Maruti Suzuki export rate : മാരുതിയുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്
ആഗോള വിപണികളിലേക്ക് 22,280 യൂണിറ്റുകൾ കയറ്റി അയച്ചപ്പോൾ മാരുതി സുസുക്കി കഴിഞ്ഞ മാസം എക്കാലത്തെയും ഉയർന്ന കയറ്റുമതി രേഖപ്പെടുത്തി
2021 ഡിസംബറിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (Maruti Suzuki India Ltd) മൊത്തം 1,53,149 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍. വിൽപ്പനയിൽ ക്രമാനുഗതമായ വർധനവ് നിരീക്ഷിക്കുമ്പോൾ, രാജ്യത്തെ ഒന്നാംനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ആഭ്യന്തര വിപണിയിൽ 1,26,031 യൂണിറ്റുകൾ വിറ്റതായി കാര്‍ വെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗോള വിപണികളിലേക്ക് 22,280 യൂണിറ്റുകൾ കയറ്റി അയച്ചപ്പോൾ മാരുതി സുസുക്കി കഴിഞ്ഞ മാസം എക്കാലത്തെയും ഉയർന്ന കയറ്റുമതി രേഖപ്പെടുത്തി. അതേസമയം, മറ്റ് ഒഇഎമ്മുകളിലേക്കുള്ള വിൽപ്പന 4,838 യൂണിറ്റായി. മൊത്തം ആഭ്യന്തര വിൽപ്പനയിൽ മുൻ മാസത്തെ ഏകദേശം 13 ശതമാനം ഇടിവുണ്ടായി.
"എണ്ണാമെങ്കില്‍ എണ്ണിക്കോ.." വമ്പന്‍ നേട്ടവുമായി ബ്രെസയും, മാസാണ് മാരുതി!
പാസഞ്ചർ വാഹന വിഭാഗത്തിൽ, ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ ആർ, സെലേറിയോ, സ്വിഫ്റ്റ്, ഡിസയർ, ഇഗ്നിസ്, ബലേനോ എന്നിവ ഉൾപ്പെടുന്ന മിനി, കോംപാക്റ്റ് സെഗ്‌മെന്റ് 69,345 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 2021 ഡിസംബറിൽ സിയാസ് മിഡ്-സൈസ് സെഡാന്റെ വിൽപ്പന 1,204 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ സംഖ്യകളുമായി ഏതാണ്ട് തുല്യമാണ്. കമ്പനിയുടെ ഇന്ത്യയിലെ മൊത്തം യാത്രക്കാരുടെ വിൽപ്പന 1,09,726 യൂണിറ്റുകളാണ്.
പാസഞ്ചർ വാഹനങ്ങൾ കൂടാതെ, മാരുതി സുസുക്കി അവരുടെ വാണിജ്യ വാഹനമായ സൂപ്പർ കാരിയുടെ 3,015 യൂണിറ്റുകൾ വിറ്റു. ഒഇഎമ്മുകളിലേക്കുള്ള വിൽപ്പന 2020 ഡിസംബറിലെ 3,808 യൂണിറ്റിൽ നിന്ന് മുൻ മാസത്തിൽ 4,838 യൂണിറ്റായി വളർച്ച രേഖപ്പെടുത്തി.
ഈ മാസം മുതൽ തങ്ങളുടെ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാൻ കാർ നിർമ്മാതാവ് ഒരുങ്ങുന്നു. ഇതുകൂടാതെ, മാരുതി സുസുക്കി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്, വിറ്റാര ബ്രെസ്സ ഫേസ്‌ലിഫ്റ്റ്, പുതിയ ആൾട്ടോ എന്നിവ 2022-ൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 മാരുതി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് ( 2022 Maruti Baleno Facelift) 2022 ന്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യും. മിക്കവാറും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വാഹനം എത്തും. പുതുക്കിയ മോഡൽ പുതുക്കിയ ഡിസൈനോടെ വരും. എന്നിരുന്നാലും, ക്യാബിനിനുള്ളിൽ വലിയ മാറ്റങ്ങൾ വരുത്തും. പുതിയ ബലേനോയുടെ വ്യക്തമായ സ്പൈ ചിത്രങ്ങൾ ഇതിനോടകം തന്നെ വെബ് ലോകത്ത് എത്തിക്കഴിഞ്ഞു. പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന പുതിയ മാരുതി ആൾട്ടോ 2022 ഇതിനകം തന്നെ ഒന്നിലധികം തവണ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ പുതുതായി രൂപകൽപന ചെയ്ത ഗ്രിൽ, ട്വീക്ക് ചെയ്‌ത ഡ്യുവൽ-ബീം പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, വിശാലമായ എയർ ഇൻടേക്കോടുകൂടിയ പരിഷ്‌കരിച്ച ബമ്പർ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക്-ഔട്ട് ബെസലുകളുള്ള പുതിയ ഫോഗ് ലാമ്പ് അസംബ്ലി എന്നിവ ഉൾപ്പെടെ മുൻവശത്ത് പുതിയ ബ്രെസ്സയ്ക്ക് കാര്യമായ മാറ്റങ്ങൾ ലഭിക്കും.
വണ്ടി ഏതുമാകട്ടെ രാജാവ് മാരുതി തന്നെ, അമ്പരപ്പിക്കും ഈ എസ്‍യുവി വില്‍പ്പന കണക്കുകള്‍!
അതേസമയം ചിപ്പ് വിതരണത്തിലെ പുരോഗതിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പുരോഗതി കൂടുതൽ കാറുകളും എസ്‌യുവികളും നിർമ്മിക്കാനും വിൽക്കാനും സഹായിക്കുന്നതിനാൽ സാമ്പത്തിക വര്‍ഷത്തിലെ അടുത്ത പാദം ഈ സാമ്പത്തിക വർഷത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കിയെന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‍തത്.
ജനുവരി-മാർച്ച് പാദത്തിൽ 470,000 മുതല്‍ 490,000 വാഹനങ്ങൾ നിർമ്മിച്ച് വില്‍ക്കാനാണ് മാരുതി സുസുക്കി തയ്യാറെടുക്കുന്നത്. സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കമ്പനിക്ക് ഈ സംഖ്യ കൈവരിക്കാൻ കഴിയുമെങ്കിൽ, ഒരു ദശാബ്ദത്തിനിടയിലെ എക്കാലത്തെയും ഉയർന്ന വാർഷിക വളർച്ചാ നിരക്ക് കൈവരിക്കാന്‍ കമ്പനിക്ക് സാധിക്കും. ഈ വില്‍പ്പന സംഖ്യ കൈവരിച്ചാല്‍ വളർച്ചാ നിരക്ക് 15 ശതമാനത്തോളം ഉയരും. കഴിഞ്ഞ വർഷത്തെ താഴ്ന്ന വില്‍പ്പന നിരക്ക് ഉയർത്താൻ ഇത് സഹായിക്കും. മൂന്ന് വർഷത്തിനിടയിലെ കമ്പനിയുടെ ഏറ്റവും ഉയർന്ന വോളിയം കൂടിയായിരിക്കും ഇത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ വിൽപ്പന കുറഞ്ഞിരുന്നു. വളര്‍ച്ചാ നിരക്ക് 23.5% ആയിരുന്ന FY11 ലാണ് അവസാനമായി കമ്പനി മെച്ചപ്പെട്ട വളർച്ച രേഖപ്പെടുത്തിയത്.
ലക്ഷ്യം ഹ്യുണ്ടായിയും മഹീന്ദ്രയും, ഒന്നിലധികം എസ്‌യുവികളുടെ പണിപ്പുരയില്‍ മാരുതി