6.51 ലക്ഷം രൂപയുടെ ഈ മാരുതി കാർ വാങ്ങാൻ കൂട്ടയിടി! തലയിൽ കൈവച്ച് ടാറ്റയും മറ്റും!
2023 ഡിസംബറിൽ, സെഡാൻ സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ മാത്രമല്ല, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായും ഡിസയർ മാറി.
ചില കാറുകളുടെ ഏകപക്ഷീയമായ ആധിപത്യം രാജ്യത്തെ വാഹന വിപണിയിൽ തുടരുന്നു. മറ്റൊരു കാറിനെയും അതിന്റെ സെഗ്‌മെന്റിൽ നിലനിൽക്കാൻ ഇത്തരം കാറുകൾ അനുവദിക്കുന്നില്ല. അത്തരത്തിലുള്ള ഒരു കാറാണ് മാരുതി ഡിസയർ. ഡിസയർ വർഷങ്ങളായി സെഡാൻ സെഗ്‌മെന്റിനെ ഭരിക്കുന്നു. ഈ സെഗ്‌മെന്റിലെ മറ്റ് കാറുകളുടെ വിൽപ്പന കുറയുമ്പോൾ ഡിസയറിന്‍റെ വിൽപ്പന വർദ്ധിക്കുകയാണ്. 2023 ഡിസംബറിൽ, സെഡാൻ സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ മാത്രമല്ല, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറും ഡിസയർ മാറി. മാരുതിയുടെ സ്വിഫ്റ്റ്, വാഗൺആർ, ബലേനോ തുടങ്ങിയ മോഡലുകളും വിൽപ്പനയിൽ തിളങ്ങി. ആദ്യം നമുക്ക് ഏറ്റവും മികച്ച 10 കാറുകളുടെ ലിസ്റ്റ് നോക്കാം.
കഴിഞ്ഞ കുറേ മാസങ്ങളായി സെഡാൻ സെഗ്‌മെന്റിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഡിസയർ. ഡിസയറിന്റെ 14,012 യൂണിറ്റുകൾ 2023 ഡിസംബറിൽ വിറ്റു. 2023 ഡിസംബറിൽ ഇത് 11,997 യൂണിറ്റായിരുന്നു. അതായത് 27 ശതമാനം വാർഷിക വളർച്ച ലഭിച്ചു. ഏറ്റവും മികച്ച 25 കാറുകളിലെ ഏക സെഡാൻ ഇതാണ്. ഹ്യുണ്ടായിയുടെ ഔറയും വെർണയും, ഹോണ്ടയുടെ സിറ്റിയും അമേസും, ടാറ്റയുടെ ടിഗോറും വിൽപ്പനയിൽ ഡിസയറിന് അടുത്തെത്തിയില്ല. ഡിസംബറിൽ മാരുതിക്ക് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മോഡൽ കൂടിയാണിത്. ഡിസയറിന്റെ എക്‌സ് ഷോറൂം വില 651,500 രൂപയാണ്.
പഞ്ച് ഇവി ബുക്കിംഗ് തുടങ്ങി ടാറ്റ, ഇതാ അറിയേണ്ടതെല്ലാം
ഇത് നാല് മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് സെഡാനാണ്. സിഎൻജി മോഡലിന് ഡിമാൻഡ് കൂടുതലാണ്. ഇതിന്റെ മൈലേജ് 31.12 കി.മീ/കിലോ. 76 bhp കരുത്തും 98.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ K12C ഡ്യുവൽജെറ്റ് എഞ്ചിനാണ് ഇതിനുള്ളത്. ഇതിന്റെ സിഎൻജി വേരിയന്റിന്റെ വില 8.22 ലക്ഷം രൂപ മുതലാണ്. 7 ഇഞ്ച് സ്മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഡിസയറിന്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, മിറർ ലിങ്ക് തുടങ്ങിയവയെ പിന്തുണയ്ക്കുന്നു.
ലെതർ സ്റ്റിയറിംഗ് വീൽ, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓആർവിഎം, 10 സ്‌പോക്ക് 15 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഈ കാറിലുണ്ട്. സുരക്ഷയ്ക്കായി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം , ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. റിവേഴ്സ് പാർക്കിംഗ് ക്യാമറയും സെൻസറുകളും സ്വിഫ്റ്റിന്റെ ടോപ്പ് വേരിയന്റിൽ ലഭ്യമാണ്.