വണ്ടിക്കച്ചവടം പഠിപ്പിക്കാന്‍ ടാറ്റയും മാരുതിയും കൈകോര്‍ക്കുന്നു!

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓട്ടോമോട്ടീവ് റിട്ടെയില്‍ കോഴ്‌സ് (Automotive Retail Cource) ലഭ്യമാക്കുന്നതിനാണ് ഈ നീക്കം എന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

Maruti joins hands with Tata Institute of Social Sciences

ട്ടോമോട്ടീവ് റീട്ടെയിലില്‍ (Automotive retail) പുതിയ കോഴ്‌സിനായി മുംബൈ ആസ്ഥാനമായുള്ള ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി (Tata Institute Of Social Sciences) മാരുതി സുസുക്കി ഇന്ത്യ (Maruti Suzuki India) കൈകോര്‍ക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓട്ടോമോട്ടീവ് റിട്ടെയ്ല്‍ കോഴ്‌സ് (Automotive Retail Cource) ലഭ്യമാക്കുന്നതിനാണ് ഈ നീക്കം എന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ പങ്കാളിത്തത്തിലൂടെ ഓട്ടോമോട്ടീവ് റീട്ടെയില്‍ സ്‌പെഷ്യലൈസേഷനോടു കൂടിയ റീട്ടെയ്ല്‍ മാനേജ്മെന്റില്‍ മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‍സ് വാഗ്‍ദാനം ചെയ്യും. മൂന്നു വര്‍ഷത്തെ പ്രോഗ്രാമില്‍ ഒരു വര്‍ഷത്തെ ക്ലാസ് റൂം പരിശീലനവും മാരുതി സുസുക്കിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ രണ്ടു വര്‍ഷത്തെ തൊഴില്‍ പരിശീലനവും ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2021-22 അധ്യയന വര്‍ഷത്തിന്റെ ആദ്യ ബാച്ചിന്റെ സെഷനുകള്‍ 2021 ഒക്ടോബര്‍ മുതല്‍ ആരംഭിക്കും.  പുതിയ കോഴ്‌സിലൂടെ ഓട്ടോമൊബൈല്‍ വ്യവസായവുമായി ബന്ധപ്പെട്ട ടെക്‌നിക്കല്‍-സോഫ്റ്റ് സ്‌കില്‍ പരിശീലനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് പുറമെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ രംഗത്ത് എളുപ്പത്തില്‍ ജോലി ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. 

നേരത്തെ, ഹരിയാനയിലെ ഗുരുഗ്രാമിലെ ശ്രീ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാല, ഗുജറാത്തിലെ അഹമ്മദാബാദിലെ ജിഎല്‍എസ് സര്‍വകലാശാല, മഹാരാഷ്ട്രയിലെ പൂനെയിലെ സാവിത്രിഭായ് ഫൂലെ പൂനെ സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് കമ്പനി സമാനമായ കോഴ്‌സുകള്‍ നടത്തിയിരുന്നു.

ഓട്ടോമൊബൈല്‍ വ്യവസായം അഭിമുഖീകരിക്കുന്ന ഒരു പ്രധാന വെല്ലുവിളി വിദഗ്ധരായ ഉദ്യോഗസ്ഥരുടെ ലഭ്യതക്കുറവാണെന്നും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസുമായുള്ള  സഹകരണത്തോടെ ഈ വിടവ് നികത്താന്‍ ലക്ഷ്യമിടുന്നതായും കമ്പനി അധികൃതര്‍ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios