ജനപ്രിയ ഇലക്ട്രിക്ക് കാറില്‍ ആ കിടിലൻ വിദ്യയും ഉള്‍പ്പെടുത്തി ചൈനീസ് കമ്പനി

എംജി ഇസെഡ്എസ് ഇവി എക്സ്ക്ലൂസീവ് പ്രോ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റ് ലെവൽ 2 അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സാങ്കേതികവിദ്യയുമായി വരുന്നു. അത് വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ സഹായവും നിയന്ത്രണവും സൗകര്യവും നൽകിക്കൊണ്ട് ഡ്രൈവിംഗ് അനുഭവം വർദ്ധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

MG launches updated ZS EV with ADAS Suite prn

27.89 ലക്ഷം രൂപ വിലയുള്ള ഒരു പുതിയ വേരിയന്റുമായി എംജി മോട്ടോർ ഇന്ത്യ ഇസെഡ്എസ് ഇവി മോഡൽ ലൈനപ്പ് കൂടുതൽ വിപുലീകരിച്ചു. എംജി ഇസെഡ്എസ് ഇവി എക്സ്ക്ലൂസീവ് പ്രോ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റ് ലെവൽ 2 അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സാങ്കേതികവിദ്യയുമായി വരുന്നു. അത് വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ സഹായവും നിയന്ത്രണവും സൗകര്യവും നൽകിക്കൊണ്ട് ഡ്രൈവിംഗ് അനുഭവം വർദ്ധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എം‌ജിയുടെ ലെവൽ 2 സ്വയംഭരണ സാങ്കേതികവിദ്യ മൂന്ന് തലത്തിലുള്ള സംവേദനക്ഷമതയിൽ പ്രവർത്തിക്കുന്നു. കൂടാതെ ഹാപ്‌റ്റിക്, ഓഡിയോ, വിഷ്വൽ എന്നിങ്ങനെ  മൂന്ന് തലത്തിലുള്ള മുന്നറിയിപ്പ് സംവിധാനം ലഭിക്കുന്നു. അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സ്യൂട്ടിൽ ട്രാഫിക് ജാം അസിസ്റ്റ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലെയ്ൻ ഫംഗ്ഷനുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു.

"ഈ വിപ്ലവത്തിൽ അണിചേരുക.." 'ഫ്രഷ് ബസ്' ഫ്ലാഗ് ഓഫ് ചെയ്‍തും ദേശീയപാതാ അതോറിറ്റിയെ അഭിനന്ദിച്ചും ഗഡ്‍കരി

ലെവൽ 2 അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സാങ്കേതികവിദ്യ കൂടാതെ, ആറ് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകളോട് കൂടിയ 360 ഡിഗ്രി ക്യാമറ (ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ്), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ (ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ്) എന്നിങ്ങനെ വിപുലമായ സുരക്ഷാ ഫിറ്റ്‌മെന്റുകളുമായാണ് എംജി  ഇസെഡ്എസ് ഇവി  വരുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയും ബേക്ക് അസിസ്റ്റും ഉള്ള എബിഎസ്, ടയർ പ്രഷർ മാനേജ്മെന്റ് സിസ്റ്റം, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് വാണിംഗ് അലർട്ട്, ഫ്രണ്ട് ആൻഡ് റിയർ ഡിസ്ക് ബ്രേക്കുകൾ, ഹീറ്റഡ് ഒആർവിഎം തുടങ്ങിയവയും ലഭിക്കുന്നു. 

എംജി ഇസെഡ്എസ് ഇവി യുടെ പവർട്രെയിൻ സജ്ജീകരണത്തിൽ IP69K റേറ്റഡ് 50.3kW ബാറ്ററി പാക്കും 8-ലെയർ ഹെയർപിൻ ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നു. ഇ-മോട്ടോർ പരമാവധി 174.33 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ബാറ്ററി പായ്ക്ക് എസി ഫാസ്റ്റ്, ഡിസി സൂപ്പർഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. എംജി ഇസെഡ്എസ് ഇവിക്ക് മൂന്ന് ഡ്രൈവ് മോഡുകൾ ഉണ്ട് - നോർമൽ, ഇക്കോ, സ്പോർട്സ്. 8.5 സെക്കൻഡിൽ പൂജ്യം മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും. സ്റ്റാറി ബ്ലാക്ക്, ഗ്ലേസ് റെഡ്, കാൻഡി വൈറ്റ്, അറോറ സിൽവർ എന്നിങ്ങനെ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് എംജി ഇവി വാഗ്ദാനം ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios