മാരുതിയുടെ പറക്കും കാർ വരുന്നു! വീടിന്‍റെ ടെറസിൽ നിന്നും നേരിട്ട് പറന്നുയരാം!
ഇതിനായി മാരുതി സുസുക്കി അവരുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷനുമായി ഒരു പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് കീഴിൽ വായുവിൽ പറക്കുന്ന ഇലക്ട്രിക് കോപ്റ്ററുകൾ നിർമ്മിക്കും.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുക്കി ഇപ്പോൾ ഭൂമിയിൽ മാത്രമല്ല, വായുവിലും പറക്കാൻ ഒരുങ്ങുകയാണ്. അതെ, റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, മാരുതി സുസുക്കി അതിൻ്റെ മാതൃ കമ്പനിയായ സുസുക്കിയുമായി സഹകരിച്ച് ഒരു ഇലക്ട്രിക് എയർ കോപ്റ്റർ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. തുടക്കത്തിൽ ജപ്പാൻ, അമേരിക്ക തുടങ്ങിയ വിപണികളിൽ കമ്പനി ഇത് അവതരിപ്പിക്കും, പിന്നീട് ഇത് ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാനാകും.
ഇതിനായി മാരുതി സുസുക്കി അവരുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷനുമായി ഒരു പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് കീഴിൽ വായുവിൽ പറക്കുന്ന ഇലക്ട്രിക് കോപ്റ്ററുകൾ നിർമ്മിക്കും. ഈ എയർ കോപ്റ്ററുകൾ ഡ്രോണുകളേക്കാൾ വലുതായിരിക്കുമെന്നും എന്നാൽ സാധാരണ ഹെലികോപ്റ്ററുകളേക്കാൾ ചെറുതായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകൾ. പൈലറ്റടക്കം മൂന്ന് പേർക്കെങ്കിലും ഇരിപ്പിടം ഉണ്ടായിരിക്കും.
1.4 ടൺ ഭാരമുള്ള എയർ കോപ്റ്ററിന് പറന്നുയരുമ്പോൾ സാധാരണ ഹെലികോപ്റ്ററിന്‍റെ പകുതി ഭാരമുണ്ടാകും. ടേക്ക് ഓഫിനും ലാൻഡിംഗിനും കെട്ടിടത്തിന്‍റെ മേൽക്കൂര ഉപയോഗിക്കാൻ ഈ ഭാരക്കുറവുമൂലം സാധിക്കും. വൈദ്യുതീകരണം മൂലം എയർ കോപ്റ്ററിന്‍റെ ഘടകങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഇത് അതിന്‍റെ നിർമ്മാണ, പരിപാലന ചെലവുകൾ കുറയ്ക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
കമ്പനി ആദ്യം ഈ എയർ കോപ്റ്റർ ഒരു എയർ ടാക്സി ആയി ജപ്പാനിലെയും അമേരിക്കയിലെയും വിപണികളിൽ അവതരിപ്പിക്കും. ഇതിന് ശേഷം ഇന്ത്യൻ വിപണിയിൽ എത്തിക്കാനും പദ്ധതിയുണ്ട്. ഈ സ്‍കീമിലൂടെ മൊബിലിറ്റിക്ക് കമ്പനി പുതിയ പരിഹാരങ്ങൾ കണ്ടെത്തുകയാണ്. ഇന്ത്യൻ വിപണിയിൽ ഇത് അവതരിപ്പിക്കാൻ കമ്പനി തയ്യാറാണെന്ന് മാത്രമല്ല, അതിന്‍റെ വില കുറഞ്ഞയ്‍ക്കാൻ പ്രാദേശിക നിർമ്മാണവും പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ ഏവിയേഷൻ റെഗുലേറ്ററുമായി (ഡിജിസിഎ) ചർച്ചകൾ നടന്നുവരികയാണെന്ന് സുസുക്കി മോട്ടോർ അസിസ്റ്റന്‍റ് മാനേജർ കെന്‍റോ ഒഗുറ പറഞ്ഞു. 2025ൽ ജപ്പാനിൽ നടക്കുന്ന ഒസാക്ക എക്‌സ്‌പോയിൽ സ്‌കൈഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് എയർ കോപ്റ്റർ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ ഈ സാങ്കേതികവിദ്യ ഒടുവിൽ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് മാരുതി ഉദ്ദേശിക്കുന്നത്.
സാധ്യതയുള്ള ഉപഭോക്താക്കളെയും പങ്കാളികളെയും തേടി കമ്പനി നിലവിൽ ഇന്ത്യൻ വിപണിയിൽ ഗവേഷണം നടത്തുകയാണ്. ഇന്ത്യയിൽ എയർ കോപ്റ്ററുകൾ വിജയകരമാകണമെങ്കിൽ താങ്ങാനാവുന്ന വിലയുണ്ടാകണമെന്ന് ഒഗുറ ഊന്നിപ്പറഞ്ഞു. മാരുതി സുസുക്കി ഇലക്ട്രിക് എയർ കോപ്റ്ററിന് സ്കൈഡ്രൈവ് എന്ന് പേരിടും. 12 മോട്ടോറുകളും റോട്ടറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കോപ്റ്റർ 2025 ൽ ജപ്പാനിൽ നടക്കുന്ന ഒസാക്ക എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.