ഈ ഇന്ത്യൻ കരുത്തനെ വാങ്ങാൻ വിദേശത്ത് കൂട്ടയിടി, 98250 ശതമാനം വളർച്ച!
ഇന്ത്യയിൽ നിർമ്മിച്ച ഈ എസ്‌യുവി കഴിഞ്ഞ മാസം 2023 ഡിസംബറിൽ അതിശയകരമായ വളർച്ച രേഖപ്പെടുത്തി. 2023 ഡിസംബറിലെ കയറ്റുമതി റിപ്പോർട്ട് അനുസരിച്ച്, അതിന്‍റെ ആവശ്യകതയിൽ 98250 ശതമാനം എന്ന വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി.
മാരുതി സുസുക്കിയുടെ ശക്തമായ ഓഫ്-റോഡിംഗ് എസ്‌യുവിയായ ജിംനി 2023 ജനുവരിയിലെ ഓട്ടോ എക്‌സ്‌പോയിൽ ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്തതു മുതൽ മാരുതി ജിംനിയുടെ ആവശ്യം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വിപണി പോലെ ഇപ്പോൾ വിദേശ വിപണിയിലും മാരുതി ജിംനി തരംഗം സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ നിർമ്മിച്ച ഈ എസ്‌യുവി കഴിഞ്ഞ മാസം 2023 ഡിസംബറിൽ അതിശയകരമായ വളർച്ച രേഖപ്പെടുത്തി. 2023 ഡിസംബറിലെ കയറ്റുമതി റിപ്പോർട്ട് അനുസരിച്ച്, അതിന്‍റെ ആവശ്യകതയിൽ 98250 ശതമാനം എന്ന വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി.
2023 ഡിസംബറിൽ വിദേശ വിപണിയിലേക്കുള്ള കാർ കയറ്റുമതി 60,767 യൂണിറ്റായിരുന്നു. 2023-ൽ മാരുതി സുസുക്കി അതിവേഗം കാറുകൾ കയറ്റുമതി ചെയ്തു. 2023 ഡിസംബറിലെ കയറ്റുമതി റിപ്പോർട്ട് പ്രകാരം നാല് മാരുതി കാറുകൾ മികച്ച 10 കാർ കയറ്റുമതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാരുതി സുസുക്കിയുടെ ബലേനോയാണ് ഇതിൽ മുന്നിൽ. 2023 ഡിസംബറിലെ മുൻനിര കാർ കയറ്റുമതി പട്ടികയിലെ ഏറ്റവും ഉയർന്ന വളർച്ച മാരുതി സുസുക്കി ജിംനിക്ക് ലഭിച്ചു. ആഗോള വിപണിയിൽ നിന്ന് മാരുതി ജിംനിക്ക് വലിയ ഡിമാൻഡാണ് ലഭിച്ചത്. 2023 ഡിസംബറിൽ അതിന്‍റെ കയറ്റുമതി 98250 ശതമാനം വർദ്ധിച്ച് 3,934 യൂണിറ്റായി.
മാരുതി സുസുക്കി ജിംനിയുടെ വിലയെക്കുറിച്ച് പറയുമ്പോൾ, 10.74 ലക്ഷം രൂപയിൽ തുടങ്ങി മുൻനിര മോഡലിന് 15.05 ലക്ഷം രൂപ എക്സ്-ഷോറൂം വരെ വില ഉയരുന്നു. മാരുതി സുസുക്കി ജിംനി കാറിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഇത് 105 പിഎസ് പവറും 134 എൻഎം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്‍തമാണ്. എഞ്ചിനോടൊപ്പം,അഞ്ച് സ്പീഡ് മാനുവൽ, നാല് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമുണ്ട്. ഇതിന് സ്റ്റാൻഡേർഡായി 4x4 ഡ്രൈവ്ട്രെയിൻ ഉണ്ട്. മാരുതി ജിംനിയുടെ മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, പെട്രോൾ എംടിയുടെ മൈലേജ് ലിറ്ററിന് 16.94 കിലോമീറ്ററാണ്. പെട്രോൾ എടി വേരിയന്‍റിന് ലിറ്ററിന് 16.39 കിലോമീറ്ററാണ് മൈലേജ്.