എർട്ടിഗ തന്നെ ഒന്നാമൻ, വിറ്റത് ഇത്രയും യൂണിറ്റുകൾ
ഈ വിൽപ്പന വാർഷിക അടിസ്ഥാനത്തിൽ 7% കുറവാണ്. മാരുതി സുസുക്കി എർട്ടിഗ 7 സീറ്റർ കാർ 2022 നവംബറിൽ 13,813 യൂണിറ്റുകൾ വിറ്റു.
ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖ കമ്പനികൾ 2023 നവംബറിലെ കാർ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ചു. മാരുതി സുസുക്കി എർട്ടിഗ 7 സീറ്റർ കാർ നവംബർ മാസത്തിൽ എസ്‌യുവി വിഭാഗത്തിലെ വിൽപ്പന ചാർട്ടിൽ വീണ്ടും ഒന്നാമതെത്തി.2023 നവംബർ മാസത്തിൽ മാരുതി സുസുക്കി എർട്ടിഗ 12,857 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ചു. ഈ വിൽപ്പന വാർഷിക അടിസ്ഥാനത്തിൽ 7% കുറവാണ്. മാരുതി സുസുക്കി എർട്ടിഗ 7 സീറ്റർ കാർ 2022 നവംബറിൽ 13,813 യൂണിറ്റുകൾ വിറ്റു.
മഹീന്ദ്ര സ്കോർപിയോയുടെ വിൽപ്പനയിൽ 89 ശതമാനം വർധനവുണ്ടായി. മറിച്ച് , ഈ കാലയളവിൽ, മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെയും സ്കോർപിയോ N-ന്റെയും വിൽപ്പന 2023 നവംബർ മാസത്തിൽ 12,150 യൂണിറ്റായി. മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്കിന്റെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 89 ശതമാനം വർധിച്ചു. 2022 നവംബറിൽ മഹീന്ദ്ര സ്‌കോർപ്പിയോ ക്ലാസിക്കും സ്‌കോർപിയോ N-യും മൊത്തം 6,455 യൂണിറ്റുകൾ വിറ്റു. അതേസമയം, മഹീന്ദ്ര ബൊലേറോയുടെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 17 ശതമാനം വർധന രേഖപ്പെടുത്തി. 2023 നവംബറിൽ 9,333 യൂണിറ്റ് വാഹനങ്ങളാണ് മഹീന്ദ്ര ബൊലേറോ വിറ്റഴിച്ചത്. 2022 നവംബറിൽ ഈ വിൽപ്പന 7,984 യൂണിറ്റായിരുന്നു.
പട്ടികയിൽ നാലാമത് മഹീന്ദ്ര XUV 700 ആണ്, ഇത് വാർഷിക അടിസ്ഥാനത്തിൽ 27% വർധിച്ചു. മഹീന്ദ്ര XUV700 2023 നവംബറിൽ 7,221 യൂണിറ്റ് കാറുകൾ വിറ്റു. 2022 നവംബറിൽ ഇത് 5,701 യൂണിറ്റായിരുന്നു. ടൊയോട്ട ഇന്നോവ ഹൈ ക്രോസും ഇന്നോവ ക്രിസ്റ്റയും 2023 നവംബറിൽ 6,910 യൂണിറ്റ് കാർ വിൽപ്പന രേഖപ്പെടുത്തി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഈ കാറുകളുടെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 241% വർദ്ധിച്ചു. ടൊയോട്ട ഇന്നോവ ഹൈ ക്രോസും ഇന്നോവ ക്രിസ്റ്റയും ചേർന്ന് 2022 നവംബറിൽ മൊത്തം 2,025 യൂണിറ്റ് കാറുകൾ വിറ്റു.
2023 നവംബറിൽ മൊത്തം 4620 യൂണിറ്റ് കാറുകൾ വിറ്റഴിച്ച ഈ പട്ടികയിൽ കിയ ഇന്ത്യയുടെ കാരൻസ് ആറാം സ്ഥാനത്താണ്. എന്നിരുന്നാലും, വാർഷിക അടിസ്ഥാനത്തിൽ 27 ശതമാനം ഇടിവ് രേഖപ്പെടുത്തി. കിയയുടെ കാരൻസ് കാർ 2022 നവംബറിൽ 6,360 യൂണിറ്റ് കാറുകൾ വിറ്റു. പട്ടികയിൽ ഏഴാം സ്ഥാനത്താണ് മാരുതി സുസുക്കി XL6. മാരുതി സുസുക്കി XL6 2023 നവംബറിൽ മൊത്തം 3,472 കാറുകൾ വിറ്റു, വാർഷികാടിസ്ഥാനത്തിൽ 16 ശതമാനം വർധന. 2022 നവംബറിൽ ഈ വിൽപ്പന 2,988 യൂണിറ്റായിരുന്നു.