മാരുതി ജിംനിക്ക് 16.94 കിമി വരെ മൈലേജ്, വിവരങ്ങള്‍ പുറത്ത്

വരാനിരിക്കുന്ന മാരുതി സുസുക്കി ജിംനി 5-ഡോർ എസ്‌യുവിയുടെ എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകൾ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. 

Maruti Suzuki Jimny ARAI mileage revealed prn

മാരുതി സുസുക്കി ജിംനി ഈ വർഷം ഏറെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. ലൈഫ്‌സ്‌റ്റൈൽ, ഓഫ്-റോഡ് എസ്‌യുവി 2023 ജൂൺ ആദ്യവാരം നിരത്തിലെത്താൻ തയ്യാറാണ്. വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, കാർ നിർമ്മാതാവ് അതിന്റെ ചില ഫീച്ചറുകളും എഞ്ചിൻ സവിശേഷതകളുമൊക്കെ വെളിപ്പെടുത്തിയിട്ടുണ്ട്. 

വരാനിരിക്കുന്ന മാരുതി സുസുക്കി ജിംനി 5-ഡോർ എസ്‌യുവിയുടെ എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകൾ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഈ എസ്‌യുവിയുടെ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 16.94 കിലോമീറ്ററും പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 16.39 കിലോമീറ്ററും മൈലേജ് ലഭിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ഡ്രൈവിംഗ് പാറ്റേണും റോഡിന്റെ അവസ്ഥയും അനുസരിച്ച് യഥാർത്ഥ മൈലേജ് വ്യത്യാസപ്പെടുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ ഉണ്ടായിരിക്കാവുന്ന 1.5L K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ അഞ്ച് ഡോർ മാരുതി ജിംനിക്ക് കരുത്ത് പകരുന്നത്.  ഐഡില്‍ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്‍തിരിക്കുന്ന മോട്ടോർ, 6,000 ആർപിഎമ്മിൽ 105 ബിഎച്ച്പി പവറും 4,000 ആർപിഎമ്മിൽ പരമാവധി 134.2 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച്, പെട്രോൾ യൂണിറ്റ് യഥാക്രമം 16.94kml ഉം 16.39kmpl ഉം മൈലേജ് വാഗ്ദാനം ചെയ്യുന്നു. മാരുതി ജിംനിക്ക് ബ്രാൻഡിന്റെ ഓള്‍ഗ്രിപ്പ് പ്രൊ എഡബ്ല്യുഡി (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റവും മാനുവൽ ട്രാൻസ്ഫർ കെയ്സും കുറഞ്ഞ റേഞ്ച് ഗിയർബോക്‌സും 2WD-ഹൈ, 4WD-ഹൈ, 4WD-ലോ എന്നിങ്ങനെ മൂന്ന് മോഡുകളുമുണ്ട്.

ജിംനി മോഡൽ ലൈനപ്പ് സെറ്റ, ആല്‍ഫ എന്നീ രണ്ട് വകഭേദങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്‌മാർപ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആർക്കാമിസ് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കീലെസ് സ്റ്റാർട്ട്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ തുടങ്ങിയ ചില പ്രത്യേക ഫീച്ചറുകളാൽ സമ്പന്നമാണ് ആൽഫ ട്രിം. ജിംനി എസ്‌യുവിയുടെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകൾ, റിവേഴ്‌സിംഗ് ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

മാരുതി സുസുക്കി നെക്സ ഷോറൂമുകളിൽ ഉടനീളം ജിംനി പ്രദർശിപ്പിക്കുന്നുണ്ട്.  ഇതുവരെ, ഇന്ത്യയിൽ ജിംനിക്കായി 24,500-ലധികം ബുക്കിംഗുകൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഉയർന്ന ഡിമാൻഡുള്ള അഞ്ച് ഡോർ മാരുതി ജിംനി ഓട്ടോമാറ്റിക്കിന് എട്ട് മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. ഇതിന്റെ മാനുവൽ വേരിയന്റുകൾക്ക് ആറ് മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്. നിറങ്ങളുടെ കാര്യത്തിൽ, പേൾ ആർട്ടിക് വൈറ്റ്, കൈനറ്റിക് യെല്ലോ, ബ്ലൂഷ് ബ്ലാക്ക് എന്നിവ വാങ്ങുന്നവർക്കിടയിൽ വളരെ ജനപ്രിയമാണ്. ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും പ്രതിവർഷം ഒരു ലക്ഷം യൂണിറ്റ് ജിംനി ഉൽപ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിമാസം 7,000 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വില്‍ക്കും. 9.99 ലക്ഷം മുതൽ 13.99 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്ന ജിംനി 5-ഡോർ എസ്‌യുവി മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ തുടങ്ങിയവയെ നേരിടും.

മാരുതി പ്ലാന്‍റില്‍ ജിംനികള്‍ പിറന്നുതുടങ്ങി, ആഹ്ളാദത്തില്‍ വാഹനപ്രേമികള്‍

Latest Videos
Follow Us:
Download App:
  • android
  • ios