"രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ.." ഥാറിന്‍റെ പടയോട്ടം, ജനത്തിന്‍റെ അവഗണനയിൽ പിടിച്ചുനിൽക്കാനാകാതെ ജിംനി!
മഹീന്ദ്ര ഥാറിനോടുള്ള പ്രിയം കാരണം ആളുകൾ മാരുതി ജിംനിയെ അവഗണിക്കുകയാണെന്നാണ് പുറത്തുവരുന്ന വിൽപ്പന കണക്കുകള്‍ നൽകുന്ന സൂചന.
ഇന്ത്യയിലെ കഴിവുള്ള ഓഫ്-റോഡറുകളെ പരിശോധിച്ചാൽ മാരുതി സുസുക്കി ജിംനി അഞ്ച് ഡോർ , മഹീന്ദ്ര ഥാർ എന്നിവ വാങ്ങാൻ ലഭ്യമായ ഏറ്റവും ജനപ്രിയമായ രണ്ട് ഓപ്ഷനുകളാണ്. എന്നാൽ മഹീന്ദ്ര ഥാറിനോടുള്ള പ്രിയം കാരണം ആളുകൾ മാരുതി ജിംനിയെ അവഗണിക്കുകയാണെന്നാണ് പുറത്തുവരുന്ന വിൽപ്പന കണക്കുകള്‍ നൽകുന്ന സൂചന.
2023 ഒക്ടോബർ മാസത്തിലെ വിൽപ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് കൂടുതൽ വ്യക്തമാണ്. ഒക്ടോബറിൽ മൊത്തം 5593 യൂണിറ്റ് ഥാർ വിറ്റു. അതേസമയം, ഈ മാസം മൊത്തം 1852 യൂണിറ്റ് ജിംനികള്‍ വിറ്റഴിച്ചു. കഴിഞ്ഞ ജൂലൈയെ അപേക്ഷിച്ച്, ജിംനി വിൽപ്പന തുടർച്ചയായി കുറഞ്ഞു. അതേസമയം, ഈ കാലയളവിൽ ഥാർ വിൽപ്പന ശരാശരി അയ്യായിരം എന്ന കണക്ക് തുടർച്ചയായി നിലനിർത്തുന്നു. താറിന്റെ വിൽപ്പന കഴിഞ്ഞ മൂന്ന് മാസമായി സ്ഥിരതയുള്ളതാണ്, ഏതാണ്ട് സമാന സംഖ്യകൾ വിൽക്കുന്നു. എന്നാൽ ജിംനി മാസാമാസം വിൽപ്പനയിൽ ഇടിവ് കാണുന്നുവെന്ന് സിഗ് വീൽസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റിലാണ് ജിംനിയുടെ മികച്ച പ്രകടനം നടന്നത്. 3104 യൂണിറ്റുകൾ വിറ്റു. ഉത്സവ സീസണിലെ വിൽപ്പനയും ഉൽപ്പാദന ശേഷിയിലെ വർധനയും കാരണം മഹീന്ദ്രയുടെ മൊത്തത്തിലുള്ള വിൽപ്പന സംഖ്യകൾ എപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നു.
ശബരിമലയിൽ കൂട്ടംതെറ്റി കുഞ്ഞുമാളികപ്പുറം, രക്ഷകരായത് എംവിഡി, നെഞ്ചും കണ്ണും നിറഞ്ഞ് കുടുംബം!
മഹീന്ദ്ര ഥാറിനെപ്പറ്റി പറയുമ്പോള്‍ രണ്ട് വകഭേദങ്ങളിലാണ് ഥാർ വരുന്നത്. നാല് വീൽ ഡ്രൈവ്, റിയർ വീൽ ഡ്രൈവ് ഓപ്ഷനുകളിൽ മഹീന്ദ്ര ഥാർ വാഗ്ദാനം ചെയ്യുന്നു. 10.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയിൽ ഥാർ വാഗ്ദാനം ചെയ്യുന്നു. ആറ് നിറങ്ങളും മൂന്ന് എഞ്ചിൻ ഓപ്ഷനുകളും കാറിൽ ലഭ്യമാണ്. രണ്ട് ലിറ്റർ പെട്രോൾ പവർട്രെയിനിലാണ് ഈ വാഹനം വരുന്നത്. ടർബോ എൻജിൻ ഓപ്ഷനും ഇതിലുണ്ട്. ഇത് മാത്രമല്ല, മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനും ഉണ്ട്. ഈ കാർ 150 ബിഎച്ച്പി വരെ പരമാവധി പവർ ഉത്പാദിപ്പിക്കും. ഈ കൂൾ എസ്‌യുവി ലിറ്ററിന് 15.2 കിലോമീറ്റർ മൈലേജ് നൽകുന്നു. ആറ് സ്പീഡ് ഗിയർബോക്സാണ് ഇതിൽ നൽകിയിരിക്കുന്നത്.
അതേസമയം മാരുതി ജിംനി ഒരു മികച്ച ഓൾ വീൽ കാറാണ്. ഇത് പെട്രോൾ പതിപ്പിലാണ് വരുന്നത്. ഈ കാർ 12.74 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയിൽ ലഭ്യമാണ്. സെറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളുള്ള നാല് സീറ്റർ കാറാണിത്. ഈ എസ്‌യുവിക്ക് 210 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്. ഇത് മോശം റോഡുകളിൽ മികച്ച യാത്ര നൽകുന്നു. 1462 സിസി എൻജിനാണ് കാറിനുള്ളത്. ആറ് വേരിയന്റുകളും 211 ലിറ്റർ ബൂട്ട് സ്പേസുമായാണ് ഈ കാർ വരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഇതിൽ ലഭ്യമാണ്. ഏഴ് നിറങ്ങളിലാണ് ഈ കാർ വരുന്നത്. ഇത് ലിറ്ററിന് 16.94 കിലോമീറ്റർ വരെ പരമാവധി മൈലേജ് നൽകുന്നു. അഞ്ച് സ്പീഡ്, നാല് സ്പീഡ് എന്നിങ്ങനെ രണ്ട് ഗിയർബോക്സുകളുമായാണ് ഇത് വരുന്നത്. ഈ കാർ 105 പിഎസ് കരുത്തും 134 എൻഎം ടോർക്കും നൽകും.