഏകദേശം 401 കിലോമീറ്റർ റേഞ്ച് നൽകുമെന്നും മണിക്കൂറിൽ 150 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കോമറ്റ് ഇവിയിൽ കാണപ്പെടുന്ന ഗ്ലോബൽ സ്മോൾ ഇലക്‌ട്രിക് വെഹിക്കിൾ (ജിഎസ്ഇവി) പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തിയായിരിക്കും ബോജുൻ യെപ് പ്ലസ് എത്തുക. ഇതിന് 12 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നു. ഇതിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികൾ ഇല്ലെങ്കിലും, ഇത് സിട്രോൺ eC3, ടാറ്റ പഞ്ച് ഇവി തുടങ്ങിയ മോഡലുകളെ നേരിടും.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios