വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡ്, തൂത്തുവാരി മാരുതി സുസുക്കി, പിന്നാലെ ഓഹരി വിപണിയിലും കൂട്ടയിടി!
മാരുതി സുസുക്കിയുടെ വാഹനങ്ങളുടെ പ്രതിമാസ വിൽപ്പന 2023 ഓഗസ്റ്റിൽ സർവകാല റെക്കോഡിലെത്തി. മാരുതി സുസുക്കി ഇന്ത്യ 2023 ഓഗസ്റ്റിൽ 189,082 യൂണിറ്റുകളുടെ മൊത്തത്തിലുള്ള വിൽപ്പന പ്രഖ്യാപിച്ചു. ഇത് നിർമ്മാതാവിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ്.
രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ വാഹനങ്ങളുടെ പ്രതിമാസ വിൽപ്പന 2023 ഓഗസ്റ്റിൽ സർവകാല റെക്കോഡിലെത്തി. മാരുതി സുസുക്കി ഇന്ത്യ 2023 ഓഗസ്റ്റിൽ 189,082 യൂണിറ്റുകളുടെ മൊത്തത്തിലുള്ള വിൽപ്പന പ്രഖ്യാപിച്ചു. ഇത് നിർമ്മാതാവിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ്. ഓഗസ്റ്റ് മാസത്തിൽ 14.5 ശതമാനം വളർച്ചയോടെയാണ് മാരുതി സുസുക്കി 1.89 ലക്ഷം വാഹനങ്ങൾ വിറ്റത്. മാരുതിയുടെ ഒരു മാസത്തെ ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. നേരത്തെ, 2020 ഒക്ടോബറിൽ ഒരു മാസത്തിനിടെ 1,82,448 വാഹനങ്ങൾ കമ്പനി വിറ്റഴിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 1,65,173 യൂണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്‍തത്.
വൻ വില്‍പ്പന വളര്‍ച്ചയോടൊപ്പം കമ്പനിയുടെ ഓഹരികളും എക്കാലത്തെയും ഉയർന്ന നിരക്കായ 10,397 രൂപയിലെത്തി. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം യാത്രാ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 16 ശതമാനം വർദ്ധിച്ചു. മൊത്തം പാസഞ്ചർ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 2022 ഓഗസ്റ്റിലെ 1,34 ലക്ഷം യൂണിറ്റിൽ നിന്ന് 16% വർധിച്ച് 1.56 ലക്ഷം യൂണിറ്റായി . ആൾട്ടോ, എസ്-പ്രസോ തുടങ്ങിയ ചെറുകാർ വിൽപ്പന 2022 ഓഗസ്റ്റിൽ 22,162 യൂണിറ്റിൽ നിന്ന് 12,209 യൂണിറ്റായി കുറഞ്ഞു.
"കേറി വാടാ മക്കളേ.." ടാറ്റയെയും മഹീന്ദ്രയെയും നെഞ്ചോടു ചേര്‍ത്ത് കേന്ദ്രം, കിട്ടുക കോടികള്‍!
24,614 യൂണിറ്റുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്‍തു.ബലെനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ് തുടങ്ങിയ കോംപാക്റ്റ് കാറുകളുടെ 72,451 യൂണിറ്റുകൾ വിറ്റഴിച്ചു. ഇത് 2022 ഓഗസ്റ്റിൽ 71,557 യൂണിറ്റായിരുന്നു. എംപിവികളായ ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ജിംനി, എക്സ്എൽ6 തുടങ്ങിയ മൾട്ടി പർപ്പസ് വെഹിക്കിൾ വാഹനങ്ങൾ ഓഗസ്റ്റിൽ 58,746 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 26,932 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 21,481 യൂണിറ്റുകളെ അപേക്ഷിച്ച് 2023 ഓഗസ്റ്റിലെ മാരുതി സുസുക്കിയുടെ കയറ്റുമതി 24,614 യൂണിറ്റുകളായി ഉയർന്നു. കമ്പനിയുടെ സ്റ്റോക്ക് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. വിൽപ്പന കണക്കുകൾ വന്നതിന് ശേഷം, മാരുതി ഓഹരികൾ മൂന്നു ശതമാനത്തിലധികം നേട്ടത്തോടെ 10,320 രൂപയിൽ ക്ലോസ് ചെയ്‍തു. ട്രേഡിങ്ങ് സമയത്ത്, മാരുതി ഓഹരികൾ പുതിയ എക്കാലത്തെയും ഉയർന്നതും 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന 10,397 രൂപയും ഉണ്ടാക്കി.
മാരുതി സുസുക്കി അതിന്റെ ആദ്യത്തെ പ്രീമിയം എംപിവി 'ഇൻവിക്റ്റോ' ജൂലൈ 5 ന് ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും വില കൂടിയ കാറാണിത്. കാറിന്റെ പ്രാരംഭ വില 24.79 ലക്ഷം രൂപയാണ്, ഇത് ഏറ്റവും ഉയർന്ന വേരിയന്റിൽ 28.42 ലക്ഷം രൂപയായി ഉയരുന്നു. 61,860 രൂപയുടെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനിലും ഇൻവിക്‌റ്റോ ലഭിക്കും. മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ 6 ഇവികൾ അവതരിപ്പിക്കും.വരും കാലത്ത് ഹരിത ഊർജത്തിലായിരിക്കും കമ്പനിയുടെ ശ്രദ്ധ. ഇതിന് കീഴിലാണ് ഇപ്പോൾ ചാണകത്തിൽ നിന്നുള്ള ബയോ ഗ്യാസ് ഉപയോഗിച്ച് ഓടിക്കാൻ കാറുകൾ തയ്യാറാക്കുന്നത്. കൂടാതെ 6 ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യൻ കാർ വിപണിയിൽ അവതരിപ്പിക്കും.
വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി 2070-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് മാരുതി സുസുക്കി പറയുന്നു. ഇതിനായി ജപ്പാനിലും യൂറോപ്പിലും 2050 വരെയും ഇന്ത്യയിൽ 2070 വരെയും ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഒരു കാർബൺ ന്യൂട്രൽ പോർട്ട്‌ഫോളിയോ കൈവരിക്കാൻ കമ്പനി 4.5 ട്രില്യൺ യെൻ (ഏകദേശം 2.82 ലക്ഷം കോടി രൂപ) നിക്ഷേപിക്കും. 4.39 ലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിന് കീഴിൽ ആറ് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനും സുസുക്കി മോട്ടോര്‍കോര്‍പറേഷൻ പദ്ധതിയിടുന്നുണ്ട്.