മാരുതി കുടുംബത്തില്‍ 'തമ്മിലടി' രൂക്ഷം, 'ജന്മം നല്‍കിയവനോട്' കടക്ക് പുറത്തെന്ന് ന്യൂജെൻ പയ്യൻ!
നെക്‌സ നിരയിലേക്ക് മാരുതി സുസുക്കി അടുത്തിടെ ചേർത്ത മോഡലാണ് മാരുതി സുസുക്കി ഫ്രോങ്‌ക്‌സ് . ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഈ കോംപാക്റ്റ് ക്രോസ്ഓവർ സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സെറ്റ, ആൽഫ ട്രിമ്മുകളിൽ ലഭ്യമാണ്. 2023 ഏപ്രിലിൽ ആണ് ഫ്രോങ്ക്സിനെ മാരുതി പുറത്തിറക്കിയത്. കമ്പനി പറയുന്നതനുസരിച്ച്, ഫ്രോങ്ക്സിന്‍റെ ലോഞ്ചിന് മുമ്പ് മാരുതി ബലേനോയ്ക്ക് പ്രതിദിനം ഏകദേശം 830 ബുക്കിംഗുകൾ ലഭിച്ചിരുന്നു എന്നാണ്. എന്നാല്‍ ഫ്രോങ്ക്സിന്‍റെ വില വെളിപ്പെടുത്തിയതിന് ശേഷം ഇത് 700 യൂണിറ്റായി കുറഞ്ഞു. അതേ സമയം, ഫ്രോങ്ക്സ് ഓരോ ദിവസവും 550 ബുക്കിംഗുകൾ രജിസ്റ്റർ ചെയ്യുന്നു.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡാണ് മാരുതി സുസുക്കി. മാരുതി കുടുംബത്തിലെ എല്ലാ മോഡലുകളും വിപണിയില്‍ പരസ്‍പം മത്സരിക്കുന്നത് കഴിഞ്ഞ കുറച്ചുകാലമായി പതിവ് കാഴ്‍ചയാണ്. ഇപ്പോഴിതാ മാരുതി ജനപ്രിയനായ ബലേനോയ്ക്ക് ഭീഷണിയായിരിക്കുകയാണ് മാരുതിയുടെ തന്നെ പുതിയ മോഡലായ ഫ്രോങ്ക്സ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ നിലവിൽ വിൽക്കുന്ന വിവിധ മോഡലുകളുടെ നിലവിലെ വിൽപ്പനയുടെയും ബുക്കിംഗ് നമ്പറുകളുടെയും പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
നെക്‌സ നിരയിലേക്ക് മാരുതി സുസുക്കി അടുത്തിടെ ചേർത്ത മോഡലാണ് മാരുതി സുസുക്കി ഫ്രോങ്‌ക്‌സ് . ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഈ കോംപാക്റ്റ് ക്രോസ്ഓവർ സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സെറ്റ, ആൽഫ ട്രിമ്മുകളിൽ ലഭ്യമാണ്. 2023 ഏപ്രിലിൽ ആണ് ഫ്രോങ്ക്സിനെ മാരുതി പുറത്തിറക്കിയത്. കമ്പനി പറയുന്നതനുസരിച്ച്, ഫ്രോങ്ക്സിന്‍റെ ലോഞ്ചിന് മുമ്പ് മാരുതി ബലേനോയ്ക്ക് പ്രതിദിനം ഏകദേശം 830 ബുക്കിംഗുകൾ ലഭിച്ചിരുന്നു എന്നാണ്. എന്നാല്‍ ഫ്രോങ്ക്സിന്‍റെ വില വെളിപ്പെടുത്തിയതിന് ശേഷം ഇത് 700 യൂണിറ്റായി കുറഞ്ഞു. അതേ സമയം, ഫ്രോങ്ക്സ് ഓരോ ദിവസവും 550 ബുക്കിംഗുകൾ രജിസ്റ്റർ ചെയ്യുന്നു.
ഫ്രോങ്ക്സിന്‍റെ കൂപ്പെ-എസ്‌യുവി സ്റ്റൈല്‍ ബലേനോയുടെ ബുക്കിംഗുകൾ ഇല്ലാതാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിമാസ വിൽപ്പനയുടെ കാര്യത്തിൽ ബലേനോ നിലവിൽ ഫ്രോങ്‌ക്‌സിനെ മറികടക്കുന്നുണ്ടെങ്കിലും, നിലവിലെ കലണ്ടർ വർഷത്തിന്റെ അവസാനത്തോടെ ഈ ശ്രേണിയിൽ ഒരു മാറ്റം പ്രതീക്ഷിക്കുന്നു.
ഫ്രോങ്ക്സ് ക്രോസ്ഓവർ 7.46 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയിൽ ലഭ്യമാണ്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ് - 89 ബിഎച്ച്പി, 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 99 ബിഎച്ച്പി, 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ്, ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിൻ. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, 1.2 എൽ എഞ്ചിൻ ഉള്ള എഎംടി, ബൂസ്റ്റർജെറ്റിനൊപ്പം ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.