മഹീന്ദ്രയെയും ടൊയോട്ടയെയും ബഹുദൂരം പിന്നിലാക്കി, കിരീടമില്ലാത്ത രാജാവായി മാരുതി

ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.98 ശതമാനം കൂടുതലാണ്. 2023 നവംബറിൽ 1,34,158 യൂണിറ്റ് കാറുകൾ വിറ്റുകൊണ്ട് ഓട്ടോ മേഖലയിലെ ഭീമൻ മാരുതി സുസുക്കി വീണ്ടും പട്ടികയിൽ ഒന്നാമതെത്തി

Maruti Suzuki beat Toyota and Mahindra

2023 വർഷം അവസാനിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയിൽ വളർച്ച തുടരുകയാണ്. നവംബർ മാസത്തിലും രാജ്യത്തുടനീളം കാർ വിൽപ്പനയിൽ വർധനവുണ്ടായി. 2023 നവംബറിലെ കാറുകളുടെ മൊത്തം വിൽപ്പന 3,34,868 യൂണിറ്റിലെത്തി. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.98 ശതമാനം കൂടുതലാണ്. 2023 നവംബറിൽ 1,34,158 യൂണിറ്റ് കാറുകൾ വിറ്റുകൊണ്ട് ഓട്ടോ മേഖലയിലെ ഭീമൻ മാരുതി സുസുക്കി വീണ്ടും പട്ടികയിൽ ഒന്നാമതെത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെയും ടൊയോട്ടയുടെയും പ്രകടനവും നവംബർ മാസത്തിൽ വമ്പൻ വളർച്ച കൈവരിച്ചു.

2023 നവംബർ മാസത്തിൽ മഹീന്ദ്രയുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. മഹീന്ദ്ര 39,981 യൂണിറ്റ് കാറുകൾ വിറ്റു. 2022 നവംബറിനെ അപേക്ഷിച്ച് 32.24 ശതമാനം വർധന. അതേ സമയം, ടൊയോട്ട നവംബർ മാസത്തിൽ 16,924 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു. 43.85 ശതമാനം വളർച്ച. ഇതിനുപുറമെ ഹ്യൂണ്ടായി, ടാറ്റ മോട്ടോഴ്‌സ് എന്നിവയും തങ്ങളുടെ വിൽപ്പനയിൽ യഥാക്രമം 3.20 ശതമാനം, 0.07 ശതമാനം വളർച്ച രേഖപ്പെടുത്തി. 2023 നവംബറിൽ ഹ്യുണ്ടായി 49,451 യൂണിറ്റുകൾ വിറ്റപ്പോൾ ടാറ്റ മോട്ടോഴ്‌സ് 46,070 യൂണിറ്റുകൾ വിറ്റു.

വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഹീറോയും, വളർച്ച ഇത്ര ശതമാനം

കിയ, റെനോ, സിട്രോൺ, ജീപ്പ് തുടങ്ങിയ കമ്പനികൾക്ക് അവരുടെ വിൽപ്പന കണക്കുകളിൽ ഇടിവ് നേരിടേണ്ടി വന്നു. 61.23 ശതമാനം ഇടിവാണ് റെനോ നേരിട്ടത്. നവംബർ മാസത്തിൽ 2,452 യൂണിറ്റ് കാറുകൾ മാത്രമാണ് റെനോ വിറ്റതെങ്കിൽ കഴിഞ്ഞ വർഷം നവംബറിൽ 6,325 യൂണിറ്റ് കാറുകളാണ് റെനോ വിറ്റത്. മുൻനിര നിർമ്മാതാക്കളെന്ന നിലയിൽ മാരുതി സുസുക്കി സ്ഥാനം നിലനിർത്തിയെങ്കിലും ഒക്ടോബർ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 20.17% ഇടിവ് രേഖപ്പെടുത്തി.

2023 ഒക്ടോബറിൽ മാരുതി സുസുക്കി 1,68,047 യൂണിറ്റ് കാറുകൾ വിറ്റു. അതേ സമയം, നവംബർ മാസത്തിൽ കമ്പനി വിറ്റത് 1,34,158 യൂണിറ്റ് കാറുകൾ മാത്രമാണ്. ഈ ഇടിവുണ്ടായിട്ടും മാരുതി സുസുക്കി അതിന്റെ വിപണി വിഹിതം 43 ശതമാനം നിലനിർത്തി. ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ വാഹന കമ്പനികൾ വിൽപ്പനയിൽ ഇടിവ് നേരിട്ടു. പ്രതിമാസ അടിസ്ഥാനത്തിൽ 10.30 ശതമാനം ഇടിവോടെ 49,451 യൂണിറ്റ് കാറുകൾ ഹ്യുണ്ടായ് വിറ്റു. ടാറ്റ മോട്ടോഴ്‌സ് 4.69 ശതമാനം ഇടിവോടെ 46,070 യൂണിറ്റുകൾ വിറ്റു. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios