ഇന്ത്യയിൽ കാശുകാർ കുമിയുന്നു, ഈ ലക്ഷ്വറി കാറുകൾ വാങ്ങാൻ കൂട്ടയിടി!
ആഡംബര കാർ കമ്പനികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ഓണം മുതൽ ദീപാവലി വരെയുള്ള ഉത്സവ സീസൺ കാർ നിർമ്മാതാക്കൾക്ക് മികച്ചതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ഉത്സവ സീസണിൽ, ആഭ്യന്തര വിപണിയിൽ ആഡംബര കാറുകൾ ഇഷ്‍ടപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതുമൂലം മെഴ്‌സിഡസിന്റെയും ഔഡിയുടെയും ആഡംബര വാഹനങ്ങളുടെ റെക്കോർഡ് വിൽപ്പനയാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാർഷിക വില്‍പ്പനയില്‍ കാര്യമായ വർധനയുണ്ടായില്ല എങ്കിലും ഉത്സവകാലം മികച്ച വിൽപ്പന നേടിക്കൊടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ ആഡംബര കാർ കമ്പനികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ഓണം മുതൽ ദീപാവലി വരെയുള്ള ഉത്സവ സീസൺ കാർ നിർമ്മാതാക്കൾക്ക് മികച്ചതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പുതിയ കാറുകളുടെ ലോഞ്ച് ആയിരുന്നു അതിന് ഒരു മുഖ്യകാരണം. ഈ വർഷം ഓഗസ്റ്റ് 17 മുതൽ നവംബർ 14 വരെയുള്ള 89 ദിവസത്തെ ഉത്സവ സീസണിൽ മൊത്തം യാത്രാ വാഹന വിൽപ്പന 10 ലക്ഷം കടന്നു. കഴിഞ്ഞ വർഷം 71 ദിവസത്തെ ഉത്സവ കാലയളവിൽ 8.10 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു.
കാറിലെ ഏസി നമ്മളറിയാതെ കൊടുംവില്ലനാകുന്നത് ഇങ്ങനെ! നടൻ വിനോദ് തോമസിന്‍റെ മരണം പറയുന്നത്..
മെഴ്‌സിഡസിനെപ്പോലെ, ഔഡിയും ഈ ഉത്സവ സീസണിൽ വിൽപ്പനയിൽ കുതിച്ചുചാട്ടം നടത്തി. 2023 ജനുവരി-സെപ്റ്റംബർ മാസങ്ങളിലെ 5,530 യൂണിറ്റുകളുടെ ചില്ലറ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 88 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. A4, Q3, Q3 സ്‌പോർട്ട്ബാക്ക്, Q5, S5 സ്‌പോർട്‌ബാക്ക് തുടങ്ങിയ ആഡംബര കാറുകൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. ഇതുമൂലം 2018ലെ വിൽപ്പന കണക്കുകൾ മറികടന്ന് 46,000 മുതൽ 47,000 യൂണിറ്റിലെത്താം.
ജാഗ്വാർ, വോൾവോ, ജീപ്പ്, ലാൻഡ് റോവർ, മിനി, മസെരാട്ടി തുടങ്ങിയ കാറുകളാണ് ആഭ്യന്തര വിപണിയിൽ ഔഡി, മെഴ്‌സിഡസ് എന്നിവയോട് മത്സരിക്കുന്ന ആഡംബര കാറുകൾ.