എസ്എംഎഎസ് ഓട്ടോ ലീസിംഗുമായി കൈകോർത്ത് മാരുതി സുസുക്കി സബ്‌സ്‌ക്രൈബ്
മാരുതി സുസുക്കി സബ്സ്ക്രൈബ് വിത്ത് എസ്എംഎഎസ് ഇപ്പോൾ ദില്ലി, ഗുഡ്‍ഗാവ്, നോയിഡ, മുംബൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ലഭ്യമാണ്. അങ്ങനെ ഈ നഗരങ്ങളില്‍ ഉടനീളമുള്ള ഉപഭോക്താക്കൾക്ക് വിശാലമായ തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്യുന്നു.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി എസ്എംഎഎസ് ഓട്ടോ ലീസിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സബ്‌സ്‌ക്രിപ്‌ഷനിൽ മാരുതി സുസുക്കി വാഹനങ്ങളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നതിനായി എസ്എംഎഎസ് മാരുതി സുസുക്കി സബ്‌സ്‌ക്രൈബിന്റെ അഞ്ചാമത്തെ പങ്കാളിയായി മാറുന്നു. മാരുതി സുസുക്കി സബ്സ്ക്രൈബ് വിത്ത് എസ്എംഎഎസ് ഇപ്പോൾ ദില്ലി, ഗുഡ്‍ഗാവ്, നോയിഡ, മുംബൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ലഭ്യമാണ്. അങ്ങനെ ഈ നഗരങ്ങളില്‍ ഉടനീളമുള്ള ഉപഭോക്താക്കൾക്ക് വിശാലമായ തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്യുന്നു.
മാരുതി സുസുക്കി സബ്‌സ്‌ക്രൈബിന്റെ ശക്തമായ ഉപഭോക്തൃ സ്വീകാര്യത ഈ സാമ്പത്തിക വർഷത്തിൽ 386 ശതമാനത്തിലധികം വളർച്ച നേടി. പ്രശ്‌നരഹിതമായ കാർ ഉടമസ്ഥത അനുഭവത്തിനായി പ്രോഗ്രാം സമാനതകളില്ലാത്ത സൗകര്യവും വഴക്കവും നൽകുന്നുവെന്ന് കമ്പനി പറയുന്നു. ഉപഭോക്താക്കൾക്ക് ഡൗൺ പേയ്‌മെന്റ് മുൻകൂറായി നൽകാതെ തന്നെ അവരുടെ സ്വപ്‍നവാഹനം ഓടിക്കാൻ കഴിയും കൂടാതെ എല്ലാം ഉൾപ്പെടുന്ന നിശ്ചിത പ്രതിമാസ വാടകയ്ക്ക് ഒന്നിലധികം കാലാവധി ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.
രണ്ട് വർഷം മുമ്പ് ആരംഭിച്ച മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പ്രോഗ്രാം ഇന്നത്തെ തലമുറയ്ക്ക് വളരെ അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്‍തവ പറഞ്ഞു. മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പ്രോഗ്രാമിന് മികച്ച ഉപഭോക്തൃ പ്രതികരണം ലഭിച്ചുവെന്നും ഇത് അതിന്റെ വർദ്ധിച്ചുവരുന്ന വില്‍പ്പന വളർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇത് തങ്ങളുടെ ആത്മവിശ്വാസം വളരെയധികം വർദ്ധിപ്പിക്കുകയും കൂടുതൽ സബ്‌സ്‌ക്രിപ്‌ഷൻ പങ്കാളികളുമായും കൂടുതൽ ലൊക്കേഷനുകളിലും വിപുലീകരിക്കാൻ സഹായിക്കുകയും ചെയ്‍തുവെന്നും അദ്ദേഹം വ്യക്തമാക്കി. മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പ്രോഗ്രാമിന് കീഴിലുള്ള പങ്കാളി എന്ന നിലയിൽ എസ്എംഎഎസിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ പ്രഖ്യാപിക്കുന്നതിൽ സന്തുഷ്‍ടനാണ് എന്നും പുതിയ പങ്കാളിത്തങ്ങളിലൂടെയും നഗര വിപുലീകരണങ്ങളിലൂടെയും കമ്പനിയുടെ വ്യാപ്‍തി കൂടുതൽ വിപുലീകരിക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിലും സൗകര്യത്തോടെയും സേവനം നൽകാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിഗത വാങ്ങലുകാർ, പ്രൊഫഷണലുകൾ, ബിസിനസ് ഉടമകൾ അല്ലെങ്കിൽ കോർപ്പറേറ്റുകൾ എന്നിങ്ങനെ എല്ലാ പ്രധാന സെഗ്‌മെന്റുകളിലുമുള്ള ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ കാർ സബ്‌സ്‌ക്രിപ്‌ഷൻ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ് എന്ന് എസ്എംഎഎസ് ഓട്ടോ ലീസിംഗ് പ്രൈവറ്റ് ലിമിറ്റിഡ് തലവൻ മെഹർബാൻ സിംഗ് പറഞ്ഞു. പുതിയ കാലത്തെ കാർ വാങ്ങുന്നവർ സൗകര്യപ്രദവും തടസരഹിതവും വഴക്കമുള്ളതുമായ വാഹന ഉടമസ്ഥത അനുഭവം ഇഷ്‍ടപ്പെടുന്നുവെന്നും കൂടാതെ കാർ സബ്‌സ്‌ക്രിപ്‌ഷൻ അവരുടെ എല്ലാ ആവശ്യങ്ങൾക്കും ഒറ്റത്തവണ പരിഹാരം നൽകുന്നു. മാരുതി സുസുക്കിയുടെ ശ്രേണിയിലുള്ള മുഴുവൻ കാറുകൾക്കും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച കാർ സബ്‌സ്‌ക്രിപ്‌ഷൻ അനുഭവം നൽകാൻ എസ്എംഎഎസ് ഇന്ത്യയും മാരുതി സുസുക്കിയും പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം വ്യക്തമാക്കി.