മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷണത്തില്‍
XUV300 ഫെയ്‌സ്‌ലിഫ്റ്റഡ് ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ രാജ്യത്ത് പരീക്ഷണത്തിനിടെ വാഹനം കണ്ടെത്തി.
മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റഡ് ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ രാജ്യത്ത് പരീക്ഷണത്തിനിടെ വാഹനം കണ്ടെത്തി. ബിഇ എസ്‌യുവി കൺസെപ്‌റ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫെയ്‌സ്‌ലിഫ്റ്റ് വേരിയന്‍റ് രൂപകൽപ്പന ചെയ്‍തിരിക്കുന്നതെന്ന് പുറത്തുവന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, ഇന്‍രീരിയറിൽ മഹീന്ദ്ര XUV300 സമാനമായ പവർട്രെയിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടെസ്റ്റ് മോഡല്‍ വൻതോതിൽ മറഞ്ഞിരിക്കുന്നതിനാൽ അതിന്റെ ഡിസൈൻ മാറ്റങ്ങൾ കണ്ടെത്തുന്നത് പൂർണ്ണമായും സാധ്യമല്ല. എന്നിരുന്നാലും, ഡ്രോപ്പ്-ഡൗൺ LED ഡേടൈം റണ്ണിംഗ് ലാമ്പ് കാമഫ്ലേജിലൂടെ ദൃശ്യമാകുകയും പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്യുകയും ചെയ്തിട്ടുണ്ട്. ബമ്പറിനും ഹെഡ്‌ലാമ്പ് അസംബ്ലിക്കും ഒരു പുതുക്കിയ ഡിസൈൻ ലഭിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രണ്ട് ഭാഗങ്ങളുള്ള ഗ്രില്ലും വലിയ സെൻട്രൽ എയർ ഇൻടേക്കും ഉണ്ട്. ഡിസൈനിന്റെ കാര്യത്തിൽ XUV700 മായി ഒരു സാമ്യം പ്രതീക്ഷിക്കുന്നു.
വാഹനത്തിന്‍റെ ടെയിൽഗേറ്റും പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‌തു. ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്കുള്ള ഒരു പൂർണ്ണ വീതിയുള്ള എല്‍ഇഡി ലൈറ്റ് ബാർ ലഭിച്ചേക്കാം. അലോയ് വീലുകളുടെ രൂപകല്പനയിലും വലിയ മാറ്റം പ്രതീക്ഷിക്കുന്നു. നിലവിലെ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനേക്കാൾ പുതിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ യൂണിറ്റാണ് XUV300-ന് ലഭിക്കുന്നത്. സ്വിച്ച് ഗിയർ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെന്റർ കൺസോൾ മുതലായവയിൽ ഒരു പുതിയ ഡിസൈൻ പ്രതീക്ഷിക്കുന്നു.
മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിന് നിലവിലെ വേരിയന്റിന് സമാനമായ എഞ്ചിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് പെട്രോൾ എഞ്ചിനും ഒരു ഡീസൽ എഞ്ചിനും ഉൾപ്പെടുന്ന മൂന്ന് എൻജിൻ ഓപ്ഷനുകൾ XUV300-ൽ ഉപഭോക്താക്കൾക്ക് ലഭിക്കും. 1.2-ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 110പിഎസും 200എൻഎമ്മും ഉത്പാദിപ്പിക്കുമ്പോൾ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 117പിഎസും 300എൻഎമ്മും വാഗ്ദാനം ചെയ്യുന്നു. മൂന്നാമത്തെ എഞ്ചിൻ 1.2 ലിറ്റർ TGDI ടർബോ-പെട്രോൾ എഞ്ചിനാണ്, ഇത് 130PS പവറും 250Nm വരെ ടോർക്കും സൃഷ്‍ടിക്കുന്നു. എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ, ഇത് ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സൺ, കിയ സോനെറ്റ്, മാരുതി ബ്രെസ തുടങ്ങിയ മോഡലുകളോട് മത്സരിക്കും.
2019 ന്റെ തുടക്കത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര XUV300 നെ പുറത്തിറക്കിയത്. എന്നാല്‍ പുതിയ എൻട്രികളുടെ വരവ് കാരണം ഈ സെഗ്‌മെന്റിൽ നിലവിൽ കടുത്ത മത്സരം നേരിടുകയാണ് ഈ വാഹനം. അതിന്റെ വിപണി സ്ഥാനം പുനരുജ്ജീവിപ്പിക്കാനാണ് കമ്പനി ഇപ്പോള്‍ ഡിസൈനിന്റെയും സവിശേഷതകളുടെയും കാര്യത്തിൽ ഒരു പ്രധാന അപ്‌ഡേറ്റ് നൽകാൻ തീരുമാനിച്ചത്.